App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യകച്ചവടത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 146

Bസെക്ഷൻ 145

Cസെക്ഷൻ 144

Dസെക്ഷൻ 143

Answer:

D. സെക്ഷൻ 143

Read Explanation:

സെക്ഷൻ 143 - വ്യക്തിയെ വ്യാപാരം ചെയ്യൽ [trafficking of person ] - മനുഷ്യകച്ചവടം

  • ഒരു വ്യക്തിയെ ചൂഷണം ചെയ്യുന്നതിനുവേണ്ടി ഭീഷണിപ്പെടുത്തിയോ, ബലപ്രയോഗത്തിലൂടെയോ, അധികാരദുർവിനിയോഗത്തിലൂടെയോ തട്ടിക്കൊണ്ടുപോയി പാർപ്പിക്കുകയോ, കൈമാറ്റം ചെയ്യുകയോ സ്വീകരിക്കുകയോ ചെയ്താൽ അത് മനുഷ്യകച്ചവടമാണ് .

  • ചൂഷണം എന്ന പ്രയോഗത്തിൽ - ശാരീരിക ചൂഷണം , ലൈംഗിക ചൂഷണം , അടിമത്തം , ഭിക്ഷാടനം , ബലപ്രയോഗത്തിലൂടെ അവയവങ്ങൾ നീക്കം ചെയ്യൽ എന്നിവ ഉൾപ്പെടുന്നു.

  • ഈ കുറ്റം നിർണ്ണയിക്കുന്നതിൽ ഇരയുടെ സമ്മതം അപ്രധാനമാണ്.


Related Questions:

അന്യായമായി തടഞ്ഞുവയ്ക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഭാരതീയ ന്യായ സംഹിത 2023 നിയമ പ്രകാരം ഇന്ത്യയിൽ ആദ്യമായി കേസ് രജിസ്റ്റർ ചെയ്ത പോലീസ് സ്റ്റേഷൻ ഏത് ?
വസ്ത്രം അഴിക്കുക എന്ന ഉദ്ദേശത്തോടെ സ്ത്രീയെ ആക്രമിക്കുകയോ ക്രിമിനൽ ബലപ്രയോഗം നടത്തുകയോ ചെയ്യുന്ന കുറ്റകൃത്യത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
പൊതുസേവകനോ പോലീസ് ഉദ്യോഗസ്ഥനോ മനുഷ്യക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
സ്ത്രീയുടെ സമ്മതം കൂടാതെ ഗർഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?