Challenger App

No.1 PSC Learning App

1M+ Downloads
ദത്താവകാശ നിരോധന നയം ഇന്ത്യയിൽ നടപ്പിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരി ആര്?

Aഡൽഹൗസി

Bമിന്റോ

Cമൗണ്ട് ബാറ്റൻ

Dവെല്ലസ്ലി

Answer:

A. ഡൽഹൗസി

Read Explanation:

ഇന്ത്യയിലെ ബ്രിട്ടിഷ്സാമ്രാജ്യത്തിന്റെ വികസനത്തിനുവേണ്ടി 1848ന്മുതൽ 1856 വരെ ഗവർണർ ജനറലായിരുന്ന ഡൽഹൗസി പ്രഭു ആവിഷ്കരിച്ച പദ്ധതിയാണ് ദത്തപഹാരനയം അഥവാ ദത്തവകാശനിരോധന നയം, (Doctrine of lapse). യുദ്ധപ്രക്രിയ കൂടാതെതന്നെ അനേകം ഇന്ത്യൻ നാട്ടുരാജ്യങ്ങളെ ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമാക്കുവാൻ ദത്തപഹാര നയത്തിലൂടെ ഡൽഹൗസി പ്രഭുവിനു കഴിഞ്ഞു. ദത്തപഹാരനയം അനുസരിച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രഭാവത്തിൻ കീഴിലായിരുന്ന ഒരു സാമന്തരാജ്യത്തിലെ (Dependent State) ഭരണാധികാരി അയോഗ്യനാണെന്ന് തെളിയുകയാണെങ്കിലോ മരിക്കുമ്പോൾ അദ്ദേഹത്തിന് സ്വാഭാവിക പിന്തുടർച്ചക്കാർ ഇല്ലെങ്കിലോ ആ രാജ്യം ബ്രിട്ടിഷ്ഇന്ത്യയിൽ ലയിക്കണം എന്നതായിരുന്നു വ്യവസ്ഥ.


Related Questions:

താഴെ പറയുന്നതിൽ സെക്ഷൻ 410 പ്രകാരം കളവ് മുതലിൽ പെടുന്നത് ഏതാണ് ? 

1) മോഷണ വസ്തുക്കൾ 

2) ഭയപ്പെടുത്തി അപഹരിക്കുന്നവ 

3) കവർച്ച മുതൽ 

4) കുറ്റകരമായി ദുർവിനിയോഗം ചെയ്തിട്ടുള്ള വസ്തുക്കൾ 

According to the UN Convention on the Rights of the child (1989),which was ratified by India in 1992,a child is person below the age of
1973-ലെ ക്രിമിനൽ നടപടിക്രമങ്ങളുടെ നിയമാവലിയിലെ ഏത് വകുപ്പാണ് 'കോഗ്നിസബിൾ കുറ്റകൃത്യങ്ങളെക്കുറിച്ച്' പറയുന്നത്?
Narcotic Drugs and Psychotropic Substances Act ലെ സെക്ഷൻ 28 പ്രതിപാദിക്കുന്നത് എന്ത് ?
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 354 A എന്തിനുള്ള ശിക്ഷാനിയമമാണ്?