Challenger App

No.1 PSC Learning App

1M+ Downloads
1503-ൽ പോർച്ചുഗീസുകാർ നിർമിച്ച പള്ളിപ്പുറം കോട്ട കേരളത്തിൽ എവിടെ സ്ഥിതി ചെയ്യുന്നു ?

Aആലപ്പുഴ

Bപാലക്കാട്

Cഎറണാകുളം

Dതിരുവനന്തപുരം

Answer:

C. എറണാകുളം

Read Explanation:

പള്ളിപ്പുറം കോട്ട

  • ഇന്ത്യയിൽ യൂറോപ്യർ ആദ്യമായി നിർമ്മിച്ച കോട്ട
  • എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്നു.
  • 1503-ൽ പോർച്ചുഗീസുകാരാണ് ഈ കോട്ട നിർമ്മിച്ചത്.
  • രണ്ടാം പോർച്ചുഗീസ് വൈസ്രോയിയും കോളനി വത്കരണത്തിന്റെ സ്ഥാപകനുമായ അൽ ബുക്കർക്കാണ് ഇത് പണിതത്.
  • മാനുവൽ കോട്ട,വൈപ്പിൻ കോട്ട, ആയക്കോട്ട എന്നൊക്കെ ഇതിന് പേരുണ്ട്.
  • 1663-ൽ ഡച്ചുകാർ ഈ കോട്ട പിടിച്ചടക്കി.
  • ഡച്ചുകാർ ഈ കോട്ട 1789-ൽ തിരുവിതാംകൂർ രാജ്യത്തിനു വിറ്റു.
  • കാർത്തിക തിരുനാളാണ് പള്ളിപ്പുറം കോട്ട, കൊടുങ്ങല്ലൂർ കോട്ട എന്നിവ 1789ൽ ഡച്ചുകാരിൽ നിന്നും വിലയ്ക്ക് വാങ്ങിയത്.
  • കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന യൂറോപ്യന്‍ സ്മാരകം എന്ന ബഹുമതിയും പള്ളിപ്പുറം കോട്ടയ്ക്കാണ്.

Related Questions:

Hortus malabaricus 17th century book published by the Dutch describes
ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യയിലെ ആസ്ഥാനം എവിടെയായിരുന്നു ?

കേരളത്തിലെ ഡച്ചുകാരുമായി ബന്ധപ്പെട്ട വസ്തുതകൾ.

  1. 1643-ൽ ഒരു വശത്ത് ഡച്ചുകാരും മറുവശത്ത് പുറക്കാട് രാജാക്കന്മാരും കായംകുളം രാജാക്കന്മാരും തമ്മിലുള്ള പുതിയ ഉടമ്പടികൾ അവസാനിച്ചു
  2. കൊച്ചി രാജാവ് ഡച്ച് ഭരണം സ്വീകരിക്കുകയും തന്റെ രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന കറുവപ്പട്ടയും കുരുമുളകും ഡച്ചുകാരെ ഏല്പിക്കുകയും ചെയ്തു
  3. ഡച്ചുകാരുടെ ഭരണം പോർച്ചുഗീസുകാരുടെതിൽ നിന്നും ഉദാരമായതും സഹിഷ്ണുത ഉള്ളതുമായിരുന്നു
    വാസ്കോഡ ഗാമ ആദ്യമായി കോഴിക്കോട്ടെത്തിയ വർഷം.
    പോർച്ചുഗീസുകാരുടെ കയ്യിൽ നിന്ന് ചാലിയം കോട്ട തിരിച്ചുപിടിക്കാൻ സാമൂതിരിയെ സഹായിച്ചത് ആര് ?