Challenger App

No.1 PSC Learning App

1M+ Downloads
കേരള കലാരൂപങ്ങളിൽ പോർച്ചുഗീസ് സ്വാധീന ഫലമായി വികസിച്ചു വന്ന കലാരൂപം :

Aചവിട്ടുനാടകം

Bമാർഗ്ഗം കളി

Cകഥകളി

Dപടയണി

Answer:

A. ചവിട്ടുനാടകം

Read Explanation:

ചവിട്ടുനാടകം

  • ചുവടിന് അഥവാ ചവിട്ടിന് പ്രാധാന്യം നല്‍കുന്ന നാടകമാണ് ചവിട്ടുനാടകം.

  • ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രചാരമുള്ള നാടകരൂപമാണിത്.

  • അഭിനയവും പാട്ടും കളരിച്ചുവടുകളും ഒത്തു ചേരുന്ന കലാരൂപമാണ് ചവിട്ടുനാടകം.

  • കഥകളിയില്‍ ഹസ്തമുദ്രക്കുള്ള സ്ഥാനം ചവിട്ടുനാടകത്തില്‍ ചുവടിനുണ്ട്.

  • കേരളത്തില്‍ ക്രിസ്തുമതത്തിന്റെ പ്രചാരവും വളര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ഈ നാടകരൂപം വളര്‍ച്ച പ്രാപിച്ചിട്ടുള്ളത്.

  • പോര്‍ച്ചുഗീസ് ഭരണ കാലത്താണ് ചവിട്ടുനാടകം ആവിര്‍ഭവിച്ചത് എന്നാണ് വിശ്വാസം.

  • ചിന്നതമ്പി പിള്ള, വേദനായകംപിള്ള എന്നിവരാണ് ചവിട്ടുനാടകത്തിന്റെ ഉപജ്ഞാതാക്കള്‍.

  • പാശ്ചാത്യ ദൃശ്യകലയായ 'ഒപേര'യുടെ സ്വാധീനം ഇതില്‍ കാണാം.

  • ചവിട്ടുനാടകത്തിലെ അടിസ്ഥാന ചുവടുകൾ : 12

  • ചവിട്ടുനാടകത്തിലെ അടിസ്ഥാന ചുവടുകളെ ഇരട്ടിപ്പുകള്‍, കലാശങ്ങള്‍, ഇടക്കലാശങ്ങള്‍, കവിത്തങ്ങള്‍ എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്.

  • സല്‍ക്കഥാപാത്രങ്ങള്‍ക്കും, നീചകഥാപാത്രങ്ങള്‍ക്കും വ്യത്യസ്ത ചുവടുകളാണ് ഉള്ളത്.

  • സ്ത്രീവേഷക്കാര്‍ക്ക് ലാസ്യ മട്ടിലുള്ള ചുവടുകളും ഉണ്ട്.   


Related Questions:

വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ അവസാനത്തെ യൂറോപ്യൻ ശക്തികൾ ആര് ?
ഇട്ടിഅച്യുതനുമായി ബന്ധപെട്ടത് ഇവയിൽ ഏതാണ് ?
താഴെപ്പറയുന്നവയിൽ ആരാണ് കുഞ്ഞാലി മരയ്ക്കാർ ?
വാസ്കോഡഗാമ കോഴിക്കോട് ആദ്യമായി എത്തി ചേർന്നത് ?
ഇന്ത്യയിൽ യൂറോപ്യന്മാരുടെ / പോർട്ടുഗീസുകാരുടെ ആദ്യത്തെ കോട്ട :