വ്യാവസായികമായി സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുമ്പോൾ ഉപയോഗിക്കുന്ന ഉൽപ്രേരകം ഏത് ?Aവനേഡിയം പെൻ്റോക്സൈഡ്Bഇരുമ്പ്Cപ്ലാറ്റിനംDഫോസ്ഫോറിക് ആസിഡ്Answer: A. വനേഡിയം പെൻ്റോക്സൈഡ് Read Explanation: സൾഫ്യൂരിക് ആസിഡ് ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നു രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നു സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്ന പ്രക്രിയ - സമ്പർക്ക പ്രക്രിയ ( കോൺടാക്ട് പ്രോസസ് ) ഇതിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - വനേഡിയം പെന്റോക്സൈഡ് (V₂O₅ ) സമ്പർക്ക പ്രക്രിയയുടെ മൂന്ന് ഘടകങ്ങൾ സൾഫറിനെയോ സൾഫൈഡ് അയിരുകളെയോ വായുവിൽ കത്തിച്ച് SO₂ ഉണ്ടാക്കുന്നു SO₂ വനേഡിയം പെന്റോക്സൈഡിന്റെ സാന്നിധ്യത്തിൽ ഓക്സിജനുമായി പ്രവർത്തിച്ച് SO₃ ആയി മാറുന്നു SO₃ , H₂SO₄ ൽ ആഗിരണം ചെയ്ത് ഒലിയം ( H₂ S₂ O₇ ) ഉണ്ടാക്കുന്നു സമ്പർക്ക പ്രക്രിയ വഴി ലഭിക്കുന്ന സൾഫ്യൂരിക് ആസിഡിന്റെ ശുദ്ധതയുടെ ശതമാനം - 96 - 98 % Read more in App