App Logo

No.1 PSC Learning App

1M+ Downloads

ഉഷ്ണമേഖലാ മുൾക്കാടുകളിലെ പ്രധാനപ്പെട്ട മരങ്ങൾ ഏവ :

  1. വേപ്പ്
  2. സാൽ
  3. ബാബൂൽ
  4. ഈട്ടി

    Aഒന്നും മൂന്നും

    Bഎല്ലാം

    Cമൂന്ന് മാത്രം

    Dരണ്ടും നാലും

    Answer:

    A. ഒന്നും മൂന്നും

    Read Explanation:

    ഉഷ്ണമേഖലാ മുൾക്കാടുകൾ

    • 50 സെൻ്റീമീറ്ററിനും താഴെ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന വനം 

    • വൈവിധ്യമാർന്ന പുല്ലുകളും കുറ്റിച്ചെടികളും നിറഞ്ഞതാണ് ഈ വനങ്ങൾ.

    • തെക്കുപടിഞ്ഞാറൻ പഞ്ചാബിലെ അർധ വരണ്ട പ്രദേശങ്ങളിലും, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്

    • കന്നുകാലിമേയ്ക്കലിൻ്റെ വർദ്ധനയും മഴക്കുറവും കാരണം രാജസ്ഥാനിൻ്റെ പടിഞ്ഞാറും തെക്കും സസ്യജാലങ്ങൾ വളരെ ശുഷ്‌കമാണ്.

    • വർഷത്തിന്റെ ഭൂരിഭാഗം സമയങ്ങളിലും ഈ പ്രദേശത്തെ ചെടികൾ, ഇലകളില്ലാത്ത അവസ്ഥയിൽ ഒരു കുറ്റിക്കാടിന്റെ പ്രതീതിയിലാണ്.

    • പ്രധാന വൃക്ഷങ്ങൾ - ബാബൂൽ, ബെർ, വൈൽഡ് ഡേറ്റ് പാം, ഖൈർ, വേപ്പ്, കെജ്‌രി, പാലാസ് 

    • ടൂസ്സോക്കി : ഈ പ്രദേശങ്ങളിൽ മരങ്ങളുടെ അടിക്കാടായി, രണ്ട് മീറ്റർ ഉയരത്തിൽ വരെ വളരുന്ന പുൽവിഭാഗം അറിയപ്പെടുന്നത് . 


    Related Questions:

    ഇന്ത്യയുടെ ദേശീയ വനനയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

    1.ഇന്ത്യയുടെ ദേശീയ വനനയം നടപ്പിലാക്കിയത് 1990ലാണ്.

    2.ദേശീയ വനനയം നടപ്പിലാക്കിയതിനെ തുടർന്നാണ് ജോയിൻറ് ഫോറസ്റ്റ് മാനേജ്മെൻറ് നിലവിൽ വന്നത്.

    3.ജനങ്ങളും വനം വകുപ്പും സംയുക്തമായി വനങ്ങളെ സംരക്ഷിക്കുന്ന രീതിയാണ് ജോയിൻ ഫോറസ്റ്റ് മാനേജ്മെൻറ് എന്ന് അറിയപ്പെടുന്നത്.

    നിലവിൽ ഇന്ത്യയുടെ എത്ര ശതമാനമാണ് വന വിസ്തൃതി ?
    ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള കേന്ദ്ര ഭരണ പ്രദേശം ഏതാണ് ?
    ' സുന്ദർബൻ ' താഴെപ്പറയുന്നവയിൽ ഏതിനത്തിൽപ്പെടുന്നു ?
    വന നിവാസികൾക്ക് ലഘുവന ഉൽപ്പന്നങ്ങളിൽ ഉടമസ്ഥത നൽകിയ നിയമം ഏത്?