Challenger App

No.1 PSC Learning App

1M+ Downloads
ആംനെസ്റ്റി ഇന്റർനാഷണലിന്റെ ആസ്ഥാനം എവിടെ ?

Aഹേഗ്

Bസൂറിച്ച്

Cലണ്ടൻ

Dജനീവ

Answer:

C. ലണ്ടൻ

Read Explanation:

ആംനെസ്റ്റി ഇന്റർനാഷണൽ 

  • മനുഷ്യാവകാശ വിരുദ്ധ പ്രവർത്തനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ 1961 ലാണ് ആംനെസ്റ്റി ഇന്റർനാഷണൽ ആരംഭിച്ചത്.
  • ബ്രിട്ടീഷ് അഭിഭാഷകനായ പീറ്റർ ബെനൻസണാണ് സംഘടനയുടെ സ്ഥാപകൻ 
  • ലണ്ടനാണ് ആസ്ഥാനം.
  • 'പൊതുമാപ്പ്' എന്നാണ് 'ആംനെസ്റ്റി' എന്ന വാക്കിന്റെ അർഥം.
  • മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഇവർ ശക്തമായി പോരാടുന്നു.
  • 150 രാജ്യങ്ങളിൽ നിന്നായി 12 ലക്ഷത്തോളം അംഗങ്ങൾ ഈ സംഘടനയിലുണ്ട്.
  • 1977 ലെ സമാധാനത്തിനുള്ള നൊബേൽ ഈ സംഘടന നേടി
  • 1978 ൽ മികച്ച മനുഷ്യാവകാശ പ്രവർത്തനത്തിന് യു.എൻ അവാർഡും നേടി 
  • ആംനെസ്റ്റി ഇന്റർനാഷണലിന്റെ മുദ്രാവാക്യം - "ഇരുട്ടിനെ ശപിക്കുന്നതിനേക്കാൾ നല്ലത് ഒരു മെഴുകുതിരിയെങ്കിലും കത്തിക്കുന്നതാണ്"

Related Questions:

സൂയസ് കനാൽ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ ഏത് ?

  1. ഈജിപ്തിലെ മുൻ പ്രസിഡന്റായ അബ്ദുൾ നാസർ, 1956 ജൂലൈ 26 നു സൂയസ് കനാൽ ദേശസാത്കരിച്ചതോടെയാണ് സൂയസ് പ്രതിസന്ധി ഉടലെടുത്തത്. 
  2. സൂയസ് കനാൽ ദേശസാത്കരിച്ചതോടെ ഈജിപ്ത് ഒരു ഭാഗത്തും, ഇസ്രയേൽ, അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ മറുഭാഗത്തുമായി സൈനിക നീക്കങ്ങൾ രൂപം കൊണ്ടു.
  3. എന്നാൽ ഐക്യരാഷ്ട്രസഭയുടെ ശക്തമായ ഇടപെടൽ മൂലം സഖ്യസേനകൾ യുദ്ധത്തിൽ നിന്ന് പിന്മാറി.
    The main aim of SCO is to generate cooperation between member nations on:
    യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (UNWTO) രൂപീകൃതമായ വർഷം ?
    ഇന്റർനാഷനൽ യൂണിയൻ ഓഫ് ഒഫീഷ്യൽ ട്രാവൽ ഓർഗനൈസേഷൻസ് നിലവിൽ വന്നത്?
    1951-ൽ പ്രവർത്തനം അവസാനിപ്പിച്ച ഐക്യരാഷ്ട്രസഭയുടെ ഒരു സ്പെഷ്യൽ ഏജൻസി :