Aസെക്ഷൻ 183
Bസെക്ഷൻ 185
Cസെക്ഷൻ 187
Dസെക്ഷൻ 189
Answer:
A. സെക്ഷൻ 183
Read Explanation:
BNSS Section 183
Recording of confessions and statements.- കുറ്റസമ്മതങ്ങളും സ്റ്റേറ്റ്‌മെന്റ്റുകളും റിക്കോർഡാക്കുന്നത്.
1) - ഏതെങ്കിലും കുറ്റകൃത്യം നടന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ലയിലെ ഏതെങ്കിലും ജുഡീഷ്യൽ മജിസ്ട്രേറ്റിന്,ആ കേസിൽ ആധികാരികതയുണ്ടെങ്കിലും, ഇല്ലെങ്കിലും ഈ അദ്ധ്യായത്തിൻ കീഴിലോ, തൽസമയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമത്തിൻകീഴിലോ ഉള്ള ഒരു അന്വേഷണത്തിനിടയിലോ അല്ലെങ്കിൽ അതിനു ശേഷവും അന്വേഷണവിചാരണയോ, വിചാരണയോ ആരംഭിക്കുന്നതിനുമുമ്പുള്ള ഏതെങ്കിലും സമയത്തോ തന്നോട് നടത്തുന്ന കുറ്റസമ്മതമോ, സ്റ്റേറ്റ്മെന്റോ റിക്കോർഡാക്കാവുന്നതാണ്.
എന്നാൽ, ഈ ഉപവകുപ്പിൻകീഴിൽ നടത്തിയ ഏതെങ്കിലും കുറ്റസമ്മതമോ സ്റ്റേറ്റ്മെന്റോ ഒരു കുറ്റത്തിന് ആരോപിതനായ ആളുടെ വക്കീലിൻ്റെ സാന്നിധ്യത്തിൽ ദൃശ്യ-ശ്രവ്യ ഇലക്ട്രോണിക് മാർഗ്ഗത്തിലൂടെയും റിക്കോർഡാക്കാവുന്നതാണ്.
എന്നുമാത്രമല്ല, തൽസമയം പ്രാബല്യത്തിലിരിക്കുന്ന ഏതെങ്കിലും നിയമത്തിൻകീഴിൽ ഒരു മജിസ്ട്രേറ്റിന്റെ ഏതെങ്കിലും അധികാരം നല്‌കപ്പെട്ടിട്ടുള്ള പോലീസ് ഉദ്യോഗസ്ഥൻ യാതൊരു കുറ്റസമ്മതവും റിക്കോർഡാക്കാൻ പാടുള്ളതല്ല.
(2) - അങ്ങനെയുള്ള ഏതെങ്കിലും കുറ്റസമ്മതം റിക്കോർഡാക്കുന്നതിനുമുമ്പ്, മജിസ്ട്രേറ്റ്, അത് നടത്തുന്ന ആൾക്ക് അയാൾ കുറ്റസമ്മതം നടത്താൻ ബാദ്ധ്യസ്ഥനല്ലെന്നും, അയാൾ അപ്രകാരം ചെയ്യുന്നുവെങ്കിൽ, അത് അയാൾക്ക് എതിരായ തെളിവായി ഉപയോഗപ്പെടുത്തിയേക്കാമെന്നും, വിശദീകരിച്ചുകൊടുക്കേണ്ടതും; അത് നടത്തുന്ന ആളെ ചോദ്യം ചെയ്യുന്നതിൻമേൽ അത് സ്വേച്ഛയാ നടത്തുന്നതാണെന്ന് തനിക്ക് വിശ്വസിക്കാൻ കാരണമില്ലാത്തപക്ഷം, മജിസ്ട്രേറ്റ് അങ്ങനെയുള്ള ഏതെങ്കിലും കുറ്റസമ്മതം റിക്കാർഡാക്കാൻ പാടില്ലാത്തതുമാകുന്നു.
3) - മജിസ്ട്രേറ്റിന്റെ മുമ്പാകെ ഹാജരാകുന്ന ആൾ കുറ്റസമ്മതം റിക്കോർഡാക്കപ്പെടുന്നതിനു മുമ്പ് ഏതെങ്കിലും സമയത്ത്, താൻ കുറ്റസമ്മതം നടത്താൻ ഒരുക്കമല്ലെന്ന് പറയുന്നുവെങ്കിൽ, മജിസ്ട്രേറ്റ് അങ്ങനെയുള്ള ആളെ പോലീസ് കസ്റ്റഡിയിൽ തടഞ്ഞുവയ്ക്കുവാനുള്ള പ്രാധികാരം നല്‌കാൻ പാടുള്ളതല്ല.
4) - അങ്ങനെയുള്ള ഏതെങ്കിലും കുറ്റസമ്മതം 316-ാം വകുപ്പിൽ കുറ്റാരോപണം ചെയ്യപ്പെട്ട ഒരാളുടെ വിസ്‌താരം റിക്കോർഡാക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുള്ള രീതിയിൽ റിക്കോർഡാക്കേണ്ടതും; കുറ്റസമ്മതം നടത്തുന്ന ആൾ അത് ഒപ്പിടേണ്ടതും; മജിസ്ട്രേറ്റ് അങ്ങനെയുള്ള റിക്കോർഡിൽ ചുവടെ താഴെപ്പറയുന്ന അർത്ഥത്തിലുള്ള ഒരു മെമ്മോറാണ്ടം ചേർക്കേണ്ടതുമാകുന്നു:
(5) - (1)-ാം ഉപവകുപ്പിൻ കീഴിൽ നല്‌കിയിട്ടുള്ള (കുറ്റസമ്മതമല്ലാത്ത) ഏതെങ്കിലും സ്റ്റേറ്റ്‌മെന്റ് തെളിവ് റിക്കാർഡാക്കുന്നതിലേക്ക് ഇതിൽ ഇതിനുശേഷം വ്യവസ്ഥ ചെയ്തിട്ടുള്ളതും, മജിസ്ട്രേറ്റിന്റെ അഭിപ്രായത്തിൽ കേസിൻ്റെ പരിതഃസ്ഥിതിക്ക് ഏറ്റവും യോജിച്ചതുമായ രീതിയിൽ റിക്കാർഡാക്കേണ്ടതും; ആരുടെ സ്റ്റേറ്റ്‌മെൻ്റാണോ അപ്രകാരം റിക്കാർഡാക്കുന്നത്, ആ ആളെക്കൊണ്ട് ശപഥം ചെയ്യിക്കാൻ മജിസ്ട്രേറ്റിന് അധികാരം ഉണ്ടായിരിക്കുന്നതുമാകുന്നു.
(6):(a ) - 2023-ലെ ഭാരതീയ ന്യായ സംഹിതയിലെ 64-ഓ 65-ഓ 66-ഓ 67-ഓ 68-ഓ 69-ഓ 70-ഓ 71-ഓ 74-ഓ 75-ഓ 76-ഓ 77-ഓ 78-ഓ 79-ഓ 124-ാം വകുപ്പിനോ കീഴിൽ ശിക്ഷിക്കാവുന്ന കേസുകളിൽ, കുറ്റം ചെയ്യപ്പെട്ടത് ആർക്കെതിരെയാണോ ആ ആളുടെ സ്റ്റേറ്റ്‌മെന്റ്, കുറ്റം ചെയ്‌തത് പോലീസിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയ ഉടൻതന്നെ (5)-ാം ഉപ വകുപ്പിൽ നിർണ്ണയിച്ച രീതിയിൽ റിക്കോർഡാക്കേണ്ടതാണ്:
എന്നാൽ, അത്തരം സ്റ്റേറ്റ്‌മെൻ്റ് പ്രായോഗികമായിടത്തോളം, ഒരു വനിതാ മജിസ്ട്രേറ്റ് രേഖപ്പെടുത്തേണ്ടതാണ്, അവരുടെ അഭാവത്തിൽ, ഒരു സ്ത്രീയുടെ സാന്നിധ്യത്തിൽ വെച്ച് ഒരു പുരുഷ മജിസ്ട്രേറ്റ് രേഖപ്പെടുത്തേണ്ടതാണ്:
എന്നുമാത്രമല്ല, പത്ത് വർഷമോ അതിൽ കൂടുതലോ തടവോ ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ, പോലീസ് ഉദ്യോഗസ്ഥൻ തൻ്റെ മുമ്പാകെ ഹാജരാക്കിയ സാക്ഷിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തേണ്ടതാണ്.
എന്നുതന്നെയുമല്ല, സ്റ്റേറ്റ്‌മെൻ്റ് നല്‌കുന്ന ആൾക്ക് താൽക്കാലികമായോ ശാശ്വതമായോ മാനസികമായി അല്ലെങ്കിൽ ശാരീരികമായി ദൗർബല്യമുണ്ടെങ്കിൽ, സ്റ്റേറ്റ്‌മെന്റ് റിക്കോർഡാക്കുന്നതിന് ഒരു വ്യാഖ്യാതാവിൻ്റെയോ ഒരു പ്രത്യേക പ്രബോധകന്റെയോ സഹായം മജിസ്ട്രേറ്റ് കൈക്കൊള്ളേണ്ടതാണ്.
എന്നുതന്നെയുമല്ല, സ്റ്റേറ്റ്‌മെൻ്റ് നല്‌കുന്ന ആൾക്ക് താൽക്കാലികമായോ ശാശ്വതമായോ മാനസികമായി അല്ലെങ്കിൽ ശാരീരികമായി ദൗർബല്യമുണ്ടെങ്കിൽ, അയാൾ നടത്തിയ സ്റ്റേറ്റ്മെന്റ് ഒരു വ്യാഖ്യാതാവിന്റെയോ ഒരു പ്രത്യേക പ്രബോധകൻ്റെയോ സഹായത്തോടെ ദൃശ്യ-ശ്രവ്യ ഇലക്ട്രോണിക് മാർഗ്ഗത്തിലൂടെ മൊബൈൽ ഫോണിന് മുൻഗണന നൽകിക്കൊണ്ട് റിക്കോർഡാക്കാവുന്നതാണ്.
(6):(b) - താൽക്കാലികമായോ ശാശ്വതമായോ മാനസികമായി അല്ലെങ്കിൽ ശാരീരികമായി ദൗർബല്യമുള്ള ഒരാളുടെ, (a) ഖണ്ഡത്തിൻകീഴിൽ റിക്കോർഡാക്കിയ ഒരു സ്റ്റേറ്റ് മെന്റ്, 2023-ലെ ഭാരതീയ സാക്ഷ്യ അധിനിയത്തിലെ 142-ാം വകുപ്പിൽ നിർദ്ദേശിക്കപ്പെട്ട ആദ്യവിസ്താരത്തിനു പകരമായുള്ള സ്റ്റേറ്റ്‌മെന്റായി കരുതപ്പെടേണ്ടതും, വിചാരണസമയത്ത് അത് റിക്കോർഡാക്കേണ്ടതില്ലാതെ, ആ സ്റ്റേറ്റ്‌മെന്റ്റിൻമേൽ, സ്റ്റേറ്റ്മെൻ്റ് നടത്തിയ ആളെ എതിർവിസ്താരം ചെയ്യാവുന്നതുമാണ്.
(7) - ഈ വകുപ്പിൻകീഴിൽ ഒരു കുറ്റസമ്മതമോ സ്റ്റേറ്റ്മെന്റോ റിക്കാർഡാക്കുന്ന മജിസ്ട്രേറ്റ് അത് ആ കേസ് അന്വേഷണവിചാരണ ചെയ്യുകയോ, വിചാരണ ചെയ്യുകയോ ചെയ്യുന്ന മജിസ്ട്രേറ്റിന് അയച്ചുകൊടുക്കേണ്ടതാകുന്നു