ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുകൾ സ്ഥിതിചെയ്യുന്നത് ?Aലക്ഷദ്വീപ്Bആൻഡമാൻ നിക്കോബാർ ദ്വീപ്Cആസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫ്Dമാലിദ്വീപ്Answer: C. ആസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫ് Read Explanation: പവിഴപ്പുറ്റുകൾ (Corals) കടലിലെ മഴക്കാടുകൾ എന്നു വിശേഷിപ്പിക്കാവുന്ന പവിഴപ്പുറ്റുകൾ കടലിനടിയിൽ പൂന്തോട്ടങ്ങളെപ്പോലെ കാണുന്ന ജീവിവർഗമാണ്. വിവിധ ഇനം കടൽജീവികളുടെ വാസകേന്ദ്രം കൂടിയാണിവ. കടൽക്ഷോഭം ഒരു പരിധിവരെ തടയാനും പല അസുഖങ്ങൾക്കുമുള്ള മരുന്നുകൾ നിർമിക്കാനും പ്രയോജനപ്പെടുന്ന പവിഴപ്പുറ്റുകൾ ഇപ്പോൾ വംശനാശഭീഷണി നേരിടുകയാണ്. പവിഴപ്പുറ്റുകളെ സംരക്ഷിക്കേണ്ടതിൻറെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി 1997, 2008 എന്നീ വർഷങ്ങൾ പവിഴപ്പുറ്റുവർഷമായി ആചരിക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുകൾ സ്ഥിതിചെയ്യുന്നത് ആസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫ് ആണ്. ലക്ഷദ്വീപുകളിൽ പവിഴപ്പുറ്റുകൾ ധാരാളമായി കാണുന്നു. Read more in App