Challenger App

No.1 PSC Learning App

1M+ Downloads
ആത്മഹത്യ മുതലായവ പോലീസ് അന്വേഷിക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യണമെന്ന് പറയുന്ന BNSS സെക്ഷൻ ഏത് ?

Aസെക്ഷൻ 194

Bസെക്ഷൻ 195

Cസെക്ഷൻ 196

Dസെക്ഷൻ 197

Answer:

A. സെക്ഷൻ 194

Read Explanation:

BNSS Section 194

ആത്മഹത്യ മുതലായവ പോലീസ് അന്വേഷിക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യണമെന്ന്

  • (1) - ഒരു പോലീസ് സ്റ്റേഷൻ്റെ ചാർജുള്ള ഉദ്യോഗസ്ഥനോ സ്റ്റേറ്റ് ഗവൺമെന്റ് ഇതിലേക്ക് പ്രത്യേകം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും പോലീസ് ഉദ്യോഗസ്ഥനോ, ഒരാൾ ആത്മഹത്യ ചെയ്‌തിട്ടുണ്ടെന്നോ, അല്ലെങ്കിൽ മറ്റൊരാളാലോ, ഒരു മൃഗത്താലോ, യന്ത്രത്തിലോ, യദൃശാ സംഭവത്താലോ കൊല്ലപ്പെട്ടിട്ടുണ്ടെന്നോ, അല്ലെങ്കിൽ മറ്റേതെങ്കിലും ആൾ ഒരു കുറ്റം ചെയ്തിട്ടുണ്ടെന്ന് ന്യായമായ സംശയം ഉളവാക്കുന്ന നിരകളിൽ മരിച്ചിട്ടുണ്ടെന്നോ വിവരം കിട്ടുമ്പോൾ,

  • അയാൾ ഉടനെ, ഇൻക്വസ്റ്റുകൾ നടത്താൻ അധികാരപ്പെടുത്തപ്പെട്ട ഏറ്റവും അടുത്തുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് അതിനെക്കുറിച്ച് അറിവ് നല് കേണ്ടതും, സ്റ്റേറ്റ് ഗവൺമെന്റ്റ് നിർമ്മിച്ചിട്ടുള്ള ഏതെങ്കിലും ചട്ടമോ ജില്ലാ മജിസ്ട്രേറ്റിന്റേയോ സബ്-ഡിവിഷണൽ മജിസ്ട്രേറ്റിൻ്റേയോ സാമാന്യമോ പ്രത്യേകമോ ആയ ഏതെങ്കിലും ഉത്തരവോ മറ്റു വിധത്തിൽ നിദേശിച്ചിട്ടില്ലാത്തപക്ഷം, മരിച്ചുപോയ ആളുടെ ശരീരമുള്ള സ്ഥലത്ത് ചെല്ലേണ്ടതും, അവിടെവച്ച് അയൽപക്കത്തെ മാന്യരായ രണ്ടോ അതിലധികമോ നിവാസികളുടെ സാന്നിദ്ധ്യത്തിൽ അന്വേഷണം നടത്തുകയും,

  • ശരീരത്തിൻമേൽ കാണപ്പെടുന്ന ക്ഷതങ്ങളും ഒടിവുകളും ചതവുകളും ക്ഷതിയുടെ മറ്റടയാളങ്ങളും വിവരിച്ചുകൊണ്ടും, അങ്ങനെയുള്ള അടയാളങ്ങൾ ഏത് രീതിയിലോ അല്ലെങ്കിൽ ഏത് ആയുധത്താലോ ഉപകരണത്താലോ (വല്ലതുമുണ്ടെങ്കിൽ) ആണ് ഏൽപ്പിക്കപ്പെട്ടിട്ടുള്ളതായി കാണുന്നതെന്നു പ്രസ്‌താവിച്ചുകൊണ്ടുമുള്ള മരണത്തിൻ്റെ ദൃശ്യമായ കാരണത്തെപ്പറ്റിയുള്ള ഒരു റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യേണ്ടതുമാകുന്നു.

  • (2) - റിപ്പോർട്ട്, അങ്ങനെയുള്ള പോലീസ് ഉദ്യോഗസ്ഥനും മറ്റാളുകളും അല്ലെങ്കിൽ അവരിൽ അതിനോടു യോജിക്കുന്നത് ആളുകളും ഒപ്പിടേണ്ടതും, ജില്ലാ മജിസ്ട്രേറ്റിനോ സബ്-ഡിവിഷണൽ മജിസ്ട്രേറ്റിനോ 24 മണിക്കൂറിനുള്ളിൽ അയ‌ക്കേണ്ടതുമാകുന്നു.

  • (3) എപ്പോൾ-

    (i ) വിവാഹം കഴിഞ്ഞ് ഏഴുവർഷത്തിനുള്ളിൽ ഒരു സ്ത്രീ ആത്മഹത്യ ചെയ്ത കേസിലോ; അല്ലെങ്കിൽ

    (ii ) ഒരു സ്ത്രീയുടെ വിവാഹംകഴിഞ്ഞ് ഏഴുവർഷത്തിനുള്ളിൽ, അങ്ങനെയുള്ള സ്ത്രീയുമായി ബന്ധപ്പെട്ട് മറ്റേതെങ്കിലും ആൾ ഒരു കുറ്റം ചെയ്തെന്ന് ന്യായമായ സംശയമുയർത്തുന്ന സാഹചര്യത്തിലുള്ള സ്ത്രീയുടെ മരണത്തോട് ബന്ധപ്പെട്ട കേസിലോ; അല്ലെങ്കിൽ

    (iii ) ഒരു സ്ത്രീയുടെ വിവാഹം കഴിഞ്ഞ് ഏഴുവർഷത്തിനുള്ളിൽ നടന്ന സ്ത്രീയുടെ മരണത്തോട് ബന്ധപ്പെട്ടതും ഇതിനായി സ്ത്രീയുടെ ഏതെങ്കിലും ബന്ധു ഒരു അഭ്യർത്ഥന നടത്തിയിട്ടുള്ളതുമായ കേസിലോ; അല്ലെങ്കിൽ

    (iv) മരണകാരണത്തെക്കുറിച്ച് എന്തെങ്കിലും സംശയമുള്ളപ്പോഴോ; അല്ലെങ്കിൽ

    (v) അങ്ങനെ ചെയ്യുന്നത് സമീചീനമാണെന്ന് മറ്റേതെങ്കിലും കാരണത്താൽ പോലീസ് ഉദ്യോഗസ്ഥൻ കരുതുമ്പോഴോ,

  • സ്റ്റേറ്റ് ഗവൺമെന്റ് ഇതിലേക്ക് നിർണ്ണയിക്കുന്ന ചട്ടങ്ങൾക്കു വിധേയമായി, ആ ശരീരം, അത് പരിശോധിപ്പിക്കുന്നതിനുള്ള ലക്ഷ്യത്തോടെ ഏറ്റവും അടുത്തുള്ള സിവിൽ സർജനോ, സ്റ്റേറ്റ് ഗവൺമെന്റ് ഇതിലേക്ക് നിയമിക്കുന്ന യോഗ്യതയുള്ള മറ്റ് മെഡിക്കൽ വ്യക്തിക്കോ, കാലാവസ്ഥയുടേയും ദൂരത്തിന്റേയും സ്ഥിതി അങ്ങനെയുള്ള പരിശോധന ഉപയോഗ ശൂന്യമാക്കത്തക്കവണ്ണം വഴിയിൽ വച്ച് അഴുകിപ്പോകാനുള്ള സാധ്യത കൂടാതെ അയക്കാൻ അനുവദിക്കുന്നത് അപ്പോൾ അപ്രകാരം, അയയ്ക്കേണ്ടതാകുന്നു.

  • (4) - ഇനിപ്പറയുന്ന മജിസ്ട്രേറ്റുമാരെ, അതായത്, ഏതെങ്കിലും ജില്ലാ മജിസ്ട്രേറ്റ് അല്ലെങ്കിൽ സബ്-ഡിവിഷണൽ മജിസ്ട്രേറ്റ് സ്റ്റേറ്റ് ഗവൺമെൻ്റോ ജില്ലാ മജിസ്ട്രേറ്റോ ഇതിലേക്ക് പ്രത്യേകം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്നിവരെ ഇൻക്വസ്റ്റുകൾ നടത്താൻ അധികാരപ്പെടുത്തിയിരിക്കുന്നു.


Related Questions:

അന്വേഷണം പൂർത്തിയാക്കുന്നതിൻമേൽ പോലീസ് ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിനെക്കുറിച്ച് പറയുന്ന BNSS സെക്ഷൻ ഏത് ?
അറസ്റ്റ് ചെയ്യാൻ ശ്രമിച്ച വ്യക്തി പ്രവേശിച്ച സ്ഥലത്തിന്റെ പരിശോധനയെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

താഴെപറയുന്നവയിൽ സെക്ഷൻ 70 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 70(1) - ഒരു കോടതി പുറപ്പെടുവിച്ച സമൻസ് അതിൻ്റെ പ്രാദേശിക അധികാര പരിധിയ്ക്ക് പുറത്ത് നൽകുമ്പോൾ , സമൻസ് നടത്തുന്ന ഉദ്യോഗസ്ഥൻ കേസിൻ്റെ ഹിയറിങ്ങിൽ ഹാജരില്ലാത്ത ഏതെങ്കിലും സാഹചര്യത്തിലും , അങ്ങനെയുണ സമൻസ് നടത്തിയിട്ടുണ്ടെന്നുള്ളതിന് ഒരു മജിസ്ട്രേറ്റിൻ്റെ മുമ്പാകെ ചെയ്‌തതാണെന്ന് കരുതാവുന്ന ഒരു സത്യവാങ്മൂലവും, സമൻസ് ആർക്കാണോ നൽകുകയോ, ടെൻഡർ ചെയ്യുകയോ ഏൽപ്പിക്കുകയോ ചെയ്ത്‌ത്,
  2. 70(2) - ഈ വകുപ്പിൽ പറഞ്ഞിട്ടുള്ള സത്യവാങ്മൂലം സമൻസിൻ്റെ ഡ്യൂപ്ലിക്കേറ്റിനോട് ചേർത്ത് കോടതിയിലേക്ക് തിരികെ അയക്കാവുന്നതാണ്.
  3. 70 (3) - വകുപ്പ് 64 മുതൽ 71 വരെയുള്ളതിൽ ഇലക്ട്രോണിക് ആശയവിനിമയം വഴി അയച്ച എല്ലാ സമൻസുകളും മുറപ്രകാരം നടത്തിയതായി കണക്കാക്കുകയും അത്തരം സമൻസുകളുടെ ഒരു പകർപ്പ് സാക്ഷ്യപെടുത്തുകയും സമൻസ് നടത്തിയതിൻ്റെ തെളിവായി സൂക്ഷിക്കുകയും ചെയ്യും.
    പോലീസിന് നൽകുന്ന സ്റ്റേറ്റ്മെന്റുകളും അവയുടെ ഉപയോഗവും വിശദീകരിക്കുന്ന BNSS സെക്ഷൻ ഏത് ?
    തദ്ദേശാതിർത്തികൾക്കു പുറത്തു നടത്തുന്ന സമൻസിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?