ഇറ്റലിയിൽ ഫാസിസ്റ്റ് നയങ്ങൾ നടപ്പിലാക്കുന്നതിന് മുസ്സോളിനി രൂപം നൽകിയ സായുധ സേന?
Aബ്ലാക്ക് ഷർട്ട്സ്
Bറെഡ് ആർമി
Cഗസ്റ്റപ്പോ
Dറെഡ് ഷർട്ട്സ്
Answer:
A. ബ്ലാക്ക് ഷർട്ട്സ്
Read Explanation:
ബ്ലാക്ക് ഷർട്ട്സ്
ഇറ്റലിയിലെ നാഷണൽ ഫാസിസ്റ്റ് പാർട്ടിയുടെ അർദ്ധസൈനിക വിഭാഗമായിരുന്നു ബ്ലാക്ക് ഷർട്ടുകൾ എന്നറിയപ്പെടുന്ന വോളണ്ടറി മിലിഷ്യ ഫോർ നാഷണൽ സെക്യൂരിറ്റി (MVSN)
ഇറ്റലിയിൽ ഫാസിസ്റ്റ് നയങ്ങൾ നടപ്പിലാക്കുന്നതിന് മുസ്സോളിനി രൂപം നൽകിയ സായുധ സേനയായിരുന്നു ഇത്
പണിമുടക്കുകൾ പൊളിക്കാനും, സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് നേതാക്കന്മാരെ വധിക്കുന്നതിന് വേണ്ടിയും ബ്ലാക്ക് ഷർട്ട്സ് അഥവാ കരിങ്കുപ്പയക്കാരെ അദ്ദേഹം ചുമതലപ്പെടുത്തി
1943-ൽ ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ പതനത്തിനുശേഷം, MVSN റോയൽ ഇറ്റാലിയൻ സൈന്യത്തിൽ ലയിക്കുകയും പിന്നീട് പിരിച്ചുവിടപ്പെടുകയും ചെയ്തു.