Challenger App

No.1 PSC Learning App

1M+ Downloads
ആൾമാറാട്ടം വഴിയുള്ള ചതിക്കലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?

Aസെക്ഷൻ 319

Bസെക്ഷൻ 320

Cസെക്ഷൻ 321

Dസെക്ഷൻ 322

Answer:

A. സെക്ഷൻ 319

Read Explanation:

സെക്ഷൻ 319 (1) - ആൾമാറാട്ടം വഴിയുള്ള ചതിക്കൽ [cheating by personation ]

  • ഒരാൾ മറ്റൊരാളാണെന്ന് നടിക്കുകയോ അറിഞ്ഞുകൊണ്ട് ഒരാളെ മറ്റൊരാൾക്ക് പകരമായി കാണിക്കുകയോ, അയാളോ മറ്റേതെങ്കിലും ആളോ യഥാർത്ഥത്തിൽ ഏതൊരാളാണോ ആ ആളല്ല തങ്ങളെന്ന് ധരിപ്പിക്കുകയോ ചെയ്യുന്ന പ്രവൃത്തി

  • ഏതു വ്യക്തിയായിട്ടാണോ ആൾമാറാട്ടം നടത്തപ്പെടുന്നത്, ആ വ്യക്തി യഥാർത്ഥത്തിലുള്ള ആളോ സങ്കല്പത്തിലുള്ള ആളോ ആയിരുന്നാലും കുറ്റം ചെയ്തതായി കണക്കാക്കാവുന്നതാണ്

  • സെക്ഷൻ 319 (2) - ആൾമാറാട്ടം വഴിയുള്ള ചതിയുടെ ശിക്ഷ - 5 വർഷം വരെയാകാവുന്ന തടവ്, പിഴ, രണ്ടും കൂടി


Related Questions:

നരഹത്യ എത്ര തരത്തിലുണ്ട് ?

താഴെ പറയുന്നവയിൽ BNS സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സെക്ഷൻ 326 - പരിക്ക്, വെള്ളപ്പൊക്കം, തീ, സ്ഫോടക വസ്തുക്കൾ പോലുള്ളവ മൂലമുള്ള ദ്രോഹം
  2. സെക്ഷൻ 326 (a) - കാർഷികാവശ്യങ്ങൾക്ക് വേണ്ടിയോ, മനുഷ്യജീവികൾക്കോ, ജന്തുക്കൾക്കോ, ആഹാരത്തിനോ പാനീയത്തിനോ ശുചീകരണത്തിനു വേണ്ടിയോ വെള്ളം നൽകുന്നത് കുറവ് വരുത്തുന്നതോ, വരുത്താൻ ഇടയുള്ളതോ ആയ കുറ്റകൃത്യം ചെയ്യുന്ന ഏതൊരാൾക്കും - 5 വർഷം വരയാകാവുന്ന തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും
    ബി.ൻ.സ്. പ്രകാരം ഒരു ശിക്ഷ നടപ്പിലാക്കുമ്പോൾ, ഏകാന്ത തടവ് ഒരു സാഹചര്യത്തിലും എത്ര ദിവസം അധീകരിക്കാൻ പാടില്ല?

    താഴെ പറയുന്നവയിൽ BNS സെക്ഷൻ 305 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. മനുഷ്യ വാസസ്ഥലമായി ഉപയോഗിക്കുന്നതോ, വസ്തു സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുന്നതോ ആയ ഏതെങ്കിലും കെട്ടിടത്തിലോ, കൂടാരത്തിലോ, ആരാധനാലയത്തിലുള്ള മോഷണം
    2. ഏതെങ്കിലും ഗതാഗത മാർഗങ്ങളിൽ നിന്നുള്ള മോഷണം ,വിഗ്രഹമോഷണം ,ഗവൺമെൻറിൻറെ കൈവശമുള്ള വസ്തുക്കളുടെ മോഷണം എന്നിവ ഇതിൽപ്പെടുന്നു
      തീവ്രവാദ പ്രവർത്തനത്തെ കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?