' സ്ഥാനപ്പേരുകൾ നിർത്തലാക്കൽ' എന്നത് ഭരണഘടനയുടെ എത്രാമത്തെ ആർട്ടിക്കിളാണ് ?
Aആർട്ടിക്കിൾ 15
Bആർട്ടിക്കിൾ 16
Cആർട്ടിക്കിൾ 17
Dആർട്ടിക്കിൾ 18
Answer:
D. ആർട്ടിക്കിൾ 18
Read Explanation:
ആർട്ടിക്കിൾ 18
സ്ഥാനപ്പേരുകൾ നിർത്തലാക്കൽ ( തലക്കെട്ടുകളുടെ നിരോധനം )
സൈനികമോ , വിദ്യാഭ്യാസപരമോ ആയവ ഒഴികെ മറ്റേതൊരു ബഹുമതികളും പേരിനൊപ്പം ചേർക്കുന്നതിൽ നിന്ന് വിലക്കുന്നു
വിദേശത്ത് നിന്ന് നേടുന്ന ഒരു ബഹുമതികളും ഒരു ഇന്ത്യൻ പൌരൻ തന്റെ പേരിനൊപ്പം ചേർക്കുവാൻ പാടുള്ളതല്ല
ഇന്ത്യാ ഗവൺമെന്റിന്റെ സ്ഥാനം വഹിക്കുന്ന ഒരു വിദേശിക്ക് പ്രസിഡന്റിന്റെ അനുമതി ഇല്ലാതെ മറ്റൊരു രാജ്യത്തിന്റെ ബഹുമതി തന്റെ പേരിനൊപ്പം ചേർക്കുവാൻ പാടുള്ളതല്ല
ഇന്ത്യാ ഗവൺമെന്റിന്റെ കീഴിൽ ഒരു സ്ഥാനം വഹിക്കുന്ന ഇന്ത്യൻ പൌരനോ വിദേശിയോ ആയ വ്യക്തി പ്രസിഡന്റിന്റെ അനുവാദമില്ലാതെ ഒരു വിദേശരാജ്യത്ത് നിന്നുള്ള പുരസ്കാരങ്ങളോ ഉന്നത പദവികളോ സ്വീകരിക്കാൻ പാടുള്ളതല്ല