Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശരീരത്തിന് പ്രതിരോധശേഷി നൽകുന്ന രക്താണുക്കൾ ഏത്?

Aചുവന്ന രക്താണുക്കൾ

Bശ്വേത രക്താണുക്കൾ

Cപ്ലേറ്റ്ലറ്റ്സ്

Dഹീമോഗ്ലോബിൻ

Answer:

B. ശ്വേത രക്താണുക്കൾ

Read Explanation:

ശ്വേത രക്താണുക്കൾ

  • ശ്വേത രക്താണുക്കളുടെ ശാസ്ത്രീയ നാമം -ലൂക്കോസൈറ്റ്
  • ശ്വേത രക്താണുക്കളുടെ ആയുർദൈര്ഘ്യം-10-15 ദിവസം 
  • ഒരു മില്ലി ലിറ്റർ രക്തത്തിലെ ശ്വേത രക്താണുക്കളുടെ എണ്ണം -5000-10000
  • മനുഷ്യശരീരത്തിന് രോഗപ്രതിരോധ ശേഷി നൽകുന്ന രക്ത കോശം -ശ്വേത രക്താണുക്കൾ 
  • പ്രധാനമായും രണ്ട് തരത്തിലുള്ള ശ്വേത രക്തകോശങ്ങൾ ഉണ്ട് .
  • കോശ ദ്രവ്യത്തിൽ തരികൾ ഉള്ളവയും (Granulocytes)തരികളില്ലാത്തവയും (Agranulocytes)
  • തരികൾ ഉള്ളവ - ന്യൂട്രോഫിൽ ,ഈസിനോഫിൽ ,ബേസോഫിൽ
  • തരികളില്ലാത്തവ -ലിംഫോസൈറ്റ് ,മോണോസൈറ്റ് 
  • മനുഷ്യ ശരീരത്തിലെ പ്രതിരോധ ഭടന്മാർ എന്ന് അറിയപ്പെടുന്നത് -ശ്വേത രക്താണുക്കൾ 
  • WBC യുടെ അളവ് കുറയുന്ന അവസ്ഥ -ലൂക്കോ പീനിയ 
  • ഏറ്റവും വലിയ ശ്വേത രക്താണു-മോണോസൈറ്റ് 
  • ശ്വേത രക്താണുക്കളിൽ ഭൂരിഭാഗവും കാണപ്പെടുന്ന രക്തകോശം -ന്യൂട്രോഫിൽ 
  • ശ്വേത രക്താണുക്കളിൽ ഏറ്റവും കുറവ് കാണപ്പെടുന്ന രക്തകോശം- ബേസോഫിൽ
  • ഹിസ്റ്റമിൻ,സെറാടോണിന് ,ഹെപ്പാരിൻ മുതലായവ സ്രവിപ്പിച് പ്രാഥമിക പ്രതിരോധമായ വീങ്ങൽ പ്രക്രിയയിൽ ഏർപ്പെടുന്നത് -ബേസോഫിൽ
  • അണുബാധ തടയുകയും അല്ർജിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ  ഇടപെടുകയും ചെയ്യുന്ന ശ്വേത രക്താണു

Related Questions:

സാർവികദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ് :
ഒരു പ്രായപൂർത്തിയായ മനുഷ്യന്റെ ശരീരത്തിലെ രക്തത്തിന്റെ അളവ് എത്ര ?
ആന്റിജൻ ഇല്ലാത്ത രക്തഗ്രൂപ്പ് ഏതാണ് ?
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ ?
രക്തം ശുദ്ധീകരിക്കുന്ന മാർഗ്ഗം :