വർഷം മുഴുവൻ ലംബമായി സൂര്യരശ്മി പതിക്കുന്ന മേഖല ഏതാണ് ?Aമധ്യരേഖ ന്യൂനമർദ മേഖലBഉപോഷ്ണ ഉച്ചമർദമേഖലCഉപ്രധുവീയ ന്യൂനമർദമേഖലDഇതൊന്നുമല്ലAnswer: A. മധ്യരേഖ ന്യൂനമർദ മേഖല Read Explanation: മധ്യരേഖ ന്യൂനമർദ മേഖല വര്‍ഷം മുഴുവന്‍ സൂര്യരശ്മികള്‍ ലംബമായി പതിക്കുന്ന മേഖലയാണിത്. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ ചൂട് കൂടുതലായിരിക്കും. സൂര്യന്റെ ചൂടേറ്റ് വായു വികസിക്കുകയും വന്‍തോതില്‍ ഉയരുകയും ചെയ്യുന്നു. ഈ മേഖലയിൽ ഉടനീളം ന്യൂനമർദ്ദം അനുഭവപ്പെടുന്നു. മധ്യ രേഖയ്ക്ക് തെക്ക് 50 മുതൽ വടക്ക് 50 വരെ അക്ഷാംശങ്ങൾക്കിടയിലാണ് മധ്യരേഖാ ന്യൂന മർദ്ദ മേഖല കാണപ്പെടുന്നത്. വായു വൻ തോതിൽ മുകളിലേക്ക് ഉയർന്നു പോകുന്നു എന്നതുകൊണ്ട് തന്നെ ഇവിടെ കാറ്റുകൾ തീരെ ദുർബലമാണ് കാറ്റുകൾ ഇല്ലാത്ത മേഖല എന്നർത്ഥത്തിൽ 'നിർവാത മേഖല '(Doldrums) എന്നും ഈ മർദ മേഖല അറിയപ്പെടുന്നു . Read more in App