App Logo

No.1 PSC Learning App

1M+ Downloads
പോലീസ് ഉദ്യോഗസ്ഥൻ പരിശോധന ചെയ്യുന്നത് വിശദീകരിക്കുന്ന BNSS സെക്ഷൻ ഏത് ?

Aസെക്ഷൻ 190

Bസെക്ഷൻ 188

Cസെക്ഷൻ 185

Dസെക്ഷൻ 191

Answer:

C. സെക്ഷൻ 185

Read Explanation:

BNSS Section 185.

search by police officer - പോലീസ് ഉദ്യോഗസ്ഥൻ പരിശോധന ചെയ്യുന്നത്.

  • (1) - പോലീസ് സ്റ്റേഷന്റെ ചാർജുള്ള ഉദ്യോഗസ്ഥനോ അന്വേഷ്പണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥനോ, തനിക്ക് അന്വേഷണം നടത്തുവാൻ അധികാരമുള്ള ഏതെങ്കിലും കുറ്റത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിലേക്ക് ആവശ്യമായ എന്തെങ്കിലും സാധനം തനിക്ക് ചാർജുള്ളതോ താൻ ജോലിയിലിരിക്കുന്നതോ ആയ പോലീസ് സ്റ്റേഷൻ്റെ അതിർത്തിക്കുള്ളിലെ ഏതെങ്കിലും സ്ഥലത്ത് കണ്ടെത്താവുന്നതാണെന്നും, ആ സാധനം,

  • തന്റെ അഭിപ്രായത്തിൽ അധികം കാലതാമസം കൂടാതെ മറ്റുവിധത്തിൽ ലഭിക്കാൻ കഴിയുകയില്ലെന്നും, വിശ്വസിക്കാൻ ന്യായമായ കാരണങ്ങൾ ഉള്ളപ്പോഴെല്ലാം, ആ ഉദ്യോഗസ്ഥന് തൻ്റെ വിശ്വാസത്തിനുള്ള കാരണങ്ങൾ കേസ് ഡയറിയിൽ ലിഖിതമായി റിക്കാർഡാക്കുകയും ഏതു സാധനത്തിനാണോ ശോധന നടത്തുന്നത് അത് അങ്ങനെയുള്ള ലിഖിതത്തിൽ കഴിയുന്നത്ര വിനിർദ്ദിഷ്ടമാക്കുകയും ചെയ്തതിനുശേഷം അങ്ങനെയുള്ള സാധനത്തിന് പരിശോധന ചെയ്യുകയോ പരിശോധന ചെയ്യിക്കുകയോ ചെയ്യാവുന്നതാണ്.

  • (2) - (1)-ാം ഉപവകുപ്പിൻ കീഴിൽ നടപടി എടുക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ, പ്രായോഗികമാണെങ്കിൽ പരിശോധന നേരിട്ടു നടത്തേണ്ടതാകുന്നു:

    എന്നാൽ, ഈ വകുപ്പിൻ്റെ കീഴിൽ നടത്തുന്ന പരിശോധന , ദൃശ്യ-ശ്രവ്യ ഇലക്ട്രോണിക് മാർഗ്ഗത്തിലൂടെ മൊബൈൽ ഫോണിന് മുൻഗണന നൽകിക്കൊണ്ട് റിക്കോർഡാക്കാവുന്നതാണ്.

  • (3) - പരിശോധന നേരിട്ട് നടത്താൻ തനിക്ക് കഴിയാതിരിക്കുകയും പരിശോധന ചെയ്യാൻ ക്ഷമതയുള്ള മറ്റൊരാളും ആ സമയത്ത് സന്നിഹിതനല്ലാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ, അയാൾക്ക് തൻ്റെ കീഴിലുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനോട് പരിശോധന നടത്താൻ ആവശ്യപ്പെടുന്നതിനുള്ള കാരണങ്ങൾ ലിഖിതമായി റിക്കാർഡാക്കിയതിനുശേഷം,

  • അപ്രകാരം ആവശ്യപ്പെടാവുന്നതും, അയാൾ അങ്ങനെയുള്ള കീഴുദ്യോഗസ്ഥന് പരിശോധ ചെയ്യാനുള്ള സ്ഥലം വിനിർദ്ദേശിച്ചുകൊണ്ടും, ഏത് സാധനത്തിനാണോ പരിശോധന നടത്തുന്നത്, ആ സാധനം കഴിയുന്നത്ര വിനിർദ്ദിഷ്ടമാക്കിയും ലിഖിതമായ ഉത്തരവ് നല്കേണ്ടതും അപ്പോൾ അങ്ങനെ യുള്ള കീഴുദ്യോഗസ്ഥന് ആ സ്ഥലത്ത് ആ സാധനത്തിന് ശോധന ചെയ്യാവുന്നതുമാണ്.

  • (4) - പരിശോധന -വാറന്റുകളെക്കുറിച്ച് ഈ സംഹിതയിലെ വ്യവസ്ഥകളും ശോധനകളെ ക്കുറിച്ച് 103-ാം വകുപ്പിൽ അടങ്ങിയ സാമാന്യവ്യവസ്ഥകളും, ആകുന്നത്ര ഈ വകുപ്പിൻ കീഴിൽ ചെയ്യുന്ന ശോധനയ്ക്ക് ബാധകമാകുന്നതാണ്.

  • (5) - (1)-ാം ഉപവകുപ്പിനോ (3)-ാം ഉപവകുപ്പിനോ കീഴിൽ ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും റിക്കാർഡിൻ്റെ പകർപ്പുകൾ, ഉടനടി എന്നാൽ 48 മണിക്കൂറിനുള്ളിൽ കൂടാതെ ആ കുറ്റം നടപടിക്കെടുക്കാൻ അധികാരപ്പെടുത്തപ്പെട്ട ഏറ്റവും അടുത്തുള്ള മജിസ്ട്രേറ്റിന് അയച്ചുകൊടുക്കേണ്ടതും, മജിസ്ട്രേറ്റ് അതിൻ്റെ ഒരു പകർപ്പ് ശോധന ചെയ്ത സ്ഥലത്തിന്റെ ഉടമസ്ഥനോ കൈവശക്കാരനോ, അപേക്ഷയിൻമേൽ, സൗജന്യമായി നല് കേണ്ടതുമാകുന്നു.


Related Questions:

പിടിയിലായ വ്യക്തികളെ വിട്ടയക്കുന്നത് സംബന്ധിച്ച BNSS ലെ സെക്ഷൻ ഏത് ?
കുറ്റസമ്മതങ്ങളും സ്റ്റേറ്റ്‌മെന്റ്റുകളും റിക്കോർഡാക്കുന്നതുമായി ബന്ധപ്പെട്ട BNSS സെക്ഷൻ ഏത് ?
പേരും താമസസ്ഥലവും നൽകാൻ വിസമ്മതിച്ചാലുള്ള അറസ്റ്റുമായി ബന്ധപ്പെട്ട BNSS-ലെ വകുപ് ഏതാണ്?
ആത്മഹത്യ മുതലായവ പോലീസ് അന്വേഷിക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യണമെന്ന് പറയുന്ന BNSS സെക്ഷൻ ഏത് ?

BNSS ലെ സെക്ഷൻ 68 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 68(1 ) - സർക്കാർ ഉദ്യോഗസ്ഥനാണ് സമൻസ് നൽകേണ്ടതെങ്കിൽ സമൻസിൻ്റെ ഡ്യൂപ്ലിക്കേറ്റ് സഹിതം അയാൾ ജോലി ചെയ്യുന്ന ഓഫീസിലെ മേധാവിക്ക് അയച്ചുകൊടുക്കുകയും, 64-ാം വകുപ്പ് പ്രകാരം ഉദ്യോഗസ്ഥനെക്കൊണ്ട് സമൻസ് നടത്തിക്കുകയും അതിന്റെ ഡ്യൂപ്ലിക്കേറ്റ് പകർപ്പിൽ ഒപ്പ് രേഖപ്പെടുത്തി തിരിച്ചയക്കേണ്ടതുമാകുന്നു.
  2. 68(2) - അങ്ങനെ രേഖപ്പെടുത്തുന്ന ഒപ്പ് അർഹമായ സേവനത്തിന്റെ തെളിവായിരിക്കും.