App Logo

No.1 PSC Learning App

1M+ Downloads
ഡി. ഡി. റ്റി. പോലുള്ള കീടനാശിനികൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങൾ പ്രതിപാദിച്ച് റേച്ചൽ കാഴ്‌സൺ എന്ന അമേരിക്കൻ ഗവേഷക പ്രസിദ്ധീകരിച്ച പുസ്തകം ഏത്

Aബ്ലൂ എക്കണോമി

Bപ്രകൃതിയുടെ നിറങ്ങൾ (കളേഴ്സ് ഓഫ് എർത്ത്)

Cനിശബ്ദ വസന്തം (സൈലന്റ് സ്പ്രിംങ്

Dഅതിജീവനത്തിനായി ഒരു ബ്ലൂപ്രിന്റ്റ് (ബ്ലൂ പ്രിന്റ്റ് ഫോർ ലൈഫ്)

Answer:

C. നിശബ്ദ വസന്തം (സൈലന്റ് സ്പ്രിംങ്

Read Explanation:

നിശബ്ദ വസന്തം ( 'സൈലന്റ് സ്പ്രിങ്')

  • ഡി.ഡി.ടി. പോലുള്ള കീടനാശിനികൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക
    -ആരോഗ്യപ്രശ്നങ്ങൾ പ്രതിപാദിക്കുന്ന പുസ്തകം 

  • റേച്ചൽ കാഴ്സൺ എന്ന അമേരിക്കൻ ഗവേഷകയാണ് രചയിതാവ് 

  • 1962 ൽ ആദ്യമായി പ്രസിദ്ധീകരിച്ച 'നിശ്ശബ്ദവസന്തം' ലോകശ്രദ്ധ നേടുകയുണ്ടായി.

  • ഡി.ഡി.ടി. കൃഷിയിടങ്ങളിൽ വ്യാപകമായി സ്പ്രേ ചെയ്തതിലൂടെ ചെറുജന്തുക്കളോടൊപ്പം പക്ഷികളും കൂട്ടത്തോടെ ചത്തൊടുങ്ങുന്ന കാര്യം കാഴ്സൺ 'നിശ്ശവസന്തത്തിൽ ചൂണ്ടിക്കാട്ടി.

  • മിക്ക കീടനാശിനികളും കാൻസറിനു വഴിവയ്ക്കുമെന്ന് പഠനപ്പോർട്ടുകളുടെ പിൻബലത്തിൽ അവർ സമർഥിച്ചു.

  • 1972 ൽ അമേരിക്കയിൽ ഡി.ഡി.ടി നിരോധിക്കാൻ കാരണമായത് ഈ പുസ്തകമാണ്.


Related Questions:

ഇനിപ്പറയുന്നവയിൽ ഏതാണ് മിനമാറ്റ രോഗത്തിന് കാരണമാകുന്നത്?

ഹൈഡ്രോകാർബണുകളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?

1.കാർബണും, ഹൈഡ്രജനും അടങ്ങിയ കാർബണിക സംയുക്തങ്ങളെ ഹൈഡ്രോകാർബണുകൾ എന്ന് പറയുന്നു.

2.വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനങ്ങളുടെ അപൂർണ്ണ ജ്വലനം വഴി ഇവ ഉണ്ടാകുന്നു.

3.സസ്യങ്ങളുടെ കലകൾ നശിപ്പിക്കുകയും ഇല,പൂവ്,കൊമ്പുകൾ എന്നിവ കൊഴിയാനും ഇടയാക്കുന്നു.

At present,the largest emitter of greenhouse gases is?
In India, acid rains are not common due to?

ചില മൂലകങ്ങളും അവയുടെ വിഷബാധയിൽ ഉണ്ടാകുന്ന രോഗങ്ങളും താഴെ നൽകിയിരിക്കുന്നു,അവയിൽ ശരിയായത് മാത്രം തിരഞ്ഞെടുക്കുക:

1.ബ്ലാക്ക് ഫൂട്ട് ഡിസീസ് - ഫ്ളൂറിൻ

2.സിലിക്കോസിസ് -സിലിക്കൺ

3.മിനാമാത - ലെഡ്

4.പ്ലംബിസം - മെർക്കുറി

5.ഇതായ് ഇതായ് - ചെമ്പ്