Challenger App

No.1 PSC Learning App

1M+ Downloads
ക്രിമിനൽ ബലപ്രയോഗത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 132

Bസെക്ഷൻ 131

Cസെക്ഷൻ 130

Dസെക്ഷൻ 129

Answer:

D. സെക്ഷൻ 129

Read Explanation:

സെക്ഷൻ 129 - ക്രിമിനൽ ബലപ്രയോഗം [criminal force ]

  • ഒരാളുടെ സമ്മതമില്ലാതെ മനപ്പൂർവം ബലപ്രയോഗം നടത്തുന്നതാണ് ക്രിമിനൽ ബലപ്രയോഗം. ബലപ്രയോഗം മൂലം ആ വ്യക്തിക്ക് പരിക്ക്, ഭയം, ശല്യം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞു കൊണ്ടാണ് ബലപ്രയോഗം നടത്തുന്നത്. ശാരീരിക സമ്പർക്കം, വസ്തുക്കൾ ഉപയോഗിക്കൽ, മൃഗങ്ങളെ ഉപയോഗിക്കൽ എന്നിവയെല്ലാം ക്രിമിനൽ ബലപ്രയോഗത്തിൽ ഉൾപ്പെടുന്നു


Related Questions:

BNS സെക്ഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. സെക്ഷൻ 324 (4) - 20,000 രൂപയോ അതിൽ കൂടുതലോ എന്നാൽ ഒരു ലക്ഷം രൂപയിൽ താഴെയോ നഷ്ടം ഉണ്ടാക്കുന്ന ഏതൊരാൾക്കും - 2 വർഷം വരെയാകാവുന്ന തടവ് ശിക്ഷയോ, പിഴയോ, രണ്ടും കൂടിയോ ലഭിക്കും
  2. സെക്ഷൻ 324 (5) - 1 ലക്ഷം രൂപയോ അതിൽ കൂടുതലോ നഷ്ടമോ നാശമോ ഉണ്ടാക്കുന്ന ഏതൊരാൾക്കും - 5 വർഷം വരെയാകാവുന്ന തടവോ, പിഴയോ, രണ്ടും കൂടിയോ ശിക്ഷ ലഭിക്കും
  3. സെക്ഷൻ 324 (6) - ഏതെങ്കിലും വ്യക്തിക്ക് മരണം വരുത്തുകയോ, മുറിവേൽപ്പിക്കുകയോ, മരണമോ ദേഹോപദ്രവമോ ഉണ്ടാകുമെന്നുള്ള ഭയമുളവാക്കുകയോ ചെയ്യാനുള്ള ഒരുക്കം കൂടിയശേഷം ദ്രോഹം ചെയ്യുന്ന ഏതൊരാൾക്കും - 5 വർഷം വരെയാകാവുന്ന തടവും പിഴയും ലഭിക്കും
    12 വയസ്സിനു താഴെയുള്ള കുട്ടിയുടെ അമ്മയോ അച്ഛനോ , അല്ലെങ്കിൽ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്ന ആളോ അത്തരം കുട്ടിയെ ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ ഏതെങ്കിലും സ്ഥലത്ത് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 ലെ സെക്ഷൻ 40(1) അനുസരിച്ച് ഒരു സ്വകാര്യവ്യക്തിയാൽ അറസ്റ്റ് ചെയ്യപ്പെട്ട ആളെ എത്ര സമയപരിധിക്കുള്ളിൽ പോലീസ് ഉദ്യോഗസ്ഥന് കൈമാറണം?
    കഠിനമായ ദേഹോപദ്രവത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    കോടതിയുടെ ഉത്തരവിനോ വിധിന്യായത്തിനോ അനുസൃതമായി ചെയ്യുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?