App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം ഏത് ?

Aഅനുഛേദം 243-I

Bഅനുഛേദം 280

Cഅനുഛേദം 315

Dഅനുഛേദം 324

Answer:

A. അനുഛേദം 243-I

Read Explanation:

സംസ്ഥാന ധനകാര്യ കമ്മീഷൻ (State Finance Commission)


  • 1992ലെ 73, 74 ഭരണഘടനാ ഭേദഗതി നിയമങ്ങളാൽ സ്ഥാപിതമായ ഒരു ഭരണഘടനാ സ്ഥാപനമാണ് സംസ്ഥാന ധനകാര്യ കമ്മീഷൻ.
  • ഓരോ അഞ്ച് വർഷത്തിലും,ഒരു സംസ്ഥാനത്തിന്റെ ഗവർണർ, ഒരു ധനകാര്യ കമ്മീഷൻ രൂപീകരിക്കാൻ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 243-I ശുപാർശ ചെയ്യുന്നു.
  • ഭരണഘടനയുടെ ആർട്ടിക്കിൾ 243 (Y) പ്രകാരം ധനകാര്യ കമ്മീഷൻ പഞ്ചായത്തുകളുടെ / മുനിസിപ്പാലിറ്റികളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുകയും ഗവർണർക്ക് ശുപാർശകൾ നൽകുകയും ചെയ്യും.
  • സംസ്ഥാന ധനകാര്യ കമ്മിഷന്റെ എല്ലാ നിർദ്ദേശങ്ങളും  അതിന് അനുബന്ധമായി സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന തുടർന്നുള്ള നടപടികളും ഗവർണർ സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കുന്നു.
  • കമ്മീഷന്റെ ഘടന, അതിലെ അംഗങ്ങളുടെ യോഗ്യത എന്നിവ സംസ്ഥാന നിയമനിർമ്മാണ സഭ നിർണയിക്കുന്നു.

Related Questions:

താഴെ തന്നിരിക്കുന്നവയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലകൾ ഏതൊക്കെയാണ് ?

  1. വോട്ടർ പട്ടിക തയ്യാറാക്കൽ
  2. തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ അനുവദിക്കൽ
  3. വോട്ടിങ്,വോട്ടെണ്ണൽ ,ഫലപ്രഖ്യാപനം
  4. പെരുമാറ്റച്ചട്ടം രൂപീകരിക്കൽ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടത്തപ്പെടുന്ന തിരഞ്ഞെടുപ്പിൽ മേൽനോട്ടം നിർവഹിക്കുന്നത് ?

ഇന്ത്യൻ ഭരണഘടനയിലെ സോഷ്യലിസം എന്ന പദം സൂചിപ്പിക്കുന്നത്  ?

  1. എല്ലാ ഉൽപാദന മാർഗ്ഗങ്ങളുടെയും ദേശസാൽക്കരണം, സ്വകാര്യ സ്വത്ത് നിർത്തലാക്കൽ
  2. സമ്പദ്വ്യവസ്ഥയുടെ പ്രധാന മേഖലകളെ മാത്രം ദേശസാൽക്കരിക്കുകയും സ്വകാര്യ സ്വത്ത് വിനിയോഗിക്കുന്നതിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുക. 
ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടിക്കിളിൽ ആണ് മണി ബില്ലിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്?

സംസ്ഥാന ധനകാര്യ കമ്മീഷന്റെ ചുമതലകളെ സംബന്ധിച്ച് രണ്ട് പ്രസ്താവനകൾ തന്നിരിക്കുന്നു. ശരിയായ പ്രസ്താവനകൾ ഏവ ?

 |. പഞ്ചായത്ത്,  മുനിസിപ്പാലിറ്റി,  വാർഡ്,  കോർപ്പറേഷൻ ഇവയുടെ പ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള ഫണ്ട്  വിഹിതത്തെ സംബന്ധിച്ച്  ഗവർണർക്ക് നിർദേശം നൽകുന്നത് സംസ്ഥാന ധനകാര്യ കമ്മീഷൻ ആണ്.  

|| . പഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കുമുള്ള സഹായധനത്തിന് നിർദേശം നൽകുന്നത്  സംസ്ഥാന  ധനകാര്യ കമ്മീഷൻ ആണ്.