App Logo

No.1 PSC Learning App

1M+ Downloads

കേരള ഫോക്ലോർ അക്കാദമിയുടെ ആസ്ഥാനം എവിടെ ?

Aചിറയ്ക്കൽ

Bചെറുതുരുത്തി

Cനീലേശ്വരം

Dഅമ്പലപ്പുഴ

Answer:

A. ചിറയ്ക്കൽ

Read Explanation:

കേരള ഫോക്‌ലോർ അക്കാദമി

  • നാടൻ കലകളെ സംരക്ഷിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി സ്ഥാപിക്കപ്പെട്ട സ്വയംഭരണ സ്ഥാപനം.

  • കേരള സാംസ്കാരിക വകുപ്പിന്റെ കീഴിൽ 1995 ജൂൺ 28-നാണ് "കേരള ഫോക്‌ലോർ അക്കാദമി " രൂപീകരിക്കപ്പെട്ടത്.

  • പ്രവർത്തനമാരംഭിച്ചത് - 1996 ജനുവരി 20

  • ആസ്ഥാനം - ചിറയ്ക്കൽ,കണ്ണൂർ

അക്കാദമിയുടെ പ്രധാന ചുമതലകൾ

  • നാടൻ കലകളെക്കുറിച്ചുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക

  • നാടൻ കലകളെക്കുറിച്ചുള്ള മാസികകൾ പ്രസിദ്ധപ്പെടുത്തുക

  • നാടൻ കലകളെക്കുറിച്ചുള്ള പഠനങ്ങൾ നടത്തുക, സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുക

  • ഈ രംഗത്ത് പ്രവർത്തിക്കുന്ന കലാകാരൻമാരെ കണ്ടെത്തി അവർക്ക് പ്രോത്സാഹനവും ധനസഹായവും നൽകുക.

  • കേരള ഫോക്‌ലോർ അക്കാദമിയുടെ പ്രസിദ്ധീകരണം : 'പൊലി'


Related Questions:

എന്താണ് KSEBയുടെ ആപ്തവാക്യം?

കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുമായി  ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ  തിരഞ്ഞെടുക്കുക.

1. 2005 ലെ  ദുരന്തനിവാരണ നിയമപ്രകാരം സ്ഥാപിച്ചു.

2. സുരക്ഷായനം എന്നതാണ് ആപ്തവാക്യം 

3.ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ മുഖ്യമന്ത്രിയാണ് 

4.2008 ലാണ് കേരളത്തിലെ ആദ്യത്തെ ദുരന്തനിവാരണ അതോറിറ്റി നിലവിൽ വന്നത് 

Kerala Institute of Local Administration (KILA) is located at

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും സാമൂഹ്യ പ്രവർത്തകർക്കും പരിശീലനം നൽകുന്ന സ്വയംഭരണ സ്ഥാപനമായ കിലയുടെ ആസ്ഥാനം എവിടെയാണ്?

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആയി നിയമിക്കപ്പെട്ട വ്യക്തി ആര് ?