App Logo

No.1 PSC Learning App

1M+ Downloads
ഹാരപ്പയിൽ നെല്ല് കൃഷി ചെയ്തിരുന്നതിൻ്റെ തെളിവുകൾ ലഭിച്ച റംഗ്‌പൂർ, ലോഥാൽ എന്നീ പ്രദേശങ്ങൾ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

Aരാജസ്ഥാൻ

Bഗുജറാത്ത്

Cഉത്തർപ്രദേശ്

Dമഹാരാഷ്ട്ര

Answer:

B. ഗുജറാത്ത്

Read Explanation:

ഹാരപ്പയിലെ  ധാന്യപ്പുരകളും, കൃഷിരീതിയും

  • ഹരപ്പയിൽ കണ്ടെത്തിയ നഗരാവശിഷ്‌ടങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ധാന്യപ്പുരകൾ.
  • ധാന്യങ്ങൾ ഉണക്കാനും സംഭരിക്കാനുമുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്ന വലിയ കെട്ടിടങ്ങളായിരുന്നു അവ.
  • ഗോതമ്പ്, ബാർലി, തിന, എള്ള്, പയർവർഗങ്ങൾ തുടങ്ങിയവയുടെ അവശിഷ്ടങ്ങൾ അവിടെ നിന്ന് ലഭിച്ചിട്ടുണ്ട്.
  • ഗുജറാത്തിലെ റംഗ്‌പൂർ, ലോഥാൽ എന്നിവിടങ്ങളിൽനിന്ന് നെല്ല് കൃഷി ചെയ്തിരുന്നതിൻ്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്.
  • ഇവ കൂടാതെ പരുത്തിയും കൃഷി ചെയ്തിരുന്നു.
  • നഗരത്തിലെ ജനങ്ങൾ ഭക്ഷണാവശ്യത്തിനും തൊഴിലുകൾക്കുമായി ഗ്രാമങ്ങളെ ആശ്രയിച്ചിരുന്നു.
  • നഗരങ്ങളിലെ ഉല്പാദനവസ്‌തുക്കളുടെ പ്രധാന വിപണി ഗ്രാമങ്ങളായിരുന്നു.

Related Questions:

The economy of the Harappan Civilisation was primarily based on?
സിന്ധു നദീതട സംസ്കാരം എന്ന പേര് നിർദ്ദേശിച്ചത് ആര്?

താഴെ പറയുന്ന പ്രസ്താവനകൾ ഏത് സിന്ധു നദീതട സംസ്കാര കേന്ദ്രത്തെക്കുറിച്ചാണ് ശരിയായിട്ടുള്ളത് ?

  1. രാജസ്ഥാനിലെ ഘഗ്ഗർ നദിയുടെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്നു
  2. ഉഴുതുമറിച്ച നിലം കണ്ടെത്തിയ സിന്ധു നദീതട സംസ്കാര കേന്ദ്രം 
  3. വാക്കിനർത്ഥം ' കറുത്ത വളകൾ ' എന്നാണ് 
  4. ചെമ്പു സാങ്കേതിക വിദ്യ സംബന്ധിച്ച തെളിവുകൾ ലഭിച്ച പ്രദേശം 
H ആകൃതിയിലുള്ള സെമിത്തേരികൾ ഏത് സിന്ധു നദീതട സംസ്കാര കേന്ദ്രത്തിൽ നിന്നുമാണ് ലഭിച്ചിട്ടുള്ളത് ?
ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ സൈന്ധവ സംസ്കാര കേന്ദ്രം ഏതാണ് ?