App Logo

No.1 PSC Learning App

1M+ Downloads
6 മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസംഉറപ്പുവരുത്തുന്ന അനുഛേദം :

Aഅനുഛേദം 4 A

Bഅനുഛേദം 21 A

Cഅനുഛേദം 24

Dഅനുഛേദം 21

Answer:

B. അനുഛേദം 21 A

Read Explanation:

  • 2002ലെ 86 ആം ഭേദഗതിയിലൂടെയാണ് പ്രാഥമിക വിദ്യാഭ്യാസം മൗലിക അവകാശമാക്കി മാറ്റിയത്.
  • ഈ ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി : എ ബി വാജ്പേയ്
  • ഈ ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ രാഷ്ട്രപതി : എ പി ജെ അബ്ദുൽ കലാം 
  • 86-ാം ഭേദഗതി പ്രകാരം വിഭാവനം ചെയ്ത അനന്തരഫലമായ നിയമനിർമ്മാണമാണ് Right To Education
  • 2002 ലെ 86 ആം ഭരണഘടനാ ഭേദഗതി പ്രകാരം ഭരണഘടനയിൽ മൂന്നു ഭാഗങ്ങളിലെ, അനുബന്ധ അനുഛേദങ്ങളിൽ മാറ്റമുണ്ടായി:
  • മൗലിക അവകാശങ്ങളിൽ ആർട്ടിക്കിൾ 21A കൂട്ടി ച്ചേർത്തു
  • ആർട്ടിക്കിൾ 21A പ്രകാരം 6 വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലിക അവകാശം ആക്കി
  • മാർഗനിർദേശക തത്വങ്ങളിലെ ആർട്ടിക്കിൾ 45 ൽ ഭേദഗതി വരുത്തി
  • ആർട്ടിക്കിൾ 45 പ്രകാരം 6 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകണമെന്ന് അനുശാസിക്കുന്നു
  • മൗലിക കടമകളിലെ ആർട്ടിക്കിൾ 51 A യിൽ ഭേദഗതി വരുത്തി പതിനൊന്നാമത് ആയി ഒരു മൗലിക കടമ(51 A (k)) കൂടി കൂട്ടി ച്ചേർത്തു
  • 51 A (k) പ്രകാരം 6 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യമൊരുക്കുക എന്നത് മൗലിക കടമയാണ് 
  • വിദ്യാഭ്യാസ അവകാശ നിയമത്തിന് പ്രസിഡണ്ടിന്റെ അംഗീകാരം ലഭിച്ചത് : 2009 ഓഗസ്റ്റ് 26
  • വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത് : 2010 ഏപ്രിൽ 1പ്രാഥമിക വിദ്യാഭ്യാസം മൗലിക അവകാശമാക്കി മാറ്റി.  

Related Questions:

2024 ഒക്ടോബർ 4-ന്, ഇന്ത്യൻ ഭരണഘടനയുടെ 23-ആം ആർട്ടിക്കിൾ ലംഘിക്കുന്ന ജാതി വേർതിരിവ് ഇന്ത്യൻ ജയിലിൽ നിലനിൽക്കുന്നുണ്ടെന്ന് സുപ്രീം കോടതി കണ്ടെത്തി, അവ :

  1. അധ്വാനത്തെ തരംതാഴ്ത്തുന്നു
  2. അടിച്ചമർത്തൽ രീതികൾ നിർബന്ധിത ജോലിക്കെതിരായ അവകാശത്തെ ലംഘിക്കുന്നു
  3. ആർട്ടിക്കിൾ 17 ന്റെ ലംഘനം
    താഴെപ്പറയുന്നവയിൽ ഇന്ത്യൻ ഭരണഘടനയിൽ നിലവിലുള്ള മൗലിക അവകാശങ്ങളുടെ പട്ടികയിൽ ഉൾപ്പെടാത്തത് ഏത്?
    കരുതല്‍ തടങ്കല്‍, കരുതല്‍ അറസ്റ്റ് എന്നിവയില്‍ നിന്നുള്ള സംരക്ഷണം ഉറപ്പ് വരുത്തുന്ന ആര്‍ട്ടിക്കിള്‍ ഏത് ?
    ഗാര്‍ഹികപീഡന നിരോധന നിയമം പ്രാബല്യത്തില്‍ വന്നത് എന്ന് ?
    കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്ന ജില്ല :