കുട്ടികളുടെ സ്ഥൂല പേശി വികാസത്തിന് ഉതകുന്ന പ്രവർത്തനം ?
Aഎഴുത്ത്
Bവായന
Cഊഞ്ഞാലാട്ടം
Dചിത്രവായന
Answer:
C. ഊഞ്ഞാലാട്ടം
Read Explanation:
വികാസ തലങ്ങൾ (Developmental Aspects):
- കായിക വികസനം (Physical Development)
- ചാലക ശേഷി വികസനം (Motor Development)
- ബൗദ്ധിക വികസനം (Intellectual Development)
- വൈകാരിക വികസനം (Emotional Development)
- സാമൂഹിക വികസനം (Social Development)
- സാന്മാർഗിക വികസനം (Moral Development)
- ഭാഷാ വികസനം (Language Development)
കായിക വികസനം:
- വ്യക്തിയുടെ ബാഹ്യവും, ആന്തരികവുമായ അവയവങ്ങളിൽ മാറ്റങ്ങൾ വരുത്തുന്ന പ്രക്രിയയാണ് കായിക വികസനം.
- ഉയരം, തൂക്കം, ശാരീരികാനുപാതത്തിലെ മാറ്റം എന്നിവ ബാഹ്യ വ്യതിയാനങ്ങൾക്ക് കാരണമാകുന്നു.
- ശ്വസന വ്യവസ്ഥ, നാഡീവ്യൂഹ വ്യവസ്ഥ, രക്ത ചംക്രമണ വ്യവസ്ഥ, പേശീ വ്യവസ്ഥ, ദഹന വ്യവസ്ഥ, മേദോവാഹിനി വ്യവസ്ഥ, പ്രത്യുല്പാദന വ്യവസ്ഥ എന്നീ അവയവങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, ആന്തരിക വ്യതിയാനങ്ങൾക്ക് കാരണമാകുന്നു.
ചാലക ശേഷി വികസനം:
- എണ്ണമറ്റ മാനുഷിക പ്രവർത്തനങ്ങളിൽ അന്തർഭവിച്ചിട്ടുള്ള വ്യത്യസ്ത കായിക ചലനങ്ങളുമായി ബന്ധപ്പെട്ട നൈപുണികളുടെ വികസനത്തെ കുറിക്കുന്നതാണ് ചാലക വികസനം.
- പേശീ ചലനങ്ങളുടെ നിയന്ത്രണം ഉൾക്കൊള്ളുന്ന വികസന പ്രക്രിയയാണ് ചാലകശേഷി വികസനം.
- ശക്തി, വേഗം, സൂക്ഷ്മത, ഒത്തിണക്കം എന്നിവ ചാലകശേഷി വികസനത്തിന്റെ സവിശേഷതയാണ്.
ചലനക്ഷമതയുടെ സാമാന്യമായ വികസന പ്രവണതകൾ / ചാലക വികാസ തത്വങ്ങൾ:
- സ്ഥലത്തിൽ നിന്ന് സൂക്ഷ്മതയിലേക്ക്
- വലുതിൽ നിന്ന് ചെറുതിലേക്ക്
- ശിരസിൽ നിന്ന് പാദങ്ങളിലേക്ക് (Cephalo - Caudal)
- കേന്ദ്രസ്ഥാനത്തു നിന്ന് അകന്ന വശങ്ങളിലേക്ക് (Proximo Distal)
- ദ്വിപാർശ്വത്തിൽ നിന്ന് ഏക പാർശ്വത്തിലേക്ക്
- പേശികളുടെ അധിക പങ്കാളിത്തത്തിൽ നിന്ന്, കുറഞ്ഞ പങ്കാളിത്തത്തിലേക്ക്.
വിവിധ ഘട്ടങ്ങളിലെ ചാലക ശേഷി വികസനം:
- ചാലക ശേഷി വികസനം ക്രമാനുഗതമായാണ് നടക്കുന്നതെങ്കിലും, ഓരോ ഘട്ടത്തിലും കാര്യമായ വ്യക്തി വ്യത്യാസം കാണാൻ കഴിയും.
- വ്യക്തി വ്യത്യാസം നിലനിൽക്കുന്നതിനാൽ എല്ലാ കുട്ടികളും ഈ ക്രമത്തിൽ പ്രവർത്തിക്കും എന്ന് കരുതാൻ കഴിയില്ല.
ബൗദ്ധിക വികസനം / മാനസിക വികസനം:
അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി സാഹചര്യങ്ങളുമായി, പൊരുത്തപ്പെടുന്നതിനോ, സങ്കീർണ്ണമായ വൈജ്ഞാനിക ശേഷികൾ ആവശ്യമായി വരുന്ന ഒരു പ്രവർത്തനം വിജയകരമായി നിർവഹിക്കാനോ, വ്യക്തിയെ സഹായിക്കുന്ന മാനസിക ശേഷികളുടെയും, കഴിവുകളുടെയും വികസനമാണ്, ബൗദ്ധിക വികസനം / മാനസിക വികസനം.
മാനസിക വികസന മേഖലകൾ:
- ഇന്ദ്രിയ വേദനവും പ്രത്യക്ഷണവും (Sensation and perception)
- ആശയ രൂപവത്കരണം (Concept formation)
- ശ്രദ്ധയും താല്പര്യവും (Attention and Interest)
- ഭാവനാ വികസനം (Development of imagination)
- ഭാഷാ വികസനം (Development of language)
- ഓർമ ശക്തി വികസനം (Development of memory)
- പ്രശ്ന നിർദ്ധാരണ ശേഷി വികസനം (Development of problem solving ability)