App Logo

No.1 PSC Learning App

1M+ Downloads
ബലാൽസംഗത്തിനിരയായ ആളുടെ വൈദ്യപരിശോധനയുമായി ബന്ധപ്പെട്ട BNSS സെക്ഷൻ ഏത് ?

Aസെക്ഷൻ 187

Bസെക്ഷൻ 186

Cസെക്ഷൻ 185

Dസെക്ഷൻ 184

Answer:

D. സെക്ഷൻ 184

Read Explanation:

BNSS Section 184

Medical examination of victim of rape - ബലാൽസംഗത്തിനിരയായ ആളുടെ വൈദ്യപരിശോധന.

  • (1) - ബലാൽസംഗം ചെയ്തതോ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചതോ ആയ കുറ്റം അന്വേഷണത്തിൻകീഴിലായിരിക്കുമ്പോൾ, ഏതു സ്ത്രീയെയാണോ ബലാൽസംഗം ചെയ്‌തതായോ ചെയ്യാനുള്ള ശ്രമം നടത്തിയതായോ ആരോപിക്കപ്പെട്ടിട്ടുള്ളത്, അവളുടെ ശരീരം ഒരു മെഡിക്കൽ വിദഗ്‌ധനെക്കൊണ്ട് പരിശോധിപ്പിക്കാൻ നിശ്ചയിക്കുമ്പോൾ, ഗവൺമെന്റോ തദ്ദേശ അധികാരസ്ഥാനമോ നടത്തുന്ന ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന രജിസ്റ്റർ ചെയ്യപ്പെട്ട ചികിത്സകനോ,

  • അത്തരം ചികിത്സകനില്ലെങ്കിൽ രജിസ്റ്റർ ചെയ്യപ്പെട്ട മറ്റൊരു ചികിത്സകനോ, സ്ത്രീയുടേയോ അവൾക്കുവേണ്ടി അനുമതി നല്‌കാൻ കഴിവുള്ള ആളുടേയോ അനുമതിയോടെ അത്തരം പരിശോധന നടത്തേണ്ടതും അങ്ങനെയുള്ള കുറ്റകൃത്യത്തോടു ബന്ധപ്പെട്ട വിവരം കിട്ടി ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അങ്ങനെയുള്ള സ്ത്രീയെ അങ്ങനെയുള്ള ചികിത്സകന്റെ അടുത്തേക്ക് അയക്കേണ്ടതുമാണ്.

  • (2) - അങ്ങനെയുള്ള സ്ത്രീ അയയ്ക്കപ്പെടുന്നത് ഏതു രജിസ്റ്റർ ചെയ്യപ്പെട്ട ചികിത്സകന്റെ അടുത്തേക്കാണോ, അദ്ദേഹം കാലതാമസം കൂടാതെ അവളെ പരിശോധിക്കേണ്ടതും തന്റെ പരിശോധനയുടെ റിപ്പോർട്ട് താഴെപ്പറയുന്ന വിവരങ്ങൾ നല്‌കിക്കൊണ്ട് തയ്യാറാക്കേണ്ടതുമാണ്, അതായത്

    (i ) സ്ത്രീയുടേയും അവളെ കൊണ്ടുവന്നയാളുടേയും പേരും വിലാസവും;

    (ii ) സ്ത്രീയുടെ പ്രായം;

    (iii ) ഡി.എൻ.എ. പ്രൊഫൈലിങ്ങിനുവേണ്ടി സ്ത്രീയുടെ ശരീരത്തിൽനിന്ന് എടുത്ത പദാർത്ഥത്തിന്റെ വിവരണം;

    (iv) സ്ത്രീയുടെ ശരീരത്തിൽ ക്ഷതിയുടെ അടയാളങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ, അവ

    (v) സ്ത്രീയുടെ സാധാരണ മാനസികനില;

    vi ) യുക്തമായ വിശദാംശങ്ങളോടെയുള്ള മറ്റു പ്രധാനവിവരങ്ങൾ.

  • (3) - ഓരോ നിഗമനത്തിലും എത്തിച്ചേരാനുള്ള കാരണങ്ങൾ റിപ്പോർട്ട് കൃത്യമായി വിവരിക്കേണ്ടതാണ്.

  • (4) - അത്തരം പരിശോധനയ്ക്ക് സ്ത്രീയുടേയോ അവൾക്കുവേണ്ടി അത്തരം അനുമതി നല്കാൻ കഴിയുന്ന ആളുടേയോ അനുമതി വാങ്ങിയിരുന്നുവെന്ന് റിപ്പോർട്ടിൽ പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.

  • (5) - പരിശോധന തുടങ്ങിയതിൻ്റേയും പൂർത്തീകരിച്ചതിന്റേയും കൃത്യസമയവും റിപ്പോർട്ടിൽ കുറിക്കേണ്ടതാണ്.

  • (6) - രജിസ്റ്റർ ചെയ്യപ്പെട്ട ചികിത്സകൻ ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണോദ്യോഗസ്ഥന് റിപ്പോർട്ട് എത്തിക്കേണ്ടതും, അയാൾ 193-ാം വകുപ്പിൽ പരാമർശിക്കുന്ന മജിസ്ട്രേറ്റിന് ആ വകുപ്പിൻ്റെ 6-ാം ഉപവകുപ്പിലെ (a) ഖണ്ഡത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന രേഖയുടെ ഭാഗമായി എത്തിക്കേണ്ടതുമാണ്.

  • (7) - സ്ത്രീയുടേയോ അവൾക്കുവേണ്ടി അത്തരം അനുമതി നല്‌കാൻ കഴിവുള്ള ഏതെങ്കിലും ആളുടേയോ അനുമതി കൂടാതെയുള്ള പരിശോധന നിയമാനുസൃതമാണെന്ന് വ്യാഖ്യാനിക്കുന്നയാതൊന്നും തന്നെ ഈ വകുപ്പിലില്ല.

  • വിശദീകരണം.- ഈ വകുപ്പിൻ്റെ ആവശ്യങ്ങൾക്കായി, "പരിശോധന''യ്ക്കും "രജിസ്റ്റർ ചെയ്യപ്പെട്ട ചികിത്സക'നും 51-ാം വകുപ്പിൽ യഥാക്രമം കൽപ്പിച്ചിരിക്കുന്ന അർത്ഥംതന്നെയായിരിക്കും


Related Questions:

ചോദ്യം ചെയ്യൽ സമയത്ത് താൻ തിരഞ്ഞെടുക്കുന്ന ഒരു വക്കീലിനെ കാണാനുള്ള അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ അവകാശത്തെ പറ്റി പ്രതിബാധിക്കുന്ന BNSS-ലെ വകുപ് ഏതാണ്?
ഒരാൾ നോട്ടീസിന്റെ നിബന്ധനകൾ പാലിക്കുകയും, അവനെതിരായി തെളിവുകളൊന്നുമില്ലെങ്കിൽ, അയാളെ അയാളെ അറസ്റ്റ് ചെയ്യാൻ പാടില്ല. എന്ന് പരാമർശിക്കുന്ന BNSS-ലെ വകുപ് ഏതാണ് ?

താഴെപറയുന്നവയിൽ BNSS ലെ സെക്ഷൻ 170 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഏതെങ്കിലും Cognizable കുറ്റം ചെയ്യാനുള്ള പദ്ധതിയെക്കുറിച്ച അറിയുന്ന പോലീസ് ഉദ്യോഗസ്ഥൻ , മറ്റു വിധത്തിൽ ആ കുറ്റം തടയാൻ കഴിയില്ലായെന്ന് തോന്നുകയാണെങ്കിൽ, ഒരു മജിസ്ട്രേറ്റിന്റെ ഉത്തരവു കൂടാതെയും വാറന്റു കൂടാതെയും അത്തരത്തിലുള്ള വ്യക്തിയെ അറസ്റ്റ് ചെയ്യാവുന്നതാണ്
  2. (1)-ാം ഉപവകുപ്പിൻ കീഴിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ഏതൊരാളെയും തുടർന്ന് തടങ്കലിൽ വയ്ക്കുന്നത് ഈ സൻഹിതയിലെ മറ്റു വ്യവസ്ഥകൾക്കോ തൽസമയം പ്രാബല്യത്തിലിരിക്കുന്നതോ ആയ നിയമത്തിന് കീഴിൽ ആവശ്യമായിരിക്കുകയോ, അധികാരപ്പെടുത്തിയതായിരിക്കുകയോ ചെയ്യാത്ത പക്ഷം , അയാളെ അറസ്റ്റ് ചെയ്ത സമയം മുതൽ 24 മണിക്കൂറിൽ കൂടുതൽ സമയം തടങ്കലിൽ സൂക്ഷിക്കാൻ പാടുള്ളതല്ല
    പോലീസ് ഉദ്യോഗസ്ഥനോ ഒരു മജിസ്ട്രേറ്റ് അധികാരപ്പെടുത്തുന്ന (ഒരു മജിസ്ട്രേറ്റല്ലാത്ത) ഏതെങ്കിലും ആളോ തെളിവ് ശേഖരിക്കുന്നതിനായി BNSS-ൻ കീഴിൽ നടത്തുന്ന എല്ലാ നടപടികളും അറിയപ്പെടുന്നത്

    സെക്ഷൻ 72 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. 72 (1) - ഈ സൻഹിതയുടെ കീഴിൽ ഒരു കോടതി പുറപ്പെടുവിച്ച എല്ലാ അറസ്റ്റ് വാറന്റും രേഖാമൂലമുള്ളതായിരിക്കുകയും, അത്തരം കോടതിയുടെ പ്രിസൈഡിംഗ് ഓഫീസർ ഒപ്പിടുകയും കോടതിയുടെ മുദ്ര വഹിക്കുന്നതും ആയിരിക്കേണ്ടതാണ്.
    2. 72(2) - അത്തരത്തിലുള്ള ഓരോ വാറന്റും അത് പുറപ്പെടുവിച്ച കോടതി അത് റദ്ദാക്കുന്നത് വരെയോ, അല്ലെങ്കിൽ അത് നടപ്പിലാക്കുന്നത് വരെയോ പ്രാബല്യത്തിലിരിക്കുന്നതാണ്.