App Logo

No.1 PSC Learning App

1M+ Downloads
ജൊഹാൻ ഫ്രഡറിക് ഹെർബർട്ടിന്റെ വിദ്യാഭ്യാസ ചിന്തകളെയും നൂതനാശയങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ഹെർബർട്ടിന്റെ പുസ്തകം ?

Aദ പ്രോഗ്രസ് ഓഫ് ആർട്സ് ആൻഡ് സയൻസ്

Bഎജുക്കേഷൻ ആൻഡ് ഡെവലപ്മെൻറ്

Cസയൻസ് ഓഫ് എഡ്യൂക്കേഷൻ

Dദ സോഷ്യൽ കോൺടാക്ട്

Answer:

C. സയൻസ് ഓഫ് എഡ്യൂക്കേഷൻ

Read Explanation:

ജൊഹാൻ ഫ്രഡറിക് ഹെർബർട്ട് 

  • ഹെർബർട്ടിന്റെ ജന്മദേശം ജർമ്മനിയാണ്.
  • വിദ്യാഭ്യാസത്തെ മനശാസ്ത്രവത്ക്കരിച്ചത് പെസ്റ്റലോസിയാണെങ്കിൽ ദാർശനികവത്കരിച്ചത് ഹെർബർട്ടാണ്. 
  • മനുഷ്യമനസ്സിൽ രൂപപ്പെടുന്ന ആശയങ്ങൾ പ്രധാനമായും മൂന്നു രീതിയിലുള്ളവയാണ് എന്നദ്ദേഹം അഭിപ്രായപ്പെടുന്നു :-
    1. സാമ്യമുള്ളവ
    2. വൈവിധ്യമുള്ളവ
    3. വൈരുദ്ധ്യ സ്വഭാവമുള്ളവ  

 

  • ജൊഹാൻ ഫ്രഡറിക് ഹെർബർട്ടിന്റെ വിദ്യാഭ്യാസ ചിന്തകളെയും നൂതനാശയങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ഹെർബർട്ടിന്റെ പുസ്തകമാണ് സയൻസ് ഓഫ് എഡ്യൂക്കേഷൻ
  • സദാചാരം എന്ന ഒറ്റവാക്കിൽ വിദ്യാഭ്യാസ ലക്ഷ്യത്തെ ഒതുക്കാമെന്ന് പ്രഖ്യാപിച്ച വിദ്യാഭ്യാസ ചിന്തകനാണ് ഹെർബർട്ട് . 

Related Questions:

ഏറ്റവും അഭികാമ്യമായ ഒരു ബോധനരീതി ആണ്?
വിവിധങ്ങളായ കഴിവുകളും പഠനനിലവാരവും ഉള്ള കുട്ടികളുടെ പഠനത്തിന് ഉപയോഗിക്കാൻ പാടില്ലാത്ത ബോധന ശൈലി?
വേട്ടയാടൽ ശിലായുഗം എന്ന് അറിയപ്പെടുന്ന ശിലായുഗം ഏത് ?

ക്ലാസ് മുറിയിൽ പ്രശ്നപരിഹരണ രീതി ഉപയോഗപ്പെടുത്തുന്ന ടീച്ചർ പിന്തുടരേണ്ട ഘട്ടങ്ങളുടെ ശരിയായ ക്രമീകരണം തിരഞ്ഞെടുക്കുക :

  1. പരിഹാരങ്ങളുടെ ശക്തി ദൗർബല്യങ്ങളും, ദൂരവ്യാപക ഫലങ്ങളും കണ്ടെത്തൽ 
  2. പ്രശ്നം എന്തെന്ന് നിർണയിക്കൽ 
  3. ലക്ഷ്യത്തിലെത്തുന്നതിന് ഏറ്റവും യോജിച്ച പരിഹാര മാർഗം തിരഞ്ഞെടുക്കൽ 
  4. പ്രശ്നത്തെക്കുറിച്ചും പ്രശ്നകാരണത്തെക്കുറിച്ചും വിവിധ സ്രോതസ്സുകളുപയോഗിച്ച് മനസ്സിലാക്കൽ 
  5. പരിഹാര മാർഗത്തിന്റെ ഫലപ്രാപ്തി വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കൽ
  6. പ്രശ്നകാരണങ്ങളുടെ വിശകലനവും സാധ്യമായ പരിഹാരങ്ങൾ നിർദേശിക്കലും 
പഠനനേട്ടം (Learning outcome) ന്റെ സവിശേഷതയല്ലാത്തത് ?