ബെംഗളൂരുവിലെ പ്രശസ്തമായ ഒരു പൂന്തോട്ടമാണ് കബ്ബൺ പാർക്ക്. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സെന്റ്രൽ ബിസിനസ് ഡിസ്ട്രിക്ടിലാണ് കബ്ബൺ പാർക്ക് സ്ഥിതി ചെയ്യുന്നത്. 1870-ലാണ് അന്നത്തെ മൈസൂർ സംസ്ഥാനത്തിന്റെ ചീഫ് എഞ്ചിനീയർ ആയിരുന്ന റിച്ചാർഡ് സാൻകി കബ്ബൺ പാർക്ക് നിർമ്മിച്ചത്. ഏകദേശം 300 ഏക്കറാണ് പാർക്കിന്റെ വിസ്താരം.