Challenger App

No.1 PSC Learning App

1M+ Downloads
കുമാരഗുരുവിൻറെ ജന്മസ്ഥലം?

Aഇരവിപേരൂർ

Bഅടൂർ

Cകവിയൂർ

Dമുല്ലപ്പള്ളി

Answer:

A. ഇരവിപേരൂർ

Read Explanation:

പൊയ്കയിൽ യോഹന്നാൻ (കുമാരഗുരുദേവൻ)

  • ജനനം : 1879, ഫെബ്രുവരി 17
  • ജന്മസ്ഥലം : ഇരവിപേരൂർ, തിരുവല്ല, പത്തനംതിട്ട
  • പിതാവ് : കണ്ടൻ
  • മാതാവ് : ലേച്ചി
  • പത്നി : ജാനമ്മ
  • അന്തരിച്ച വർഷം : 1939, ജൂൺ 29
  • “പുലയൻ മത്തായി” എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ
  • “ദ്രാവിഡ ദളിതൻ” എന്ന ആശയം മുന്നോട്ട് വെച്ച നവോത്ഥാന നായകൻ
  • “കേരള നെപ്പോളിയൻ” എന്നാറിയപ്പെടുന്ന നവോദ്ധാന നായകൻ
  • ക്രിസ്തുമതത്തിൽ നിലനിന്നിരുന്ന വർണ്ണ വിവേചനം ഇല്ലാതാകുന്നതിന് സന്ധിയില്ലാ സമരത്തിന് ആഹ്വാനം ചെയ്ത നവോത്ഥാന നായകൻ
  • ദളിതർക്ക് പ്രത്യേകം പള്ളി സ്ഥാപിക്കുന്നതിന് വേണ്ടി പരിശ്രമിച്ച നവോത്ഥാന നായകൻ 
  • കുട്ടിക്കാലം മുതൽ തന്നെ ക്രിസ്തുമതത്തിൽ ആകൃഷ്ടനായ അദ്ദേഹം ക്രിസ്തുമതത്തിൽ ചേരുകയും “യോഹന്നാൻ”  എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 
  • യോഹന്നാനെ ബൈബിൾ വായിക്കാൻ പഠിപ്പിച്ചത് : മുത്തൂറ്റ് കൊച്ചുകുഞ്ഞ്. 
  • ക്രിസ്തീയ സഭകളുടെ അനീതികൾക്കെതിരെ ശബ്ദമുയർത്തിയ യോഹന്നാൻ, 1906 വാഗത്താനത്തിനടുത്ത് ആദിച്ഛൻ എബ്രഹാമിന്റെ ഭവനത്തിൽ നടന്ന യോഗത്തിൽ വച്ച് യോഹന്നാൻ ബൈബിൾ കത്തിച്ചു. 
  • യോഹന്നാൻ ക്രിസ്തുമതം ഉപേക്ഷിച്ചത് : 1909 

വിദ്യാഭ്യാസ പരിഷ്കാരങ്ങൾ: 

  • ദളിതരുടെ വിദ്യാഭ്യാസ ഉന്നമനത്തിനുവേണ്ടി യോഹന്നാൻ ധാരാളം സ്കൂളുകൾ സ്ഥാപിച്ചു.
  • സർക്കാർ അനുമതിയോടെ അയിത്തജാതിക്കാർക്ക് ആയി തിരുവിതാംകൂറിൽ ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം ആരംഭിച്ചത് : പൊയ്കയിൽ യോഹന്നാൻ.  
  • ദളിത് വിദ്യാർഥികൾക്കുവേണ്ടി ആദ്യത്തെ എയ്ഡഡ് സ്കൂൾ സ്ഥാപിച്ചത് : പൊയ്കയിൽ യോഹന്നാൻ. 
  • ദളിത് വിദ്യാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പുകൾ വേണമെന്ന് ശ്രീമൂലം പ്രജാസഭയിൽ നിർദ്ദേശിച്ചത് : പൊയ്കയിൽ യോഹന്നാൻ. 
  • യോഹന്നാൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട വർഷങ്ങൾ : 1921, 1931
  • പൊയ്കയിൽ യോഹന്നാൻ ഗാന്ധിജിയെ കണ്ടു മുട്ടിയത് : നെയ്യാറ്റിൻകര 
  • യോഹന്നാൻ അയ്യങ്കാളി സ്ഥാപിച്ച സാധുജനപരിപാലന സംഘത്തിൽ അംഗമായിരുന്നു. 
  • യോഹന്നാനിന്റെ കവിതാ സമാഹാരം : രത്ന മണികൾ

അടിലഹള:

  • അവശത അനുഭവിക്കുന്ന ദളിതരുടെ മോചനത്തിന് യോഹന്നാൻ നടത്തിയ പ്രക്ഷോഭങ്ങൾ അറിയപ്പെടുന്നത് : അടിലഹള. 

പൊയ്കയിൽ യോഹന്നാൻ ദളിത് സമുദായത്തിനു വേണ്ടി നടത്തിയ പ്രക്ഷോഭങ്ങൾ:

  • വാകത്താനം ലഹള
  • കൊഴുക്കും ചിറ ലഹള
  • മുണ്ടക്കയം ലഹള
  • മംഗലം ലഹള
  • വെള്ളനാടി സമരം

പ്രത്യക്ഷ രക്ഷാ ദൈവസഭ (പി ആർ ഡി എസ്) :

  • അവശത അനുഭവിക്കുന്ന ദളിതരുടെ മോചനത്തിനായി യോഹന്നാൻ സ്ഥാപിച്ച സംഘടന : പ്രത്യക്ഷരക്ഷാദൈവസഭ.
  • പ്രത്യക്ഷ രക്ഷ ദൈവ സഭ സ്ഥാപിതമായ വർഷം : 1909
  • പ്രത്യക്ഷ രക്ഷ ദൈവ സഭയുടെ ആസ്ഥാനം : ഇരവിപേരൂർ, പത്തനംതിട്ട  
  • പ്രത്യക്ഷ രക്ഷ ദൈവ സഭയുടെ രക്ഷാധികാരി : കുമാരഗുരുദേവൻ
  • പ്രത്യക്ഷ രക്ഷ ദൈവ സഭയുടെ മുഖപത്രം : ആദിയാർ ദീപം





Related Questions:

In which year Rabindranath Tagore met Sreenarayana Guru at Sivagiri :
കുമാരനാശാൻ അവസാനം രചിച്ച ഖണ്ഡകാവ്യം ?
The founder of Atmavidya Sangham was:
The work poses a social criticism against the rotten customs among the Namboodiries and Nairs and discuss the necessity of acquiring English education in the changing social relations is
നെടുമങ്ങാട് ചന്ത ലഹള നയിച്ച നേതാവ് ആര്?