App Logo

No.1 PSC Learning App

1M+ Downloads
ഒക്ടോബർ വിപ്ലവവുമായി ബന്ധപ്പെട്ട പ്രധാന സംഭവവികാസങ്ങൾ റഷ്യയിൽ എവിടെയാണ് നടന്നത്?

Aമോസ്കോ

Bപെട്രോഗ്രാഡ്

Cകിയെവ്

Dമിൻസ്ക്

Answer:

B. പെട്രോഗ്രാഡ്

Read Explanation:

ഒക്ടോബർ വിപ്ലവം

  • ഫെബ്രുവരി വിപ്ലവാനനന്തരം റഷ്യയിൽ നിലവിൽ വന്ന  താൽക്കാലിക ഗവൺമെന്റിനെ റഷ്യയിലെ സോവിയറ്റുകളിൽ ഒരു വിഭാഗം അംഗീകരിച്ചില്ല.
  • ഈ സമയം സ്വിറ്റ്സർലൻഡിൽ കഴിയുകയായിരുന്ന വ്ളാഡിമിർ ലെനിൻ റഷ്യയിലെത്തി താൽക്കാലിക ഗവൺമെൻ്റിനെ ശക്തമായി എതിർത്തു.
  • വിപ്ലവം അതിൻ്റെ ലക്ഷ്യം നേടണമെങ്കിൽ അധികാരം മുഴുവൻ സോവിയറ്റുകൾക്ക് കൈമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
  • ബോൾഷെവിക്കുകളും സോവിയറ്റുകളും ലെനിന്റെ നിലപാടിനെ പിന്തുണച്ചു.
  • നൂറ്റാണ്ടുകൾ പഴക്കമുള്ള സാമ്പത്തിക പിന്നാക്കാവസ്ഥയും ജനങ്ങൾക്കിടയിലെ അസമത്വവും ഇല്ലാതാക്കാൻ ഒരു തൊഴിലാളിവർഗ ഭരണകൂടത്തിനുമാത്രമേ കഴിയുകയുള്ളുവെന്ന് ബോൾഷെവിക്കുകൾ പ്രചരിപ്പിച്ചു. 
  • താൽക്കാലിക ഗവൺമെന്റിനെ   അട്ടിമറിച്ച്  അധികാരം പിടിച്ചെടുക്കണമെന്ന്  നിർണായക തീരുമാനം  ഒക്ടോബർ 20ന്  പെട്രോഗാഡിൽ  സോവിയറ്റുകൾ കൈക്കൊണ്ടു. 
  • 1917 ഒക്ടോബറിൽ ബോൾഷെവിക്കുകൾ താൽക്കാലിക ഗവൺമെൻ്റിനെതിരായി സായുധകലാപമാരംഭിച്ചു.
  • ട്രോടെസ്സ്കിയുടെ നേതൃത്വത്തിലുള്ള ചുവപ്പ് കാവൽ സേന വിപ്ലവത്തിനുള്ള ഒരുക്കങ്ങൾ നടത്തി. 
  • പ്രധാനപ്പെട്ട എല്ലാ ഗവൺമെന്റ് സ്ഥാപനങ്ങളും പിടിച്ചെടുത്ത വിപ്ലവകാരികൾ  നവംബർ 7ന്  (ഒക്ടോബർ 25) ഗവൺമെന്റിന്റെ ആസ്ഥാനമായ  വിന്റർ പാലസും പിടിച്ചെടുത്തു.
  • കെരൻസ്ക്‌കി രാജ്യം വിട്ടുപോവുകയും റഷ്യ ബോൾഷെവിക്കുകളുടെ നിയന്ത്രണത്തിലാവുകയും ചെയ്‌തു.
  • ബോൾഷെവിക്കുകൾക്ക് അധികാരം ലഭിച്ച ഈ സംഭവം ഒക്ടോബർ വിപ്ലവം (റഷ്യൻ കലണ്ടർ പ്രകാരം) എന്നറിയപ്പെടുന്നു

Related Questions:

ഗ്രിഗോറി റാസ്പ്യൂട്ടിനൂമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1.നിക്കോളസ് രണ്ടാമന്റെ ഭരണത്തിന്റെ അവസാനഘട്ടത്തിൽ രാജാവിനേയും രാജകുടുംബാംഗങ്ങളേയും റാസ്പ്യൂട്ടിൻ എന്ന സന്യാസി ഏറെ സ്വാധീനിച്ചിരുന്നു.

2.റാസ്പ്യൂട്ടിന് രാജകുടുംബത്തിന് മേലുള്ള അമിത സ്വാധീനം ജനങ്ങളെ രോഷാകുലരാക്കി.

3.തെമ്മാടിയായ സന്യാസി എന്നറിയപ്പെടുന്നത് റാസ്പ്യൂട്ടിൻ ആണ്.

ഫെബ്രുവരി വിപ്ലവം നടന്ന വർഷം ഏതാണ് ?
റഷ്യയുടെ പാശ്ചാത്യവൽക്കരണത്തിന് തുടക്കം കുറിച്ചത് ആരാണ് ?
റഷ്യൻ വിപ്ലവത്തിൻ്റെ പ്രവാചകൻ ?
Which party was led by Lenin?