App Logo

No.1 PSC Learning App

1M+ Downloads

പ്രോട്ടീൻ ദഹനം ആരംഭിക്കുന്നത്?

Aആമാശയത്തിൽ

Bചെറുകുടലിൽ

Cവൻകുടലിൽ

Dഅന്നനാളത്തിൽ

Answer:

A. ആമാശയത്തിൽ

Read Explanation:

  • പ്രോട്ടീൻ (മാംസ്യം) ദഹനം പ്രാഥമികമായി ആമാശയത്തിൽ  ആരംഭിക്കുന്നു.
  • ആമാശയ ഗ്രന്ഥികളിൽ ഉത്പാദിപ്പിക്കുന്ന പെപ്സിൻ എന്ന എൻസൈമിന്റെ പ്രവർത്തനത്തിലൂടെയാണ് ഈ പ്രക്രിയ ആരംഭിക്കുന്നത്.
  • പെപ്സിൻ പ്രോട്ടീൻ തന്മാത്രകളെ ചെറിയ പെപ്റ്റൈഡുകളായി വിഘടിപ്പിക്കുന്നു
  • ചെറുകുടലിൽ വച്ച് ഈ പെപ്റ്റൈഡുകൾ അമിനോ ആസിഡ് തന്മാത്രകളായി പരിവർത്തനം ചെയ്യപ്പെടുന്നു
  • പാൻക്രിയാസും ചെറുകുടലും ഉത്പാദിപ്പിക്കുന്ന ട്രിപ്സിൻ, കൈമോട്രിപ്സിൻ തുടങ്ങിയ എൻസൈമുകളാണ് പെപ്റ്റൈഡുകളെ അമിനോ ആസിഡ് തന്മാത്രകളായി മാറ്റുന്നത്
  • പ്രോട്ടീൻ ദഹനത്തിന്റെ അന്തിമ ഉൽപ്പന്നങ്ങളായ അമിനോ ആസിഡുകൾ ചെറുകുടലിൽ ആഗിരണം ചെയ്യപ്പെടുകയും ശരീരത്തിലുടനീളമുള്ള  വിവിധ സെല്ലുലാർ പ്രവർത്തനങ്ങൾക്കായി  ഉപയോഗപ്പെടുകയും ചെയ്യുന്നു.

  • ദഹന വ്യവസ്ഥയിലെ ഏറ്റവും വലിയ ഭാഗം - ചെറുകുടൽ
  • ഭക്ഷണത്തിന്റെ പൂർണമായ ദഹനം സംഭവിക്കുന്നത് ചെറു കുടലിലാണ്

Related Questions:

കൊഴുപ്പിന്റെ ഒരു ഘടകം :

മനുഷ്യരിൽ അവസാനം മുളച്ചു വരുന്ന പല്ല് ഏതാണ്?

ഉമിനീരിന്റെ pH മൂല്യം ?

മനുഷ്യന്റെ ദഹനപ്രക്രിയയിൽ രാസാഗ്നികൾക്ക് പ്രധാന പങ്കുണ്ട്. മാംസ്യത്തിന്റെ ദഹനത്തെ സഹായിക്കുന്ന ആഗ്നേയരസത്തിലെ രാസാഗ്നിയാണ് ?

അന്നജത്തെ ദഹിപ്പിക്കുന്ന രാസാഗ്നിയാണ്