App Logo

No.1 PSC Learning App

1M+ Downloads
ബക്സാർ എന്ന സ്ഥലം എവിടെ സ്ഥിതി ചെയ്യുന്നു ?

Aബംഗാൾ

Bബീഹാർ

Cഡൽഹി

Dഹരിയാന

Answer:

B. ബീഹാർ

Read Explanation:

ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യം അരക്കിട്ടുറപ്പിക്കാൻ സഹായിച്ച 'ബക്സാർ യുദ്ധം' നടന്ന സ്ഥലം എന്ന നിലയിലാണ് ഇവിടം പ്രസിദ്ധം ആയിട്ടുള്ളത്

ബക്സാർ യുദ്ധം:

  • ബക്സാർ യുദ്ധം  നടന്നത് : 1764 ഒക്ടോബർ 23

ബക്സാർ യുദ്ധത്തിൽ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം നയിച്ചവർ:

  1. മിർ കാസിം (ബംഗാൾ നവാബ് ആയിരുന്ന) 
  2. (ഔധ് നവാബ് ആയിരുന്ന) ഷൂജ ഉദ് ദൗള 
  3. (മുഗൾ ചക്രവർത്തി ആയിരുന്ന) ഷാ ആലം രണ്ടാമൻ
  • ബക്സാർ യുദ്ധസമയത്തെ ബംഗാൾ ഗവർണർ : ഹെൻട്രി വാൻ സിറ്റാർട്ട്.   
  • ബക്സാർ സ്ഥിതി ചെയ്യുന്ന സ്ഥലം : ബീഹാർ  
  • ബക്സാർ സ്ഥിതി ചെയ്യുന്നത് ഏത് നദീ തീരത്താണ് : ഗംഗാനദീതീരത്ത്
  • ബ്രിട്ടീഷുകാർ ഇന്ത്യയിൽ അവരുടെ ആധിപത്യം അരക്കിട്ടുറപ്പിക്കാൻ സഹായിച്ച യുദ്ധം : ബക്സർ യുദ്ധം

അലഹബാദ് ഉടമ്പടി:

  • ബക്സാർ യുദ്ധം അവസാനിക്കാൻ ഇടയാക്കിയ ഉടമ്പടി : അലഹബാദ് ഉടമ്പടി (1765)
  • മുഗൾ ഭരണാധികാരി ഷാ ആലം രണ്ടാമനുമായി അലഹബാദ് ഉടമ്പടിയിൽ ഒപ്പുവെച്ചത് - റോബർട്ട് ക്ലൈവ്  
  • അലഹബാദ് ഉടമ്പടിപ്രകാരം ബംഗാൾ, ബിഹാർ, ഒറീസ എന്നിവിടങ്ങളിൽ നിന്ന് നികുതി പിരിച്ചെടുക്കാൻ ഉള്ള അവകാശം (ദിവാനി) ഈസ്റ്റിന്ത്യാ കമ്പനിക്ക് ലഭിച്ചു.
  • മാത്രമല്ല ബംഗാളിൽ ക്രമസമാധാന പാലനത്തിന് ചുമതലയുള്ള ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള അവകാശവും കമ്പനിക്ക് കിട്ടി. 

 


Related Questions:

മലബാർ പ്രദേശം ബ്രിട്ടീഷുക്കാർക്ക് ലഭിച്ചത് ഏത് ഉടമ്പടി പ്രകാരമായിരുന്നു?
Which one of the following is the correct chronological order of the battles fought in India in the 18th Century?
ബ്രിട്ടീഷ് ഭരണകാലത്ത് വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ നടപ്പിലാക്കിയ നികുതി വ്യവസ്ഥ
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ ആസൂത്രിത നഗരം?
Which of the following best describes the effect of the Montagu-Chelmsford Reforms on village-level panchayats?