തുർക്കിയിലെ ഇസ്താംബുളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രാചീന ആരാധനാലയമാണ് ഹഗിയ സോഫിയ . ആദ്യകാല ആരാധനാലയം പിന്നീട് ഒരു മ്യൂസിയമായി പരിവർത്തനം ചെയ്യപ്പെട്ടു. എ.ഡി.532 നും 537നുമിടയ്ക്ക് ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജെസ്റ്റിനിനാണ് ഇന്നു നിലനിൽക്കുന്ന രീതിയിലുള്ള ക്രൈസ്തവ ദേവാലയം നിർമ്മിച്ചത്.