Challenger App

No.1 PSC Learning App

1M+ Downloads
2022 സെപ്റ്റംബറിൽ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT IN) റിപ്പോർട്ട് ചെയ്ത ബാങ്കിങ് ആപ്പുകളെ ലക്ഷ്യമിടുന്ന ആൻഡ്രോയിഡ് അധിഷ്ഠിത ട്രോജൻ മാൽവെയർ ഏതാണ് ?

Aകീലോഗർ

Bറൂട്ട്കിറ്റ്

Cഗ്രേവെയർ

Dസോവ

Answer:

D. സോവ

Read Explanation:

  • ഒരു തവണ ഫോണിൽ കടന്നുകൂടിയാൽ അൺഇൻസ്റ്റാൾ ചെയ്യാൻ എളുപ്പമല്ലാത്ത 'സോവ'യുടെ പുതിയ പതിപ്പാണ് ഇന്ത്യയിലുള്ളത്.
  • ഫോണിൽ കയറിക്കൂടിയാലുടൻ ഫയലുകൾ എൻക്രിപ്റ്റ് ചെയ്യുന്ന തരത്തിലുള്ള രീതിയാണ് സോവ വൈറസിന് ഉള്ളത്.
  • ആദ്യ ഘട്ടത്തിൽ യുഎസ്, റഷ്യ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലാണ് വൈറസ് റിപ്പോർട്ട് ചെയ്തിരുന്നത് എന്നാൽ , ജൂലൈയോടെ ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിൽ സോവ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 
  • സോവ മാൽവെയറിന്റെ ഏറ്റവും പുതിയ പതിപ്പ്, ക്രോം, ആമസോൺ, എൻഎഫ്‌ടി പ്ലാറ്റ്‌ഫോം തുടങ്ങിയ ഏതാനും പ്രശസ്തമായ, നിയമാനുസൃതമായി പ്രവർത്തിക്കുന്ന ആപ്പുകളുടെ വ്യാജ ലോഗോയുമായി ആണ് പ്രത്യക്ഷപ്പെടുന്നത്.

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഫോറൻസിക് ടൂളുകൾ ഏതൊക്കെയാണ് ?

  1. മൈക്രോ റീഡ്
  2. ചിപ് ഓഫ്
  3. ഹെക്‌സ് ഡംപ്
  4. ബ്ലോക്ക് ചെയിൻ

    വൈറസുകളുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

    1. VIRUS എന്നത് Vital Information Resources Under Siege എന്ന വാക്കിന്റെ ചുരുക്കെഴുത്താണ്.
    2. ഒരു കമ്പ്യൂട്ടറിൽ നിന്നു മറ്റൊന്നിലേക്കു സഞ്ചരിക്കാനും , കമ്പ്യൂട്ടറിൽ നാശങ്ങൾ സൃഷ്ടിക്കാനും കഴിവുള്ളവയാണ്‌ മിക്കവാറും എല്ലാ വൈറസുകളും. ഇവ ഉപയോക്താവിന്റെ അനുവാദമോ,അറിവോ ഇല്ലാതെ തന്നെ കമ്പ്യൂട്ടറിലേക്ക് പക൪ത്തപ്പെടുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്യും. 

      ഹാക്കിംഗ് മായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ള പ്രസ്താവനകൾ പരിശോധിച്ച് തെറ്റായതിനെ കണ്ടെത്തുക:

      1. അനധികൃതമായി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് പ്രോഗ്രാം, ഡേറ്റ എന്നിവ നശിപ്പിക്കുക അല്ലെങ്കിൽ മാറ്റം വരുത്തുക എന്നതാണ് ഹാക്കിംഗ്
      2. .ഹാക്കിങ്ങിന് ഇരയായ വ്യക്തിയെ ഹാക്കർ എന്ന് വിളിക്കുന്നു.
        വാനാക്രൈ റാൻസംവെയർ സൈബർ ആക്രമണം നടന്ന വർഷം
        കമ്പ്യൂട്ടർ സോഴ്സ് കോഡ് ആവശ്യമായി വരുമ്പോൾ, അറിഞ്ഞോ മനഃപൂർവ്വം മറച്ചുവെക്കുകയോ നശിപ്പിക്കുകയോ മാറ്റുകയോ മനപ്പൂർവ്വമോ ബോധപൂർവ്വമോ മറ്റൊരാൾക്ക് കമ്പ്യൂട്ടർ, കമ്പ്യൂട്ടർ പ്രോഗ്രാം, കമ്പ്യൂട്ടർ സിസ്റ്റം അല്ലെങ്കിൽ കമ്പ്യൂട്ടർ നെറ്റ് വർക്ക് എന്നിവയ്ക്കായി ഉപയോഗിക്കുന്ന ഏതെങ്കിലും കമ്പ്യൂട്ടർ സോഴ്സ് കോഡ് മറയ്ക്കുകയോ നശിപ്പിക്കുകയോ മാറ്റുകയോ ചെയ്യുന്നു. തൽക്കാലം പ്രാബല്യത്തിലുള്ള നിയമപ്രകാരം സൂക്ഷിക്കുകയോ പരിപാലിക്കുകയോ ചെയ്താൽ ________ വരെ തടവുശിക്ഷ ലഭിക്കും.