App Logo

No.1 PSC Learning App

1M+ Downloads

വൃക്കയുടെ ഭാഗമായ മെഡുല്ലയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. വൃക്കയുടെ കടുംനിറമുള്ള ആന്തരഭാഗം.
  2. നെഫ്രോണുകളുടെ നീണ്ട കുഴലുകൾ കാണപ്പെടുന്നു
  3. അരിപ്പകളിൽ നിന്നും മൂത്രം ഒഴുകിയെത്തുന്ന ഭാഗം

    A2, 3

    B1, 2 എന്നിവ

    C1 മാത്രം

    D2 മാത്രം

    Answer:

    B. 1, 2 എന്നിവ

    Read Explanation:

    വൃക്കയുടെ ഭാഗങ്ങൾ :

    കോർട്ടക്‌സ്

    • വൃക്കയുടെ ഇളംനിറമുള്ള ബാഹ്യഭാഗം.
    • നെഫ്രോണുകളുടെ അതിസൂക്ഷ്‌മ അരിപ്പകൾ കാണപ്പെടുന്നു.

    മെഡുല്ല

    • വൃക്കയുടെ കടുംനിറമുള്ള ആന്തരഭാഗം.
    • നെഫ്രോണുകളുടെ നീണ്ട കുഴലുകൾ കാണപ്പെടുന്നു

    പെൽവിസ്

    • അരിപ്പകളിൽ നിന്നും മൂത്രം ഒഴുകിയെത്തുന്ന ഭാഗം.

    Related Questions:

    നെഫ്രോണുകളുടെ അതിസൂക്ഷ്‌മ അരിപ്പകൾ കാണപ്പെടുന്നത് വൃക്കയുടെ ഏത് ഭാഗത്താണ്?
    മനുഷ്യരിൽ എത്ര വൃക്കകൾ ഉണ്ട് ?
    മനുഷ്യ ശരീരത്തിൽ കോശങ്ങളെ പുനർനിർമിക്കാൻ കഴിവുള്ള ഒരേ ഒരു അവയവം ഏതാണ് ?
    മണ്ണിരയുടെ വിസർജനാവയവം ഏതാണ് ?
    നെഫ്രോണിന്റെ ഒരറ്റത്തുള്ള ഇരട്ടഭിത്തിയുള്ള കപ്പു പോലുള്ള ഭാഗം?