Challenger App

No.1 PSC Learning App

1M+ Downloads
ഹേബിയസ് കോർപ്പസ് റിട്ട് ആദ്യമായി എഴുതപ്പെട്ടത് എവിടെയാണ് ?

Aമാഗ്നാകാർട്ട

Bബിൽ ഓഫ് റൈറ്സ്

Cറെഗുലേറ്റിങ് ആക്ട്

Dകവനാൻഡ്

Answer:

A. മാഗ്നാകാർട്ട

Read Explanation:

ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന റിട്ടുകളിൽ ഒന്നാണ് ഹേബിയസ് കോർപ്പസ്. ഹേബിയസ് കോർപ്പസ് എന്ന പദത്തിന്റെ അർത്ഥം 'ശരീരം ഹാജരാക്കുക' എന്നതാണ്. അന്യായമായി തടവിലാക്കപ്പെട്ട ഒരു വ്യക്തിയെ വിട്ടുകിട്ടുവാൻ ഉപയോഗിക്കുന്ന ഒരു റിട്ടാണിത്. തടവിലാക്കപ്പെട്ട ആളുടെ ബന്ധുക്കൾക്കോ, അയാളുടെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കോ ഈ റിട്ടുഹർജി കോടതിയിൽ സമർപ്പിക്കാൻ കഴിയുന്നതാണ്. ഈ ഹർജിയിലൂടെ തടവിലാക്കപ്പെട്ട വ്യക്തിയെ കോടതിയിൽ ഹാജരാക്കാനുള്ള ഉത്തരവുകൾ കോടതി പുറപ്പെടുവിക്കും. അന്യായമായാണ് ആ വ്യക്തിയെ തടവിലാക്കിയത് എന്ന് ബോധ്യമായാൽ അയാളെ സ്വതന്ത്രനാക്കാനുള്ള അധികാരം കോടതികൾക്കുണ്ട്. അന്യായമായി പോലീസ് കസ്റ്റഡിയിലുള്ള ആളുകളെ വിടുവിക്കാൻ സാധാരണയായി ഈ റിട്ട് പ്രയോജനപ്പെടുത്താറുണ്ട്. ഇന്ത്യയിൽ ഈ റിട്ട് അധികാരം സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും മാത്രമേയുള്ളു.


Related Questions:

അടുത്തിടെ സുപ്രിം കോടതി ഡിവിഷൻ ബെഞ്ച് ഭരണഘടനാ സാധുത ശരിവെച്ച പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തിയ വകുപ്പ് ഏത് ?
സുപ്രീംകോടതി പുറത്തിറക്കിയ ശൈലി പുസ്തകം അനുസരിച്ച് "പൂവാലശല്യം" എന്നതിന് അഭികാമ്യമായ വാക്ക് ഏത് ?
The feature "power of Judicial review" is borrowed from which of the following country

അഞ്ച് വർഷത്തിനുള്ളിൽ താഴെപ്പറയുന്നവയിൽ ഏത് രീതിയിലാണ് രാഷ്ട്രപതിയുടെ ഓഫീസ് അവസാനിപ്പിക്കുന്നത് ?

  1. ഇന്ത്യൻ ചീഫ് ജസ്റ്റിസിനെ അഭിസംബോധന ചെയ്ത് അവരുടെ കൈയ്യിൽ രേഖാമൂലം രാജിക്കത്ത് നൽകി.
  2. ഇന്ത്യൻ ഉപരാഷ്ട്രപതിയെ അഭിസംബോധന ചെയ്ത് അവരുടെ കയ്യിൽ രേഖാമൂലം രാജിക്കത്ത് നൽകി.
  3. ഇംപീച്ച്മെന്റ് പ്രക്രിയയിലൂടെ ഭരണഘടനാ ലംഘനത്തിന് നീക്കം ചെയ്യുന്നതിലൂടെ.

 

ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട പാർലമെൻറ് അംഗങ്ങളെയും നിയമസഭാ അംഗങ്ങളെയും അയോഗ്യരാക്കണമെന്ന് സുപ്രീംകോടതി വിധി പ്രഖ്യാപിക്കാൻ ഇടയായ സുപ്രധാന കേസ് ഏതായിരുന്നു ?