App Logo

No.1 PSC Learning App

1M+ Downloads
"ഉൽക്കാവർഷ പ്രദേശം" എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി ഏതാണ് ?

Aതെർമോസ്ഫിയർ

Bസ്ട്രാറ്റോസ്ഫിയർ

Cഅയണോസ്ഫിയർ

Dമിസോസ്ഫിയർ

Answer:

D. മിസോസ്ഫിയർ

Read Explanation:

അന്തരീക്ഷത്തിന്റെ ഘടന താപനിലയെ അടിസ്ഥാനമാക്കി അഞ്ച് പാളികളായി തിരിച്ചിരിക്കുന്നു. ഈ പാളികൾ ഇപ്രകാരമാണ്:

1.ട്രോപോസ്ഫിയർ (Troposphere)

2.സ്ട്രാറ്റോസ്ഫിയർ (Stratosphere

3.മിസോസ്ഫിയർ (Mesosphere)

4.തെർമോസ്ഫിയർ (Thermosphere)

5.എക്സോസ്ഫിയർ (Exosphere)

മിസോസ്ഫിയർ

  • ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് നിന്നും 50 മുതൽ 80 കിലോമീറ്റർ വരെ ഉയരത്തിൽ കാണപ്പെടുന്ന അന്തരീക്ഷ പാളിയാണിത്.
  • ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്ന അന്തരീക്ഷ പാളി
  • നിശാ മേഘങ്ങൾ (Noctilucent clouds)  കാണപ്പെടുന്ന പാളി
  • മിസോസ്ഫിയറിനെയും തെർമോസ്ഫിയറിനെയും തമ്മിൽ വേർതിരിക്കുന്ന പാളി മീസോപാസ് എന്നറിയപ്പെടുന്നു.
  • മിസോസ്ഫിയറിൽ ഉയരം കൂടുന്നതിനനുസരിച്ച് താപനില കുറയുന്നു.
  • മിസോസ്ഫിയറിന്റെ മുകൾഭാഗത്തെ ഊഷ്മാവ് മൈനസ് 120 ഡിഗ്രി സെൽഷ്യസിൽ താഴെയാണ്.
  • ബഹിരാകാശത്തുനിന്നും ഭൂമിയിലേക്ക് പതിക്കുന്ന ശിലാശകലങ്ങളും മറ്റും കത്തി തീരുന്ന അന്തരീക്ഷ പാളി.
  • അതിനാൽ ഇവ ഭൂമിയിലേക്ക് പതിക്കുന്ന ഉൾക്കകളിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്നു.
  • ആകയാൽ ഈ പാളി ഉൽക്കാവർഷ പ്രദേശം എന്നുമറിയപ്പെടുന്നു.

Related Questions:

Ozone depletion in the stratosphere layer of the atmosphere is responsible for which of the following?
നാം അധിവസിക്കുന്ന അന്തരീക്ഷമണ്ഡലം ഏത് ?
അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന ഊഷ്‌മാവ്‌ അനുഭവപ്പെടുന്ന മണ്ഡലം ഏത് ?
Layer of atmosphere in which Ozone layer lies is;
Which of the following gases plays a critical role in the greenhouse effect despite its low percentage in the atmosphere?