App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളിൽ അഭിപ്രേരണ ഉണ്ടാക്കാൻ സഹായകം അല്ലാത്ത പ്രവർത്തനം ഏത്?

Aപ്രയത്നം

Bശിക്ഷ

Cകളികൾ

Dപ്രോത്സാഹനം

Answer:

B. ശിക്ഷ

Read Explanation:

  • മോട്ടിവേഷൻ എന്ന പദം Motum എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് രൂപം കൊണ്ടത്.
  • ജീവിയിൽ ചലനമുണ്ടാക്കുന്ന പ്രക്രിയയാണിത്.
  • ഗിൽഫോർഡിന്റെ അഭിപ്രായത്തിൽ 'പ്രേരണ എന്നത് പ്രവർത്തനം തുടങ്ങാനും നിലനിർത്താനുമുള്ള പ്രവണത വളർത്തുന്ന പ്രത്യേക ആന്തരിക ഘടകമോ അവസ്ഥയോ ആണ്'.
  • അഭിപ്രേരണ ഒരു പ്രവർത്തനം തുടങ്ങാനും അത് തുടർന്ന് ഊർജ്ജിതമായി കൊണ്ടുപോകാനും സഹായിക്കുന്ന എല്ലാ ആന്തരിക സാഹചര്യങ്ങളെയും ഉൾകൊള്ളുന്നു.
  • ഏത് വ്യത്യസ്ത സാഹചര്യത്തിലും നമുക്ക് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാനുള്ള ഊർജ്ജം അഭിപ്രേരണ ഒരു മനുഷ്യന് നൽകുന്നു.
  • അഭിപ്രേരണയെ 2 ആയി തരം തിരിച്ചിരിക്കുന്നു.
  • ആന്തരിക അഭിപ്രേരണ എന്നും ബാഹ്യ അഭിപ്രേരണ എന്നും.
  • ആന്തരിക അഭിപ്രേരണ :- ഒരു ജീവിയുടെ ഉള്ളിൽ നിന്നും പുറപ്പെടുന്ന അഭിപ്രേരണയാണ് ആന്തരിക അഭിപ്രേരണ. 
  • ആന്തരിക അഭിപ്രേരണയെ നൈസർഗ്ഗിക അഭിപ്രേരണ എന്നും പറയുന്നു. 
  • ജീവിയുടെ നൈസർഗികമായ വാസനകൾ, ത്വരകൾ, പ്രേരണകൾ എന്നിവയോട് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
  • ബാഹ്യ അഭിപ്രേരണ :- പുറമേ നിന്നും ലഭിക്കുന്ന അഭിപ്രേരണയാണ് ബാഹ്യ അഭിപ്രേരണ
  • ബാഹ്യ അഭിപ്രേരണയെ കൃതൃമ അഭിപ്രേരണ എന്നും പറയുന്നു.

Related Questions:

കഥാഖ്യാനം, വിവരണം തുടങ്ങിയവ പഠന പ്രവർത്തനങ്ങൾക്കുള്ള മെച്ചപ്പെട്ട ഉപാധികൾ ആണെന്ന് ആധുനികകാലത്ത് അഭിപ്രായപ്പെട്ട വിദ്യാഭ്യാസ ചിന്തകൻ ആരാണ്?
Who introduced the culture free test in 1933
താഴെക്കൊടുത്തിരിക്കുന്നവയില്‍ പഠനവൈകല്യത്തില്‍ പെടാത്തതേത്?
പഠനത്തിൽ സംഭവിക്കുന്ന ഒരേ നിരക്കിലുള്ള പുരോഗതി കാണിക്കുന്ന പഠന വക്രം ?
സമ്മിശ്ര വക്രത്തിന്റെ പ്രത്യേകത എന്ത് ?