Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ-ചൈന അതിർത്തി നിർണ്ണയിക്കുന്ന രേഖ തയ്യാറാക്കിയ ബ്രിട്ടീഷുദ്യോഗസ്ഥൻ ആര് ?

Aസിറിൽ റാഡ്ക്ലിഫ്

Bസർ ഹെൻറി മക്മോഹൻ

Cമൗണ്ട് ബാറ്റൺ

Dജീൻ ജാക്വസ്

Answer:

B. സർ ഹെൻറി മക്മോഹൻ

Read Explanation:

1914 ജൂലായ്‌ മൂന്നിന് മക്മോഹനും ടിബറ്റൻ പ്രതിനിധി ലോഞ്ചൻ ക്ഷത്രയും മക്മോഹൻ രേഖ രൂപീകരിച്ചുകൊണ്ടുള്ള ഉഭയകക്ഷി കരാറിൽ (സിംല കരാർ )ഒപ്പുവച്ചു. എന്നാൽ ബ്രിട്ടനും ടിബറ്റും ചേർന്നുണ്ടാക്കിയ ഒരു കരാറും ചൈന അംഗീകരിക്കുന്നതല്ലെന്ന് ചൈനീസ്‌ ഗവന്മെന്റ് വ്യക്തമാക്കി. അതിനാൽ സിംല കരാറിന്റെ ഭാഗമായ മക്മോഹൻ രേഖ അവർ ഇന്നും അംഗീകരിക്കാൻ മടിക്കുകയും മക്മോഹൻ രേഖയിലൂടെ ഇന്ത്യയുടെ കീഴിലായ, ഇന്നത്തെ നമ്മുടെ സംസ്ഥാനമായ അരുണാചൽ പ്രദേശ് അവരുടെ രാജ്യത്തിൻറെ ഭാഗമാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.


Related Questions:

ആദ്യമായി ഇന്ത്യ സന്ദർശിച്ച അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി?
ഇന്ത്യയെ നേപ്പാളിൽ നിന്നും വേർതിരിക്കുന്ന മഹാഭാരത് മലനിരകൾ സ്ഥിതി ചെയ്യുന്ന പർവ്വതനിര ഏതാണ് ?
ഇന്ത്യ-ചൈന യുദ്ധം നടന്നവർഷം ?
ഏത് വർഷമാണ് ഇന്ത്യ മ്യാന്മറുമായി 'Land border crossing' കരാർ ഏർപ്പെട്ടത് ?
എത്ര രാജ്യങ്ങളുമായി ഇന്ത്യ കര അതിർത്തി പങ്കിടുന്നു?