Question:

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും ഓരോ ഹൈക്കോടതി വേണമെന്ന് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

Aആര്‍ട്ടിക്കിള്‍ 124

Bആര്‍ട്ടിക്കിള്‍ 226

Cആര്‍ട്ടിക്കിള്‍ 214

Dആര്‍ട്ടിക്കിള്‍ 165

Answer:

C. ആര്‍ട്ടിക്കിള്‍ 214

Explanation:

  • ഇന്ത്യൻ ഭരണഘടനയുടെ 214 മുതൽ 231 വരെയുള്ള അനുച്ഛേദങ്ങളിലാണ്‌ ഹൈക്കോടതിയെക്കുറിച്ച് പ്രതിപാദിക്കുന്നത്.
  • ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും ഓരോ ഹൈക്കോടതി വേണമെന്ന് അനുച്ഛേദം 214 നിഷ്കർഷിക്കുന്നു.
  • എന്നാൽ രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾക്ക് ഒരു പൊതു ഹൈക്കോടതി സ്ഥാപിക്കുന്നതിനുള്ള അധികാരം പാർലമെന്റിനുണ്ടെന്ന് അനുച്ഛേദം 231 വ്യക്തമാക്കുന്നു.
  • അനുച്ഛേദം 225 ഭരണഘടന നിലവിൽ വരുന്നതിനു മുൻപുള്ള മദ്രാസ്, ബോംബെ, കൽക്കത്ത, ദില്ലി എന്നിവിടങ്ങളിലെ ഹൈക്കോടതികളുടെ അധികാരങ്ങൾ അതേപടി നിലനിർത്തുന്നു.
  • ഹൈക്കോടതി ജഡ്ജിമാരാകാനുള്ള യോഗ്യതകൾ പ്രതിപാദിക്കുന്നത് അനുച്ഛേദം 217ലാണ്.

Related Questions:

കോമ്മൺവെൽത്ത് രാജ്യങ്ങളിൽ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിത ?

 താഴെ പറയുന്നതിൽ സുപ്രീംകോടതി ജഡ്ജിയുടെ യോഗ്യത എന്താണ് ? 

i) ഇന്ത്യൻ പൗരൻ ആയിരിക്കണം 

ii) ഹൈക്കോടതി ജഡ്ജിയായി 7 വർഷത്തെ പരിചയം 

iii) ഹൈക്കോടതിയിൽ അഭിഭാഷകനായി 10 വർഷത്തെ പരിചയം 

iv) പ്രസിഡന്റിന്റെ അഭിപ്രായത്തിൽ പ്രഗൽഭനായ ഒരു നിയമജ്ഞൻ ആയിരിക്കണം 

1861ലെ ഹൈക്കോടതി നിയമം അനുസരിച്ചു ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതി നിലവിൽ വന്ന വർഷം ?

കോടതി നടപടികൾ തൽസമയം സംപ്രേഷണം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ കോടതി ?

ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്?