Challenger App

No.1 PSC Learning App

1M+ Downloads
കേരള സാമൂഹ്യ സുരക്ഷാ മിഷൻ നിലവിൽ വന്നത്

A2005

B2006

C2019

D2008

Answer:

D. 2008

Read Explanation:

ഈ മിഷന്‍ വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുകയും, സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും ആധികാരിക വിഭാഗങ്ങളും ഉള്‍പ്പെടെ നിരവധി വിഭാഗങ്ങളിലെ ജനങ്ങളുടെ അഭിവൃദ്ധിക്ക് ശ്രമിക്കുകയും ചെയ്യുന്നു.

  • കേരള സാമൂഹ്യ സുരക്ഷാ മിഷൻ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി നടത്തുന്ന പ്രതിമാസ ധനസഹായ പദ്ധതി - സ്നേഹസാന്ത്വനം

  • ശ്രവണ വൈകല്യമുള്ള 0-5 വയസ് പ്രായമുള്ള കുട്ടികൾക്ക് സൗജന്യ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ നടത്തുന്നതിനുള്ള കേരള സർക്കാർ പദ്ധതി - ശ്രുതിതരംഗം

  • കേരള സർക്കാരിന്റെ സാമൂഹികക്ഷേമ വകുപ്പിന്റെ കീഴിൽ കേരള സോഷ്യൽ സെക്യുരിറ്റി മിഷൻ 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിൽസ ലഭ്യമാക്കുന്ന പദ്ധതി - താലോലം

  • ഒരു മുഴുവന്‍ സമയ പരിചാരകന്‍റെ സേവനം ആവശ്യമാവിധം കിടപ്പിലായ രോഗികളെയും മാനസിക  ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുളളവരെയും പരിചരിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതി - ആശ്വാസകിരണം

  • ഓട്ടിസം ബാധിതരുടെ സമഗ്ര പുരോഗതിക്കായി കേരള സാമൂഹിക സുരക്ഷാ മിഷൻ ആരംഭിച്ച പദ്ധതി - സ്പെക്ട്രം

  • ചൂഷണത്തിന് വിധേയരായ അവിവാഹിതരായ അമ്മമാർക്ക് സഹായം നൽകുന്ന കേരള സാമൂഹിക സുരക്ഷാ മിഷൻ പദ്ധതി - സ്നേഹസ്പർശം



Related Questions:

What is the primary goal of the Aardram Mission?
ട്രാൻസ്ജെൻഡർ വ്യക്തികളെ മുഖ്യധാരയിൽ എത്തിക്കാൻ ഉദ്ദേശിച്ചു കൊണ്ട് കേരള സർക്കാർ ആവിഷ്‌കരിച്ച പദ്ധതി ഏത് ?
അഭയകിരണം എന്ന പ്രോഗ്രാമിൻറെ ലക്ഷ്യം
"തിരികെ സ്ക്കൂളിലേയ്ക്ക്" എന്ന ശാക്തീകരണക്യാമ്പയിൻ ഏതുമായി ബന്ധപ്പെട്ടിരി ക്കുന്നു ?
കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ പരിവർത്തനം ചെയ്യുക എന്നതാണ് __________ ന്റെ ലക്ഷ്യം