Challenger App

No.1 PSC Learning App

1M+ Downloads

ഭൂമിയുടെ കേന്ദ്ര ഭാഗമായ കാമ്പുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 2900 കിലോമീറ്റർ മുതൽ 6371 കിലോമീറ്റർ വരെ  വ്യാപിച്ചിരിക്കുന്ന പ്രദേശം
  2. പുറക്കാമ്പിലെ പദാർത്ഥങ്ങൾ ഖരാവസ്ഥയിലാണ്
  3. അകക്കാമ്പ് ഉരുകിയ അവസ്ഥയിൽ സ്ഥിതി ചെയുന്നു
  4. അകക്കാമ്പ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് നിക്കലും,ഇരുമ്പും കൊണ്ടാണ്.

    Aiii, iv ശരി

    Bഎല്ലാം ശരി

    Ci, iv ശരി

    Dii, iv ശരി

    Answer:

    C. i, iv ശരി

    Read Explanation:

    കാമ്പ്

    • ഭൂമിയുടെ കേന്ദ്ര ഭാഗമാണ്  കാമ്പ്
    • 2900 കിലോമീറ്റർ മുതൽ 6371 കിലോമീറ്റർ വരെ  വ്യാപിച്ചിരിക്കുന്ന പ്രദേശം 
    • മാന്റിലിന്റെയും  കാമ്പിന്റെയും അതിർവരമ്പ്  ഗുട്ടൻബർഗ് വിച്ഛിന്നത എന്നറിയപ്പെടുന്നു 
    • പുറക്കാമ്പ്,അകക്കാമ്പ് എന്നിങ്ങിനെ കാമ്പിന് രണ്ട് ഭാഗങ്ങളുണ്ട്
    • പുറക്കാമ്പിലെ പദാർത്ഥങ്ങൾ ഉരുകിയ  അവസ്ഥയിലാണ്
    • ഭൂമിയുടെ അകക്കാമ്പ്  ഖരാവസ്ഥയിലാണ് 
    • അകക്കാമ്പിന്റെ ഏകദേശം കനം  - 3400 കിലോമീറ്റർ
    • അകക്കാമ്പ് നിർമ്മിച്ചിരിക്കുന്നത്  നിക്കലും  ഇരുമ്പും കൊണ്ടാണ്.
    • പ്രധാനമായും നിക്കൽ (NI), ഇരുമ്പ് (Fe) എന്നീ ധാതുക്കളാൽ നിർമിതമായതിനാൽ അകകാമ്പ് നിഫെ (NIFE) എന്നും അറിയപ്പെടുന്നു.


    Related Questions:

    പ്രകൃതിയിലെ ചില ധാതുക്കൾ വൻതോതിൽ ഊർജം നഷ്ട‌പ്പെടുത്തിക്കൊണ്ട് കാലാന്തരത്തിൽ ഇല്ലാതെയാകുന്ന പ്രക്രിയ ?
    ഏറ്റവും വലിയ അക്ഷാംശ രേഖയേത് ?
    ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകം ഏതാണ് ?
    2015 നും 2020 നും ഇടയിൽ വനനശീകരണത്തിൻ്റെ തോത് എത്രയാണ് കണക്കാക്കിയിട്ടുള്ളത് ?
    താപനിലയിലെ ഏറ്റക്കുറച്ചിൽ മൂലം ധാതുക്കളുടെ വികാസ- സങ്കോച ഫലമായി സംഭവിക്കുന്ന അപക്ഷയം ഏതാണ് ?