App Logo

No.1 PSC Learning App

1M+ Downloads
2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത് എപ്പോഴാണ്?

A29 ജൂൺ 2020

B29 ജൂലൈ 2020

C29 ഓഗസ്റ്റ് 2020

D29 ജനുവരി 2020

Answer:

B. 29 ജൂലൈ 2020

Read Explanation:

ദേശീയ വിദ്യാഭ്യാസ നയം (NEP) 2020

  • ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പരിവർത്തനത്തിനായുള്ള ഒരു സമഗ്ര നയം  
  • 2020 ജൂലൈ 29ന്  2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
  • വിദ്യാഭ്യാസ മേഖലയിലെ വിവിധ വെല്ലുവിളികളെ അഭിമുഖീകരിക്കാനും വിദ്യാഭ്യാസത്തോടുള്ള മികച്ച സമീപനം പ്രോത്സാഹിപ്പിക്കാനും NEP 2020 ലക്ഷ്യമിടുന്നു.
  • ജിഡിപിയുടെ 6 ശതമാനമാണ് വിദ്യാഭ്യാസ മേഖലയ്ക്കായി പൊതുനിക്ഷേപത്തിലൂടെ വർദ്ധിപ്പിക്കാൻ ദേശീയ വിദ്യാഭ്യാസ നയം 2020 ലക്ഷ്യമിടുന്നത്. 
  • 2030-ഓടെ സ്കൂൾ വിദ്യാഭ്യാസത്തിൽ 100% ഗ്രോസ് എൻറോൾമെന്റ് റേഷ്യോ (GER) നയം ലക്ഷ്യമിടുന്നു 
  • 2035 ഓടെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മൊത്തം എൻറോൾമെന്റ് അനുപാതം 50 % ആയി ഉയർത്തുക എന്നതാണ്  ദേശീയ വിദ്യാഭ്യാസ നയം 2020 ലക്ഷ്യമിടുന്നത് 
  • ഇതിലേക്കായി ഉന്നതവിദ്യാഭ്യാസ മേഖലയിൽ  3.5 കോടി സീറ്റുകൾ അധികമായി കൂട്ടിച്ചേർക്കാനും നയം ലക്ഷ്യമിടുന്നു .

Related Questions:

കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ്റെ വികസനത്തിന് താഴെ പറയുന്ന ഘടകങ്ങളിൽ ഏതാണ് സംഭാവന നൽകിയത്
ടാൻസാനിയയിലെ സാൻസിബാറിൽ നിലവിൽ വരുന്ന "IIT മദ്രാസ് ക്യാമ്പസ് ഡയറക്ടർ" ആയി നിയമിതയായതാര് ?
2023 മാർച്ചിൽ കന്യാകുമാരി ആസ്ഥാനമായ നൂറുൽ ഇസ്ലാം സർവ്വകലാശാലയുടെ വൈസ് ചാൻസലറായി ചുമതയേറ്റത് ആര്‌ ?

താഴെ പറയുന്നവയിൽ സർവകലാശാല വിദ്യാഭ്യാസ കമ്മിഷനുമായി ബന്ധമില്ലാത്ത പ്രസ്താവന തെരഞ്ഞെടുക്കുക

  1. ഉന്നതവിദ്യാഭ്യാസത്തിൽ ഗുണപരമായ പരിഷ്കരണം കൊണ്ടുവരാൻ നിർദ്ദേശങ്ങൾ നൽകിയിരുന്നു.
  2. സെക്കൻഡറി വിദ്യാഭ്യാസം പരിഷ്‌കരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി.
  3. അധ്യാപകരുടെ പെൻഷൻ പ്രായം 60 ആക്കാൻ ശുപാർശ  ചെയ്തു 
12 വർഷത്തെ പ്രീ - യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നടപ്പിലാക്കുക എന്ന് നിർദേശിച്ച വിദ്യാഭ്യാസ കമ്മീഷൻ ഏതാണ് ?