App Logo

No.1 PSC Learning App

1M+ Downloads

വാണിജ്യവാതങ്ങൾ വീശുന്നത് എവിടെനിന്നും എങ്ങോട്ടാണ്?

Aധ്രുവീയ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദ മേഖലയിലേക്ക്

Bഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദ മേഖലയിലേക്ക്

Cഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും മധ്യരേഖ ന്യൂനമർദ്ദ മേഖലയിലേക്ക്

Dഉപധ്രുവീയ ന്യൂനമർദ്ദ മേഖലയിൽ നിന്നും മധ്യരേഖ ന്യൂനമർദ്ദ മേഖലയിലേക്ക്

Answer:

C. ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും മധ്യരേഖ ന്യൂനമർദ്ദ മേഖലയിലേക്ക്

Read Explanation:

• ധ്രുവീയ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകൾ - ധ്രുവീയ പൂർവവാതങ്ങൾ അഥവാ പൂർവവാതങ്ങൾ എന്നറിയപ്പെടുന്നു . • ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകൾ - പശ്ചിമവാതങ്ങൾ എന്നറിയപ്പെടുന്നു. • ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും മധ്യരേഖ ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകൾ - വാണിജ്യവാതങ്ങൾ എന്നറിയപ്പെടുന്നു.


Related Questions:

2023 ഡിസംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ഏത് പേരിൽ അറിയപ്പെടുന്നു ?

"അലമുറയിടുന്ന അറുപതുകൾ" എന്നറിയപ്പെടുന്ന വാതം ?

ആൽപ്സ് പർവ്വതത്തിന്റെ വടക്കേ ചെരിവിലൂടെ വീശുന്ന ഉഷ്ണക്കാറ്റാണ് ?

വടക്കേ അമേരിക്കയിലെ റോക്കി പർവതങ്ങളുടെ ചെരിവിലൂടെ വീശുന്ന ഉഷ്ണ കാറ്റാണ് ?

'ഫൊൺ' എന്ന് പേരുള്ള വരണ്ടകാറ്റ് വീശുന്ന ഭൂഖണ്ഡമേത്?