സഹകരണ സംഘങ്ങളിൽ യൂണിയനുകൾ അഥവാ അസോസിയേഷനുകൾ രൂപീകരിക്കാം എന്ന് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലാണ് നിർദ്ദേശിക്കുന്നത് ?
A44-ാം ഭരണഘടനാ ഭേദഗതി
B103-ാം ഭരണഘടനാ ഭേദഗതി
C97-ാം ഭരണഘടനാ ഭേദഗതി
D4-ാം ഭരണഘടനാ ഭേദഗതി
Answer:
C. 97-ാം ഭരണഘടനാ ഭേദഗതി
Read Explanation:
97-ാം ഭേദഗതി (2011)
- കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് എന്ന തലക്കെട്ടോടുകൂടി ഭാഗം IX-B ഭരണഘടനയിൽ കൂട്ടിച്ചേർത്തു.
- ആർട്ടിക്കിൾ 43 B കൂട്ടിച്ചേർത്തു.
- ആർട്ടിക്കിൾ 19 (1) (C) ഭേദഗതി ചെയ്തു.
44-ാം ഭേദഗതി (1978)
- സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തു.
- ആർട്ടിക്കിൾ 352 അനുസരിച്ച് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള കാരണങ്ങളിലൊന്നായിരുന്ന ആഭ്യന്തരകലഹം എന്നത് മാറ്റി പകരം 'സായുധവിപ്ലവം' എന്ന വാക്ക് കൂട്ടിച്ചേർത്തു.
- "കാബിനറ്റ്" എന്ന പദം ആർട്ടിക്കിൾ 352 ൽ കൂട്ടിച്ചേർത്തു.
- അടിയന്തിരാവസ്ഥ സമയത്ത് ആർട്ടിക്കിൾ 20-21 എന്നിവ റദ്ദു ചെയ്യാൻ കഴിയില്ല എന്ന് വ്യവസ്ഥ ചെയ്തു.
- ജനതാ ഗവൺമെന്റിന്റെ കാലത്താണ് 44-ാം ഭേദഗതി പാസാക്കിയത്.
103-ാം ഭേദഗതി (2019)
- സർക്കാർ ജോലികളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയ ഭേദഗതി - 103-ാം ഭേദഗതി (124-ാം ഭേദഗതി ബിൽ)
- 103-ാം ഭേദഗതി ലോക്സഭയിൽ പാസ്സാക്കിയത് - 2019 ജനുവരി 8
- രാജ്യസഭ പാസ്സാക്കിയത് - 2019 ജനുവരി 9
- പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത് - 2019 ജനുവരി 12
- 103-ാം ഭേദഗതി പ്രകാരം ഭേദഗതി ചെയ്യപ്പെട്ട വകുപ്പുകൾ - അനുഛേദം 15, 16
4-ാം ഭരണഘടനാ ഭേദഗതി (1955)
- ആർട്ടിക്കിൾ 31, 35ബി, 305 എന്നിവ പരിഷ്കരിച്ചു.
- 9-ാം പട്ടിക പരിഷ്കരിച്ചു.