Aസെക്ഷൻ 192
Bസെക്ഷൻ 189
Cസെക്ഷൻ 187
Dസെക്ഷൻ 190
Answer:
C. സെക്ഷൻ 187
Read Explanation:
BNSS Section 187.
അന്വേഷണം ഇരുപത്തിനാലു മണിക്കൂറിനകം പൂർത്തിയാക്കാൻ കഴിയാത്തപ്പോഴുള്ള നടപടിക്രമം.
(1) - ഏതെങ്കിലും ആളെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിൽ തടഞ്ഞുവയ്ക്കുകയും 58-ാം വകുപ്പ് നിജപ്പെടുത്തിയിട്ടുള്ള ഇരുപത്തിനാലു മണിക്കൂർ സമയത്തിനകത്ത് അന്വേഷണം പൂർത്തിയാക്കാൻ കഴിയുകയില്ലെന്ന് കാണുകയും, കുറ്റാരോപണമോ വിവരമോ അടിസ്ഥാനമുള്ളതാണെന്ന് വിശ്വസിക്കാൻ കാരണങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യുമ്പോഴെല്ലാം, പോലീസ് സ്റ്റേഷന്റെ ചാർജുള്ള ഉദ്യോഗസ്ഥനോ അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥനോ
അയാൾ ഒരു സബ് ഇൻസ്പെക്ടറുടേതിൽ താഴെ പദവിയുള്ള ആളല്ലെങ്കിൽ ഇതിൽ ഇതിനുശേഷം വ്യക്തമാക്കിയ ഡയറിയിലെ ആ കേസ് സംബന്ധിച്ചുള്ള ഉൾക്കുറിപ്പുകളുടെ ഒരു പകർപ്പ് ഏറ്റവും അടുത്തുള്ള ജുഡീഷ്യൽ മജിസ്ട്രേറ്റിന് ഉടനടി എത്തിക്കേണ്ടതും, അതേസമയം കുറ്റാരോപണം ചെയ്യപ്പെട്ട ആളെ അങ്ങനെയുള്ള മജിസ്ട്രേറ്റിന്റെ അടുക്കൽ അയക്കേണ്ടതുമാകുന്നു.
(2) - ഏത് മജിസ്ട്രേറ്റിൻ്റെ അടുക്കലാണോ, കുറ്റാരോപണം ചെയ്യപ്പെട്ട ആളെ ഈ വകുപ്പിൻ കീഴിൽ അയച്ചിട്ടുള്ളത്, അദ്ദേഹത്തിന് ആ കേസ് വിചാരണ ചെയ്യാൻ അധികാരം ഉണ്ടായിരുന്നാലുമില്ലെങ്കിലും, ഇത്തരമൊരു വ്യക്തിയെ ജാമ്യം നൽകി വിട്ടയച്ചില്ലെന്നോ അയാളുടെ ജാമ്യം റദ്ദാക്കിയിട്ടുണ്ടെന്നോ പരിഗണിച്ചതിനുശേഷം, 3-ാം ഉപവകുപ്പിൽ നൽകിയിരിക്കുന്നത് പോലെ,
അറുപത് ദിവസത്തെ അല്ലെങ്കിൽ തൊണ്ണൂറ് ദിവസത്തെ തടങ്കൽ കാലയളവിലെ ആദ്യ നാൽപ്പത് ദിവസങ്ങളിലോ ആദ്യ അറുപത് ദിവസങ്ങളിലോ, അതതു സംഗതിപോലെ, ഏത് സമയത്തും, പതിനഞ്ചു ദിവസത്തിൽ കവിയാത്ത കാലത്തേക്ക്, ഒട്ടാകെയോ അല്ലെങ്കിൽ ഭാഗങ്ങളായോ, കുറ്റാരോപണം ചെയ്യപ്പെട്ടയാളെ യുക്തമെന്ന് തനിക്ക് തോന്നുന്ന കസ്റ്റഡിയിൽ തടഞ്ഞുവയ്ക്കുവാൻ അപ്പപ്പോഴായി അധികാരം നൽകാവുന്നതും;
ആ കേസ് വിചാരണ ചെയ്യുന്നതിനോ വിചാരണയ്ക്ക് കമ്മിറ്റ് ചെയ്യുന്നതിനോ അദ്ദേഹത്തിന് അധികാരിത ഇല്ലാതിരിക്കുകയും, പിന്നെയും തടങ്കലിൽ വയ്ക്കുന്നത് ആവശ്യമല്ലെന്ന് കരുതുകയും ചെയ്യുന്നുവെങ്കിൽ, അദ്ദേഹത്തിന് കുറ്റാരോപണം ചെയ്യപ്പെട്ട ആളെ അത്തരം അധികാരിതയുള്ള ഒരു മജിസ്ട്രേറ്റിൻ്റെ അടുക്കൽ അയക്കാൻ ഉത്തരവ് ചെയ്യാവുന്നതുമാകുന്നു.
(3) - പതിനഞ്ചുദിവസക്കാലത്തിലധികം, കുറ്റാരോപണം ചെയ്യപ്പെട്ട ആളെ പോലീസ് കസ്റ്റഡിയിലല്ലാതെ തടഞ്ഞുവയ്ക്കുന്നതിന് പ്രാധികാരം നൽകാൻ തക്ക കാരണങ്ങൾ ഉണ്ടെന്ന് ബോദ്ധ്യപ്പെടുന്നുവെങ്കിൽ, മജിസ്ട്രേറ്റിന് അപ്രകാരം ചെയ്യാവുന്നതും; എന്നാൽ യാതൊരു മജിസ്ട്രേറ്റും, കുറ്റാരോപണം ചെയ്യപ്പെട്ട ആളെ -
(i ) മരണശിക്ഷയോ ജീവപര്യന്തത്തടവോ പത്തുവർഷമോ അതിലധികം കാലത്തേക്കുള്ള തടവോ നല്കി ശിക്ഷിക്കാവുന്ന കുറ്റത്തോടു ബന്ധപ്പെട്ട അന്വേഷണത്തിൽ, തൊണ്ണൂറു ദിവസത്തിലോ;
(ii ) മറ്റേതെങ്കിലും കുറ്റത്തോടു ബന്ധപ്പെട്ട അന്വേഷണത്തിൽ, അറുപതു ദിവസത്തിലോ,
കവിയുന്ന കാലത്തേക്ക് ഈ ഖണ്ഡികപ്രകാരം തടങ്കലിൽ വയ്ക്കാൻ പാടില്ലാത്തതും, അതതു സംഗതിപോലെ, തൊണ്ണൂറുദിവസത്തേയോ അറുപതുദിവസത്തേയോ കാലയളവ് തീരുന്നതോടെ കുറ്റാരോപിതൻ ജാമ്യം നല്കാൻ ഒരുക്കമാവുകയും ജാമ്യം നല്കുകയും ചെയ്യുകയാണെങ്കിൽ, അയാളെ ജാമ്യത്തിൽ വിട്ടയക്കേണ്ടതും ഈ ഉപവകുപ്പുപ്രകാരം ജാമ്യത്തിൽ വിട്ടയയ്ക്കപ്പെട്ട ഏതൊരാളും അദ്ധ്യായം XXXV-ൻ്റെ വ്യവസ്ഥകളിൻ കീഴിൽ, ആ അദ്ധ്യായത്തിന്റെ ആവശ്യങ്ങൾക്കായി, മോചിപ്പിക്കപ്പെട്ടതായി കരുതപ്പെടേണ്ടതുമാകുന്നു.
(4) - ആദ്യത്തെപ്രാവശ്യവും, തുടർന്ന് പോലീസിൻ്റെ കസ്റ്റഡിയിൽ പ്രതി കഴിയുന്നതു വരെയുള്ള ഓരോപ്രാവശ്യവും പ്രതിയെ തൻ്റെ മുമ്പാകെ നേരിട്ട് ഹാജരാക്കാത്തപക്ഷം ഏതൊരു മജിസ്ട്രേറ്റും ഈ വകുപ്പിൻ കീഴിൽ പോലീസിൻ്റെ കസ്റ്റഡിയിൽ പ്രതിയെ തടഞ്ഞുവയ്ക്കുന്നതിന് അധികാരം നൽകാൻ പാടില്ലാത്തതും, എന്നാൽ, നേരിട്ടോ അല്ലെങ്കിൽ ദൃശ്യ-ശ്രവ്യ ഇലക്ട്രോണിക് മാർഗ്ഗത്തിലൂടെ പ്രതിയെ ഹാജരാക്കുന്നതിൻമേൽ മജിസ്ട്രേറ്റിന് ജുഡീഷ്യൽ കസ്റ്റഡിയിലുള്ള തടങ്കൽ നീട്ടിക്കൊടുക്കാവുന്നതാണ്.
(5) - ഹൈക്കോടതി ഇതിലേക്ക് പ്രത്യേകമായി അധികാരപ്പെടുത്തിയിട്ടില്ലാത്ത യാതൊരു രണ്ടാം ക്ലാസ്സ് മജിസ്ട്രേറ്റും, പോലീസ് കസ്റ്റഡിയിലുള്ള തടഞ്ഞുവയ്ക്കലിന് അധികാരം നല്കാൻ പാടുള്ളതല്ല.
വിശദീകരണം I :- (3)-ാം ഉപവകുപ്പിൽ നിർദ്ദേശിച്ചിരിക്കുന്ന കാലയളവ് കഴിഞ്ഞാലും, ജാമ്യം നൽകാതിരിക്കുന്നിടത്തോളം, കുറ്റാരോപണം ചെയ്യപ്പെട്ട ആളെ കസ്റ്റഡിയിൽ വയ്ക്കേണ്ടതാണെന്ന് സംശയം ഒഴിവാക്കാനായി ഇതിനായി പ്രഖ്യാപിക്കുന്നു
വിശദീകരണം II :- (4)-ാംഉപവകുപ്പിൽ ആവശ്യപ്പെടുന്നതുപോലെ പ്രതിയെ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയോ എന്ന് എന്തെങ്കിലും പ്രശ്നം ഉണ്ടാകുന്നുവെങ്കിൽ, പ്രതിയെ ഹാജരാക്കിയത്, അതതു സംഗതിപോലെ, തടഞ്ഞുവയ്ക്കാൻ അധികാരം നല്കുന്ന ഉത്തരവിലുള്ള അയാളുടെ ഒപ്പുവഴിയോ, ദൃശ്യ-ശ്രവ്യ ഇലക്ട്രോണിക് മാർഗ്ഗത്തിലൂടെ പ്രതിയെ ഹാജരാക്കിയതു സംബന്ധിച്ച് മജിസ്ട്രേറ്റ് സാക്ഷ്യപ്പെടുത്തിയ ഉത്തരവുവഴിയോ തെളിയിക്കാവുന്നതാണ്.
എന്നാൽ, പതിനെട്ടുവയസ്സിൽ താഴെ പ്രായമുള്ള ഒരു സ്ത്രീയുടെ കാര്യത്തിൽ, തടഞ്ഞുവയ്ക്കൽ ഒരു റിമാൻഡ് ഹോമിൻ്റെയോ അംഗീക്യത സാമൂഹ്യസ്ഥാപനത്തിന്റെയോ സംരക്ഷണയിലാക്കുന്നതിന് അധികാരം നല്കേണ്ടതാണ്:
എന്നുമാത്രമല്ല, ഒരു വ്യക്തിയെയും പോലീസ് സ്റ്റേഷനിലുള്ള പോലീസ് കസ്റ്റഡിയിലോ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ജയിലിലോ കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ ജയിലായി പ്രഖ്യാപിച്ച സ്ഥലത്തോ അല്ലാതെ തടങ്കലിൽ വയ്ക്കരുത്.
(6) - (1)-ാം ഉപവകുപ്പിലോ (5)-ാം ഉപവകുപ്പിലോ എന്തുതന്നെ ഉൾപ്പെട്ടിരുന്നാലും, പോലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥനോ അന്വേഷണം നടത്തുന്ന പോലീസുദ്യോഗസ്ഥനോ, അയാൾ സബ് ഇൻസ്പെക്ടറുടെ പദവിയിൽ താഴെയല്ലാത്ത ആളാണെങ്കിൽ, കേസിനോടു ബന്ധപ്പെട്ട് ഇതിനുശേഷം നിർദ്ദേശിക്കപ്പെട്ട ഡയറിയിലെ ഉൾക്കുറിപ്പിന്റെ ഒരു പകർപ്പ്, മജിസ്ട്രേറ്റ് ഇല്ലാത്തപ്പോൾ, മജിസ്ട്രേറ്റിൻ്റെ അധികാരങ്ങൾ നല്കപ്പെട്ട, തൊട്ടടുത്തുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് അയയ്ക്കേണ്ടതും,
അതേസമയം അങ്ങനെയുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിൻ്റെ അടുക്കലേക്ക് കുറ്റാരോപണം ചെയ്യപ്പെട്ട ആളെ എത്തിക്കേണ്ടതും, തുടർന്ന് അങ്ങനെയുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്, ലിഖിതമായി രേഖപ്പെടുത്തേണ്ട കാരണങ്ങളാൽ, ആകെ ഏഴുദിവസത്തിൽ കവിയാത്ത കാലത്തേക്ക്, തനിക്ക് യുക്തമെന്നു തോന്നുന്ന വിധത്തിലുള്ള കസ്റ്റഡിയിൽ കുറ്റാരോപണം ചെയ്യപ്പെട്ട ആളെ തടങ്കലിൽ വയ്ക്കുന്നതിന് അധികാരപ്പെടുത്താവുന്നതും,
അങ്ങനെ അധികാരപ്പെടുത്തപ്പെട്ട, തടങ്കലിൽ വയ്ക്കുന്ന കാലയളവ് തീരുമ്പോൾ, കൂടുതൽ കാലം തടങ്കലിൽ വയ്ക്കുന്നതിന് ഉത്തരവിടാൻ കഴിവുള്ള ഒരു മജിസ്ട്രേറ്റിൻ്റെ ഉത്തരവില്ലാതിരിക്കെ കുറ്റാരോപണം ചെയ്യപ്പെട്ട ആളെ ജാമ്യത്തിൽ വിടാവുന്നതും, കൂടുതൽകാലത്തേക്ക് അത്തരം തടങ്കലിൽ വയ്ക്കാനുള്ള ഉത്തരവിടുമ്പോൾ, ഈ ഉപവകുപ്പിൻകീഴിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഉണ്ടാക്കിയ ഉത്തരവുപ്രകാരം കുറ്റാരോപണം ചെയ്യപ്പെട്ട ആളെ കസ്റ്റഡിയിൽ തടങ്കലിൽ വച്ചിരുന്ന കാലയളവ്,
(3)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിരിക്കുന്ന കാലയളവ് കണക്കാക്കാൻ പരിഗണിക്കേണ്ടതുമാണ്:
എന്നാൽ, മുൻപറഞ്ഞ കാലയളവ് തീരുന്നതിനുമുമ്പ്, അതതു സംഗതിപോലെ, പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനോ അന്വേഷണം നടത്തുന്ന പോലീസുദ്യോഗസ്ഥനോ തനിക്ക് ലഭിച്ച കേസിനോടു ബന്ധപ്പെട്ട ഡയറിയിലെ ഉൾക്കുറിപ്പുകളുടെ പകർപ്പുസഹിതം ആ കേസിന്റെ രേഖകൾ ഏറ്റവുമടുത്തുള്ള ജുഡീഷ്യൽ മജിസ്ട്രേറ്റിന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് അയച്ചുകൊടുക്കേണ്ടതാണ്.
(7) - പോലീസ് കസ്റ്റഡിയിലുള്ള തടഞ്ഞുവയ്ക്കലിന് ഈ വകുപ്പിൻ കീഴിൽ അധികാരം നൽകുന്ന മജിസ്ട്രേറ്റ്, അപ്രകാരം ചെയ്യുന്നതിന് തനിക്കുള്ള കാരണങ്ങൾ റിക്കോർഡാക്കേണ്ടതാകുന്നു.
(8) - അങ്ങനെയുള്ള ഉത്തരവ് ചെയ്യുന്ന, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അല്ലാത്ത ഏതെങ്കിലും മജിസ്ട്രേറ്റ്, തൻ്റെ ഉത്തരവിൻ്റെ ഒരു പകർപ്പ്, ആ ഉത്തരവ് ചെയ്യുന്നതിന് തനിക്കുള്ള കാരണങ്ങളോടെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് അയക്കേണ്ടതാകുന്നു.
(9) - മജിസ്ട്രേറ്റിന് സമൻസ് കേസായി വിചാരണ ചെയ്യാവുന്ന ഏതെങ്കിലും കേസിൽ, കുറ്റാരോപണം ചെയ്യപ്പെട്ട ആളെ, അറസ്റ്റ് ചെയ്ത തീയതി മുതൽ ആറുമാസക്കാലത്തിനുള്ളിൽ അന്വേഷണം അവസാനിച്ചിട്ടില്ലെങ്കിൽ പ്രത്യേക കാരണങ്ങളാലും നീതിന്യായത്തിൻ്റെ താൽപ്പര്യം പരിഗണിച്ചും അന്വേഷണം ആറുമാസക്കാലത്തിനുശേഷം തുടരുന്നത് ആവശ്യകമാണെന്ന് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥൻ മജിസ്ട്രേറ്റിനെ ബോദ്ധ്യപ്പെടുത്താത്തപക്ഷം, മജിസ്ട്രേറ്റ് കുറ്റത്തിൻ്റെ തുടർന്നുള്ള അന്വേഷണം നിറുത്തിവച്ചുകൊണ്ടുള്ള ഉത്തരവ്, ചെയ്യേണ്ടതാകുന്നു
(10) - (9)-ാം ഉപവകുപ്പിൻകീഴിൽ കുറ്റത്തിൻ്റെ തുടർന്നുള്ള അന്വേഷണം നിറുത്തിവച്ചു കൊണ്ടുള്ള ഏതെങ്കിലും ഉത്തരവ് ചെയ്തിട്ടുള്ളിടത്ത്, സെഷൻസ് ജഡ്ജിക്ക്, തനിക്ക് നല്കപ്പെട്ടിട്ടുള്ള അപേക്ഷയിൻമേലോ അല്ലാതെയോ ആ കുറ്റത്തിൻ്റെ തുടർന്നുള്ള അന്വേഷണം നടത്തേണ്ടതാണെന്ന് ബോദ്ധ്യമാകുന്നുവെങ്കിൽ (9)-ാം ഉപവകുപ്പിൻ കീഴിൽ ചെയ്ത ഉത്തരവ് റദ്ദുചെയ്യുകയും, ജാമ്യവും മറ്റു വിഷയങ്ങളും സംബന്ധിച്ച് താൻ നിർദ്ദേശിക്കുന്ന നിർദ്ദേശങ്ങൾക്ക് വിധേയമായി, കുറ്റത്തിൻ്റെ തുടർന്നുള്ള അന്വേഷണം നടത്തുവാൻ നിദേശിക്കുകയും ചെയ്യാവുന്നതാണ്.