Challenger App

No.1 PSC Learning App

1M+ Downloads
SI യൂണിറ്റുകൾക്ക് അന്താരാഷ്ട്ര അംഗീകാരം നൽകിയത് എപ്പോഴാണ്?

A1945

B1960

C1980

D2000

Answer:

B. 1960

Read Explanation:

അടിസ്ഥാന യൂണിറ്റുകൾ (Fundamental Units)

  • അടിസ്ഥാന അളവുകളുടെ യൂണിറ്റാണ് അടിസ്ഥാന യൂണിറ്റുകൾ

  • 1960 ൽ, പാരീസിൽ നടന്ന വിവിധ രാജ്യങ്ങളുടെ പൊതുസമ്മേളനം അളവുകളുടെ സംയോജിത സംവിധാനമായ ഇന്റർനാഷണൽ സിസ്റ്റം ഓഫ് യൂണിറ്റ്സ് അഥവാ SI യൂണിറ്റുകൾക്ക് സാർവ്വദേശീയ അംഗീകാരം നൽകി.

  • ഇത് അനുസരിച്ച് എല്ലാ അടിസ്ഥാന അളവുകൾക്കും ഓരോ യൂണിറ്റുകളുണ്ട്.

SI യൂണിറ്റുകളുടെ പ്രത്യേകതകൾ :

  • ഏകീകൃത യൂണിറ്റുകളാണ്.

  • അന്താരാഷ്ട്ര അംഗീകാരം ഉള്ളവയാണ്.

  • ഇവയെ അടിസ്ഥാനമാക്കി മറ്റ് അളവുകളുടെ യൂണിറ്റുകൾ പ്രസ്താവിക്കാൻ കഴിയും.

വ്യുൽപന യൂണിറ്റുകൾ (Derived Units)

അടിസ്ഥാന യൂണിറ്റുകൾ ഉപയോഗിച്ച് പ്രസ്താവിക്കുന്ന തോ അടിസ്ഥാന യൂണിറ്റുകളെ ആശ്രയിച്ച് നിലനിൽക്കുന്നതോ ആയ യൂണിറ്റുകളാണ് വ്യുൽപന്ന യൂണിറ്റുകൾ.


Related Questions:

1 സെന്റീമീറ്റർ എത്ര മില്ലീമീറ്റർ ആണ്?
ഏതൊക്കെ രാജ്യങ്ങളുടെ ഇടയിലാണ് ചാവുകടൽ സ്ഥിതി ചെയ്യുന്നത് ?
പ്രകാശ വർഷം എന്താണ്?
ചുവടെ തന്നിരിക്കുന്നവയിൽ നിന്നും വ്യുൽപന്ന അളവുകൾക്ക് ഉദാഹരണങ്ങൾ കണ്ടെത്തുക?
ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം പറയുമ്പോൾ ഉപയോഗിക്കുന്ന SI യൂണിറ്റ് ഏത്?