Question:

ബ്രിട്ടീഷ് ഭരണകാലത്ത് വൈസ് റീഗൽ ലോഡ്ജ് പണികഴിപ്പിച്ചത് എവിടെയാണ്?

Aഡൽഹി

Bകൊൽക്കത്ത

Cഷിംല

Dസെക്കന്ദരാബാദ്

Answer:

C. ഷിംല

Explanation:

വൈസ്റോയുടെ വേനൽക്കാല വസതിയായി പണികഴിപ്പിച്ച വൈസ് റീഗൽ ലോഡ്ജിൽ താമസിച്ച ആദ്യ ഭരണാധികാരി ടഫറിൻ പ്രഭു ആയിരുന്നു .വൈസ് റീഗൽ ലോഡ്ജ് ഇപ്പോൾ രാഷ്ട്രപതി നിവാസ് എന്നറിയപ്പെടുന്നു .ഡൽഹിയിലാണ് വൈസ് റീഗൽ പാലസ്.ഇപ്പോഴത് രാഷ്ട്രപതി ഭവൻ എന്നറിയപ്പെടുന്നു. രാഷ്രപതി നിലയം ഹൈദരാബാദിനു സമീപം സെക്കന്തരാബാദിൽ ആണ്. ബ്രിട്ടീഷ് റെസിഡന്റിന്റെ താമസത്തിനുവേണ്ടി 1860 ൽ ഹൈദരാബാദ് നിസാം പണികഴിപ്പിച്ച മന്ദിരം സ്വാതന്ത്രയാന്തരം ഇന്ത്യൻ രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യൻ വസതിയായി.


Related Questions:

ഇന്ത്യൻ നിയമങ്ങളെ ക്രോഡീകരിക്കാൻ ആദ്യമായി നിയമ കമ്മീഷനെ നിയമിച്ച വർഷം ?

നാലാം ആംഗ്ലോ-മൈസൂർ യുദ്ധവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.കർണാടക സംസ്ഥാനത്തിലെ മാണ്ഡ്യ ജില്ലയിലെ മലവല്ലി എന്ന പ്രദേശത്ത് വച്ചാണ് ബ്രിട്ടീഷ് സൈന്യവും ടിപ്പുസുൽത്താന്റെ സൈന്യവും തമ്മിൽ ഏറ്റുമുട്ടിയത്.

2.ഈ യുദ്ധത്തിൽ മൈസൂർ സാമ്രാജ്യം നാലു വശത്തുനിന്നും ആക്രമിക്കപ്പെട്ടു.

3. ഈ യുദ്ധത്തിൽ ടിപ്പു പരാജയപ്പെടുകയും ശ്രീരംഗപട്ടണം ബ്രിട്ടീഷ് അധീനതയിൽ ആവുകയും ചെയ്തു. 


‘പൗനാര്‍’ ആശ്രമവുമായി ബന്ധപ്പെട്ട വ്യക്തി ആരാണ്?

രവീന്ദ്രനാഥ ടാഗോറും ദേശീയഗാനവും എന്ന വിഭാഗത്തിൽ ശരിയായവയേത് ?

i) ഇന്ത്യയുടെ ദേശീയഗാനം രചിച്ചത് രവീന്ദ്രനാഥ ടാഗോർ ആണ്.

ii) ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ അമർ സോനാർ ബംഗ്ലയും ടാഗോർ ആണ് രചിച്ചത്.

iii) 55 സെക്കൻഡ്കൊണ്ടാണ് ദേശീയഗാനം പാടിത്തീരുക. 

ഗാന്ധിജി ഇടപെട്ട പ്രാദേശിക സമരങ്ങളിൽ പെടാത്തവ തിരഞ്ഞെടുക്കുക. 

i) അഹമ്മദാബാദിലെ തുണിമിൽ സമരം 

ii) ഖഡയിലെ കർഷക സമരം 

iii) തെലങ്കാന സമരം 

iv) സ്വദേശി പ്രസ്ഥാനം