App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലാദ്യമായി ആദിപരാശക്തിയെ കാളി രൂപത്തിൽ പ്രതിഷ്ഠിച്ചത് എവിടെയാണ് ?

Aകൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രം

Bമലയാലപ്പുഴ ഭഗവതി ക്ഷേത്രം

Cതിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം

Dകണിച്ചുകുളങ്ങര ഭഗവതി ക്ഷേത്രം

Answer:

A. കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രം

Read Explanation:

  • കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലുള്ള ഒരു ശാക്തേയ ക്ഷേത്രമാണ്‌ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം അഥവാ കൊടുങ്ങല്ലൂർ ശ്രീ ലോകാംബിക ഭഗവതി ക്ഷേത്രം.
  • ഭദ്രകാളിയുടെ മൂലകേന്ദ്രമായി കരുതപ്പെടുന്ന ഇത് ദേവി ഉപാസകരുടെ പ്രധാനപ്പെട്ട ക്ഷേത്രമാണ്.
  • കേരളത്തിൽ ആദ്യമായി ആദിപരാശക്തിയെ കാളീരൂപത്തിൽ പ്രതിഷ്ഠിച്ചത് കൊടുങ്ങല്ലൂരിലാണ്.
  • കേരളത്തിലെ മറ്റ് 64 കാളീക്ഷേത്രങ്ങളുടെ മാതൃ ക്ഷേത്രമായാണ് കൊടുങ്ങല്ലൂർ ഭഗവതീ ക്ഷേത്രം കണക്കാക്കപ്പെടുന്നത്.
  • ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ "ആദിപരാശക്തിയുടെ" അവതാരമായ "ഭദ്രകാളിയാണ്". വരിക്കപ്ലാവിൽ നിർമ്മിച്ച വിഗ്രഹത്തിന്റെ ദർശനം വടക്കോട്ടാണ്‌. അഷ്ടബാഹുക്കളോടെ ദാരികവധത്തിനു ശേഷം പ്രദർശിപ്പിച്ച വിശ്വരൂപമായി ഇത് സങ്കൽപ്പിക്കപ്പെടുന്നു. 
  • എങ്കിലും ക്ഷേത്രത്തിലെ യഥാർഥ പ്രതിഷ്ഠ പടിഞ്ഞാറ് ദർശനമായിട്ടുള്ള "രഹസ്യ അറയിലുള്ള രൗദ്രരൂപിണിയായ മഹാകാളി ആണ്. സംഹാരമൂർത്തി ആയതിനാൽ നേരിട്ട് ദർശനം പാടില്ലാത്ത പ്രതിഷ്ഠ ആണിത്.

Related Questions:

നാലമ്പല ദർശനത്തിൽ യഥാക്രമം നാലാമത്തെ ക്ഷേത്രം ഏതാണ് ?
ചെട്ടികുളങ്ങര ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ആരാണ് ?
നിലവിളക്കിലെ ഇന്ധനം ഏത് ദേവതയെയാണ് സൂചിപ്പിക്കുന്നത് ?
മണൽ കൊണ്ട് ഉണ്ടാക്കുന്ന വിഗ്രഹം ഏതു പേരില് അറിയപ്പെടുന്നു ?
'ശ്രീവല്ലഭൻ' എന്ന പേരിൽ മഹാവിഷ്ണുവിനെ ആരാധിക്കുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ ?