App Logo

No.1 PSC Learning App

1M+ Downloads
'മാനവരാശിയുടെ ഭവനം' എന്നറിയപ്പെടുന്ന അന്തരീക്ഷപാളി ഏത്?

Aസ്ട്രാറ്റോസ്ഫിയർ

Bട്രോപ്പോസ്ഫിയർ

Cമിസോസ്ഫിയർ

Dട്രോപ്പോപ്പാസ്

Answer:

B. ട്രോപ്പോസ്ഫിയർ

Read Explanation:

ട്രോപ്പോസ്ഫിയർ (Troposhere)

  • അന്തരീക്ഷത്തിന്റെ ഏറ്റവും താഴത്തെ പാളിയാണ് ട്രോപ്പോസ്ഫിയർ.
  • 'മാനവരാശിയുടെ ഭവനം' എന്നറിയപ്പെടുന്നു 
  • ഭൗമോപരിതലത്തിൽനിന്നും ശരാശരി 13 കിലോമീറ്ററാണ് ഇതിന്റെ ഉയരം.
  • ഈ പാളിയുടെ വ്യാപ്തി ധ്രുവപ്രദേശത്ത് 8 കിലോമീറ്റർ വരെയും ഭൂമധ്യരേഖാപ്രദേശത്ത് 18 കിലോമീറ്റർ വരെയുമാണ്.
  • ഭൂമധ്യരേഖാപ്രദേശങ്ങളിൽ ശക്തമായ സംവഹനപ്രവാഹത്താൽ താപം ഉയരങ്ങളിലേക്കു പ്രസരിക്കുന്നതുകൊ ണ്ടാണ് ഈ പ്രദേശങ്ങളിൽ ട്രോപ്പോസ്ഫിയറിന്റെ വ്യാപ്തി കൂടിയിരിക്കുന്നത്
  • പൊടിപടലങ്ങളും ജലബാഷ്പവും ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന അന്തരീക്ഷമണ്ഡലമാണിത്.
  • മഞ്ഞ്, മഴ, കാറ്റ് തുടങ്ങിയ എല്ലാ തരത്തിലുമുള്ള അന്തരീക്ഷ പ്രതിഭാസങ്ങളും കണ്ടുവരുന്നതും ഈ മണ്ഡലത്തിലാണ്.
  • ഈ അന്തരീക്ഷപാളിയിൽ ഭൗമോപരിതലത്തിൽനിന്ന് ഓരോ 165 മീറ്റർ ഉയരത്തിലും 1 ഡിഗ്രി സെൽഷ്യസ് എന്ന നിലയിൽ താപനില കുറഞ്ഞുവരുന്നു.
  • ഭൂമിയിലെ എല്ലാ തരത്തിലുമുള്ള ജൈവപ്രവർത്തനങ്ങളും നടക്കുന്നത് ഈ അന്തരീക്ഷ ഭാഗത്താണ്. 

Related Questions:

Which of the following are the roles played by mangroves?

1. Mangroves protects coastal lands from tsunami, hurricanes and floods.

2. Mangroves help in moderating monsoonal tidal floods and reduce inundation of coastal lowlands.

3. Mangrove do not support much flora, avifauna and wild life.

Select the correct option from the codes given below:

Which of the following term means 'Ageing of Water Bodies'?
പശ്ചിമഘട്ടം കേരളത്തിൽ അറിയപ്പെടുന്നത് എന്ത് പേരിലാണ് ?

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതൊക്കെയാണ് ?

  1. IUCN റെഡ് ഡാറ്റ ബുക്കിൽ ' ഗുരുതരമായി വംശനാശഭീഷണി ' നേരിടുന്ന സസ്യങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ട ഒരു അപൂർവ്വ ഇനം ഓർക്കിഡാണ് ' ഗ്രൗണ്ട് ഓർക്കിഡ് ' എന്നറിയപ്പെടുന്ന - യൂലോഫിയ ഒബ്ടുസ
  2. 1902 ൽ ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിൽ കണ്ടെത്തിയതിന് ശേഷം 2020 ൽ ദുധ്വ ടൈഗർ റിസർവിലാണ് വീണ്ടും ഈ ഓർക്കിഡ്   സ്പീഷിസ് കണ്ടെത്തുന്നത് 
  3. 2008 ൽ പാക്കിസ്ഥാനിൽ നിന്നും സസ്യശാസ്ത്രജ്ഞർക്ക് ഈ ഓർക്കിഡ് സ്പീഷിസ്  ലഭിച്ചിരുന്നു 
ജനസംഖ്യാ വളർച്ചാ വക്രം സിഗ്മോയിഡ് ആണെങ്കിൽ വളർച്ചാ പാറ്റേൺ ...... ആണ് .