Challenger App

No.1 PSC Learning App

1M+ Downloads
സര്‍ക്കാര്‍ മേഖലയിലെ ആദ്യ SMA (സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ) ചികിത്സ ക്ലിനിക് ആരംഭിച്ചത് ?

Aറീജിയണൽ കാൻസർ സെന്റർ, തിരുവനന്തപുരം

Bഅമൃത ഹോസ്പിറ്റൽ, എറണാകുളം

Cഎസ്.എ.ടി ആശുപത്രി, തിരുവനന്തപുരം

Dലേക്ഷോർ ഹോസ്പിറ്റൽ, എറണാകുളം

Answer:

C. എസ്.എ.ടി ആശുപത്രി, തിരുവനന്തപുരം

Read Explanation:

സ്പൈനൽ മസ്കുലർ അട്രോഫി (SMA) ഒരു ജനിതക രോഗമാണ്.. പേശികളുടെ ശക്തി തിരിച്ചു കിട്ടാത്ത വണ്ണം ക്രമേണ കുറഞ്ഞുവരുന്ന ഒരു രോഗമാണത്. പേശികളെ നിയന്ത്രിക്കുന്ന നെർവുകൾ ഉൽഭവിക്കുന്നത് സുഷുമ്നാ നാഡിയിലെ Anterior Horn Cell-കളിൽ നിന്നാണ്. ഈ കോശങ്ങൾ ക്രമേണ നശിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. തലച്ചോറിലെയും സുഷുമ്നയിലെയും കോശങ്ങൾ നശിച്ചാൽ പകരം പുതിയ കോശങ്ങൾ ഉണ്ടാകുന്നില്ല എന്നതിനാൽ പേശികളുടെ ശക്തി പൂർവ്വസ്ഥിതിയിലേക്ക് വരികയില്ല എന്നു മാത്രമല്ല, Anterior Horn cell നശിക്കുന്നതിനനുസരിച്ച് പേശികളുടെ ശക്തി കുറഞ്ഞു കൊണ്ടേയിരിക്കുകയും ചെയ്യും. രോഗത്തിന്റെ കാഠിന്യമനുസരിച്ച് ഈ രോഗത്തിന് 5 വകഭേദങ്ങളുണ്ട്.


Related Questions:

കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ജേണലിസ്റ്റ് ?
കേരള കലാമണ്ഡലത്തിലെ 90 വർഷത്തെ ചരിത്രത്തിൽ മുസ്‌ലിം സമുദായത്തിൽ നിന്ന് കഥകളി പഠിക്കാനെത്തിയ ആദ്യ വിദ്യാർഥി
കേരളത്തിലെ ആദ്യത്തെ ബുക്ക് വെൻഡിങ് മെഷീൻ സ്ഥാപിച്ചത് എവിടെ ?
കേരളത്തിലെ പൊതുമഖലയിലെ ആദ്യത്തെ റോബോട്ടിക് സർജറി യൂണിറ്റ് ആരംഭിച്ചത് എവിടെ ?
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനം നിർമ്മിച്ച ആദ്യത്തെ മലിനജല ശുദ്ധീകരണ പ്ലാൻറ് നിലവിൽ വന്നത് എവിടെ ?