Aസെക്ഷൻ 192
Bസെക്ഷൻ 193
Cസെക്ഷൻ 194
Dസെക്ഷൻ 195
Answer:
A. സെക്ഷൻ 192
Read Explanation:
BNSS Section 192
അന്വേഷണത്തിലെ നടപടികളുടെ ഡയറി
(1) - ഈ അദ്ധ്യായത്തിൻകീഴിൽ ഒരു അന്വേഷണം നടത്തുന്ന ഏതൊരു പോലീസ് ഉദ്യോഗസ്ഥനും, തനിക്ക് വിവരം കിട്ടിയ സമയവും, താൻ, തൻ്റെ അന്വേഷണം തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്ത സമയവും, താൻ സന്ദർശിച്ച സ്ഥലം അല്ലെങ്കിൽ സ്ഥലങ്ങളും, തന്റെ അന്വേഷണത്തിലൂടെ തിട്ടപ്പെടുത്തിയ പരിതഃസ്ഥിതികളെക്കുറിച്ചുള്ള ഒരു സ്റ്റേറ്റ് മെന്റും കാണിച്ചുകൊണ്ട് അന്വേഷണത്തിലെ തൻ്റെ നടപടികൾ അനുദിനം ഒരു ഡയറിയിൽ ചേർക്കേണ്ടതാകുന്നു.
(2) - അന്വേഷണം നടത്തുന്നതിനിടയിൽ 180-ാം വകുപ്പിൻ കീഴിൽ റിക്കോർഡാക്കപ്പെട്ട സാക്ഷികളുടെ സ്റ്റേറ്റ്‌മെന്റുകൾ കേസ് ഡയറിയിൽ ചേർക്കേണ്ടതാണ്
(3) - (1)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന ഡയറി ഒരു വോള്യമായിരിക്കേണ്ടതും മുറപ്രകാരം പേജ് നമ്പറിടേണ്ടതുമാണ്
(4) - ഏതെങ്കിലും ക്രിമിനൽ കോടതിക്ക്, അങ്ങനെയുള്ള കോടതിയിൽ, അന്വേഷണത്തിലോ വിചാരണയിലോ ഇരിക്കുന്ന കേസിൻ്റെ പോലീസ് ഡയറികൾ വരുത്താവുന്നതും, അങ്ങനെയുള്ള ഡയറികൾ കേസിലെ തെളിവായിട്ടല്ലാതെ, എന്നാൽ അങ്ങനെയുള്ള അന്വേഷണത്തിലോ വിചാരണയിലോ കോടതിയെ സഹായിക്കുന്നതിനായി ഉപയോഗിക്കാവുന്നതുമാണ്.
(5) - പ്രതിക്കോ അയാളുടെ ഏജൻ്റുമാർക്കോ അങ്ങനെയുള്ള ഡയറികൾ വരുത്തണമെന്ന് ആവശ്യപ്പെടാൻ അവകാശമില്ലാത്തതും, കോടതി അവ നോക്കിയിട്ടുണ്ട് എന്ന കാരണത്താൽ മാത്രം അവ കാണാൻ അയാൾക്കോ അവർക്കോ അവകാശമില്ലാത്തതുമാകുന്നു;
എന്നാൽ അവ ഉണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥൻ തൻ്റെ ഓർമ്മ പുതുക്കാൻ അവ ഉപയോഗിക്കുകയോ അങ്ങനെയുള്ള പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതിനു വിരുദ്ധമായതു കാണിക്കുന്നതിനു വേണ്ടി കോടതി അവയെ ഉപയോഗിക്കുകയോ ചെയ്യുന്നുവെങ്കിൽ, അതതു സംഗതിപോലെ, 2023-ലെ ഭാരതീയ സാക്ഷ്യ അധിനിയത്തിലെ 148-ാം വകുപ്പിലേയോ 164-ാം വകുപ്പിലേയോ വ്യവസ്ഥകൾ ബാധകമാകുന്നതാണ്.